/indian-express-malayalam/media/media_files/eXEOBiDIegQLPR0QFphR.jpg)
India vs England Live Score
india vs England Live Score, T20 World Cup 2024 Semi Final: അപരാജിതരായി ടി20 ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടിം. രണ്ടാം സെമി ഫൈനലിൽ ശക്തരായ ഇംഗ്ലണ്ടാണ് നീലപ്പടയെ കാത്തിരിക്കുന്നത്. 2022ൽ സെമിയിലേറ്റ പരാജയത്തിന് കണക്കു പറയാൻ കൂടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കളി നടക്കേണ്ട ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ മഴ പെയ്തതിനാൽ ടോസ് വൈകിയിരുന്നു.
ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ട് ഓവറുകൾ അവസാനിക്കുമ്പോൾ വീണ്ടും മഴ കളി മുടക്കി. 37 റൺസുമായി നായകൻ രോഹിത് ശർമ്മയും, 13 റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിൽ. സെമി ഫൈനലിലും മുൻ ഇന്ത്യൻ നായൻ വിരാട് കോഹ്ലിക്ക് ഫോം കണ്ടെത്താൻ ആയില്ല. 9 പന്തിൽ 9 റൺസ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. 4 റൺസിൽ ഋഷഭ് പന്തിന്റെ വിക്കറ്റം ഇന്ത്യക്ക് നഷ്ടപ്പെട്ടു.
Heavy rain in Guyana....!!!! pic.twitter.com/k6FbRljwY8
— Johns. (@CricCrazyJohns) June 27, 2024
ഇന്ത്യ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലെങ്കിലും, ഇരു ടീമുകളിലും ഒരുപോലെ പിഴവുകളുണ്ട്. വിരാട് കോഹ്ലിയുടെയും രവീന്ദ്ര ജഡേജയുടെയും ഫോം മാർക്വീ പോരാട്ടത്തിലേക്ക് കടക്കുന്ന ഇന്ത്യൻ ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ, ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്തുക എന്നതാണ് വലിയ വെല്ലുവിളി.
Rohit 🤝 Pollard.
— Johns. (@CricCrazyJohns) June 27, 2024
- Two Greats of Mumbai Indians. pic.twitter.com/3o1QPHTLph
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഐസിസി റാങ്കിങ്ങിൽ ഒന്നാമതുള്ള ഇന്ത്യയും തുല്ല്യശക്തികളാണ്. പന്ത് നന്നായി തിരിയുന്ന, ബൗണ്‍സ് കുറഞ്ഞ പ്രോവിഡന്‍സിലെ വിക്കറ്റില്‍ സ്പിന്നർമാരുടെ പ്രകടനവും സ്പിന്നമാരെ നേരിടുന്നതില്‍ ബാറ്റർമാരുടെ മികവും നിർണ്ണായകമാകും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, റിഷഭ് പന്ത് , സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.
മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ?
ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് റിവേഴ്‌സ് ഡേ നിശ്ചയിച്ചിട്ടില്ല. അതിനാൽ ഇന്ന് തന്നെ മത്സരം നടത്താൻ പരമാവധി ശ്രമിക്കും. സാധാരണയായി ടി20 മത്സരങ്ങൾ മഴ മുടക്കിയാൽ 60 മിനിറ്റ് കട്ട് ഓഫ് ടൈം നല്‍കും. ഇതിന് ശേഷമായിരിക്കും ഫലം തീരുമാനിക്കുക.
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ 60 മിനിറ്റിന് പകരമായി, 250 മിനിറ്റാണ് കട്ട് ഓഫ് ടൈം അനുവദിച്ചിരിക്കുന്നത്. ഒരു പന്ത് പോലും എറിയാനാകാത്ത സാഹചര്യത്തിൽ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഇന്ത്യ ഫൈനലിലെത്തും. സൂപ്പര്‍ എട്ടിലെ പൂർണ വിജയം ഇന്ത്യക്ക് നേട്ടമാകും. അതേ സമയം ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് പുറത്താകും.
Read More Sports News Here
- മഴ പേടിയിൽ ഇന്ത്യ- ഇംഗ്ലണ്ട് സെമി; മത്സരം ഉപേക്ഷിച്ചാൽ ഫൈനൽ ടിക്കറ്റ് ആർക്ക്
- ടി20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മാറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us