scorecardresearch

India Vs England Test: സങ്കീർണമായി ടീം കോംപിനേഷൻ; മൂന്നാമത് ആര്? കുൽദീപിന് പകരം രണ്ടാമതൊരു ഓൾറൗണ്ടറോ?

India Vs England Test: സായ്, അഭിമന്യു, മൂന്നാമത് ഇറങ്ങുക ആര്? ഐപിഎല്ലിലെ റൺവേട്ട സായിയുടെ സാധ്യത കൂട്ടുന്നു. അഭിമന്യു ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ്

India Vs England Test: സായ്, അഭിമന്യു, മൂന്നാമത് ഇറങ്ങുക ആര്? ഐപിഎല്ലിലെ റൺവേട്ട സായിയുടെ സാധ്യത കൂട്ടുന്നു. അഭിമന്യു ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ്

author-image
Sports Desk
New Update
India Vs England Test

India Vs England Test: (Indian Cricket Team, Instagram)

india Vs Engald Test: നാലാമത് ശുഭ്മാൻ ഗിൽ, അഞ്ചാമത് ഞാൻ..ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി ഇന്ത്യയുടെ ബാറ്റിങ് ഓർഡർ എങ്ങനെയാവും എന്ന് വെളിപ്പെടുത്തുകയാണ് വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. അപ്പോൾ മൂന്നാമത് ആര്?  ഇന്ത്യൻ ഡ്രസ്സിങ് റൂമിനുള്ളിൽ അത് സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. അത് തുറന്ന് പറയാൻ ഋഷഭ് പന്ത് മടിക്കുന്നുമില്ല. 

Advertisment

വിരാട് കോഹ്ലി റെഡ് ബോൾ ക്രിക്കറ്റ് മതിയാക്കിയതോടെ ഒഴിവു വന്ന നാലാം സ്ഥാനത്ത് ഇറങ്ങിയാണ് ഗിൽ ഇന്ത്യയെ മുൻപിൽ നിന്ന് നയിക്കാൻ ഒരുങ്ങുന്നത്. കോഹ്ലിയുടെ അഭാവം സൃഷ്ടിച്ച വിടവ് നികത്താൻ ഗില്ലിന് സാധിക്കുമോ? ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് ഇന്ത്യ ഇറങ്ങുമ്പോൾ ചോദ്യങ്ങളും ആശങ്കകളും നിരവധിയാണ്. 

Also Read: ബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി നൽകണമെന്ന് ബോംബെ ഹൈക്കോടതി

"മൂന്നാമത് ആര് ബാറ്റിങ്ങിന് ഇറങ്ങും എന്നതിൽ ഇപ്പോഴും ചർച്ച തുടരുകയാണ്. എന്നാൽ നാലും അഞ്ചും ബാറ്റിങ് സ്ഥാനത്ത് ആരെന്ന് ഉറപ്പിച്ച് കഴിഞ്ഞു. ഗിൽ നാലാമതും ഞാൻ അഞ്ചാമതും ഇറങ്ങും. ബാക്കി കാര്യങ്ങൾ ഞങ്ങൾ ആലോചിക്കും," ബുധനാഴ്ച ലീഡ്സിൽ വെച്ച് ഋഷഭ് പന്ത് പറഞ്ഞു. 

Advertisment

പിച്ചിന്റെ കാര്യത്തിൽ വ്യക്തത വന്നതിന് ശേഷമാവും ടീം കോംപിനേഷൻ സംബന്ധിച്ച് ഇന്ത്യ അന്തിമ തീരുമാനം എടുക്കുക. സായ് സുദർശനോ അഭിമന്യു ഈശ്വരനോ മൂന്നാമത് ഇറങ്ങുക? ഐപിഎല്ലിലെ റൺവേട്ട സായ് സുദർശന്റെ സാധ്യത കൂട്ടുന്നു. അഭിമന്യു ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ്. ധ്രുവ് ജുറെലാണ് പിന്നെയുള്ള ഓപ്ഷൻ. 

Also Read: നാല് ദിവസത്തെ ടെസ്റ്റ്; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിൾ ഉൾപ്പെടുത്താൻ നീക്കം

 ബൗളിങ്ങിലേക്ക് വരുമ്പോൾ കുൽദീപ് യാദവും രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനിൽ ഇടംനേടാൻ സാധ്യതയുണ്ട്. എന്നാൽ ജഡേജയെ കൂടാതെ മറ്റൊരു ഓൾറൗണ്ടറെ കൂടി പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ നിതീഷ് കുമാർ റെഡ്ഡി, ശാർദുൽ ഠാക്കൂർ, വാഷിങ്ടൺ സുന്ദർ എന്നിവരിൽ ആര് എന്ന ചോദ്യം ആകാംക്ഷ നിറയ്ക്കുന്നതാണ്. 

രണ്ടാമ ഇറങ്ങിയാൽ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററെ മാറ്റണം

മറ്റൊരു ഓൾറൗണ്ടറെ കൂടി പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാൽ, മൂന്ന് പേസർമാരുമായി ഇറങ്ങാനാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് എങ്കിൽ ഒരു മുൻനിര ബാറ്ററുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടിവരും. ഇതോടെ സായ് സുദർശന് അരങ്ങേറ്റം കുറിക്കാനുള്ള സാധ്യത കുറയം. 2017ന് ശേഷം ഇന്ത്യൻ പ്ലേയിങ് ഇലവനിലേക്ക് കരുണ നായർ നോട്ടമെറിയുമ്പോഴും ടീം കോംപിനേഷൻ എങ്ങനെയാവും എന്നത് മത്സരത്തലേന്നും സങ്കീർണ്ണമായി തന്നെ നിൽക്കുന്നു. കരുൺ ആറാമനായി ഇറങ്ങാനാണ് സാധ്യത. 

Also Read: Sanju Samson: സഞ്ജു വന്നാൽ അത് ചെന്നൈക്ക് ഗുണമോ ദോഷമോ? ടീം ബാലൻസിനെ ബാധിക്കുക ഇങ്ങനെ

പേസ് നിരയിൽ ബുമ്രയുടെ പ്ലേയിങ് ഇലവനിലെ സ്ഥാനം മാത്രമാണ് ഉറപ്പിച്ചിരിക്കുന്നത്. ബുമ്രയ്ക്കൊപ്പം മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ എന്നിവരിൽ ആരെല്ലാം പ്ലേയിങ് ഇലവനിൽ ഇടംപിടിക്കും എന്നും വ്യക്തമല്ല. 

ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, കരുൺ നായർ, രവീന്ദ്ര ജഡേജ, ബുമ്ര, ശാർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ലൈവ് സ്ട്രീം എവിടെ? 

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ലൈവ് സ്ട്രീമിങ് ജിയോഹോട്സ്റ്റാറിൽ ലഭ്യമാണ്. 

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ലൈവായി എവിടെ കാണാം? 

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ടെലിവിഷനിൽ ലൈവായി സോണി സ്പോർട്സ് നെറ്റ് വർക്കിൽ കാണാം.

Read More: Jasprit Bumrah: എന്തുകൊണ്ട് ക്യാപ്റ്റൻസി ഏറ്റെടുത്തില്ല? മൗനം വെടിഞ്ഞ് ബുമ്ര

Rishabh Pant Subhmann GIll india vs england

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: