/indian-express-malayalam/media/media_files/ZiFBlyKMd72wlsMRsj2Y.jpg)
ഫൊട്ടോ: എക്സ്/ Johns.
കരിയറിലെ 50ാം സെഞ്ചുറിയുമായി സെമി ഫൈനലിൽ തിളങ്ങി ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനക്കാരനായും കോഹ്ലി ഇന്ന് മാറി. സച്ചിൻ ടെണ്ടുൽക്കർ 18,426 റൺസ് (452 ഇന്നിംഗ്സ്), കുമാർ സംഗക്കാര 14,234 റൺസ് (380 ഇന്നിംഗ്സ്) എന്നിവർ മാത്രമാണ് ഇനി ഏകദിന റൺവേട്ടയിൽ കോഹ്ലിക്ക് മുമ്പിലുള്ളത്.
279 ഇന്നിംഗ്സുകളിൽ നിന്ന് 13,705 റൺസ് നേടിയപ്പോഴാണ് കോഹ്ലി, ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിനെ (13,704 റൺസ്) മറികടന്നത്. അതേസമയം, ഒരു ഏകദിന ലോകകപ്പിൽ ഏറ്റവുമധികം ഫിഫ്റ്റികൾ നേടുന്ന താരമെന്ന അപൂർവ്വ റെക്കോഡിനും വിരാട് കോഹ്ലി ഇന്ന് ഉടമയായി. ഏഴ് ഫിഫ്റ്റികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡാണ് കോഹ്ലി കടപുഴക്കിയത്.
അതേസമയം, ഒരു ലോകകപ്പിൽ 673 റൺസെന്ന സച്ചിന്റെ റെക്കോഡും കോഹ്ലി ഇന്ന് മറികടന്നു. 10 മത്സരങ്ങളിൽ നിന്ന് 711 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്. 50ാം സെഞ്ചുറിയുമായി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. 49 ഏകദിന സെഞ്ചുറികൾ നേടിയ സച്ചിനാണ് രണ്ടാം സ്ഥാനത്തുള്ളത്.
ഈ ലോകകപ്പിൽ എട്ടാം തവണയാണ് താരം അമ്പതിന് മുകളിലുള്ള സ്കോർ നേടുന്നത്. ഇതോടെ 5 അർധ സെഞ്ചുറികളും മൂന്ന് സെഞ്ചുറികളുമാണ് കോഹ്ലി 2023 ഏകദിന ലോകകപ്പിൽ സ്വന്തമാക്കിയത്.
ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനെന്ന നേട്ടവും ഇപ്പോൾ വിരാടിന്റെ പോക്കറ്റിലാണ്. ഈ ലോകകപ്പിൽ ആദ്യമായി 600, 700 സ്കോറുകൾ മറികടന്ന താരമെന്ന ബഹുമതിയും കോഹ്ലിക്ക് സ്വന്തമായി. രണ്ടാം സ്ഥാനത്തുള്ള ക്വിന്റൺ ഡീകോക്കിന് 591 റൺസാണ് സ്വന്തമായുള്ളത്.
Read More Sports News Here
- ഇന്ത്യയ്ക്ക് സ്ഫോടനാത്മകമായ തുടക്കം സമ്മാനിച്ച് ഹിറ്റ്മാൻ: India vs New Zealand Live Score, World Cup 2023 Semi Final
- സച്ചിനൊപ്പം വാംഖഡെയെ ഇളക്കിമറിച്ച് ബെക്കാം; ആരാധനയോടെ ക്രിക്കറ്റ് ലോകം
- ലോകകപ്പ് സെമി ഫൈനലിന് മുന്നോടിയായി മുഹമ്മദ് സിറാജിന് തിരിച്ചടി
- കോഹ്ലിയെ മെരുക്കാൻ സ്പിൻ കെണി; സെമിയിൽ ചതിക്കുഴിയൊരുക്കി കീവീസ് നായകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.