/indian-express-malayalam/media/media_files/2025/02/11/cx6sS3llLvlJ7OeNrrje.jpg)
വിരാട് കോഹ്ലി, രോഹിത് ശർമ, മുഹമ്മദ് ഷമി Photograph: (ഫയൽ ഫോട്ടോ)
Champions Trophy 2025: ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഒരു റൺസിന് ഓസ്ട്രേലിയയെ ഇന്ത്യ തോൽപ്പിക്കും എന്ന പ്രവചനവുമായി ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക്. 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. എന്നാൽ ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയ ആറാം വട്ടം ലോക കിരീടത്തിൽ മുത്തമിട്ടു. ചാംപ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയോട് ഇന്ത്യക്ക് അതിന് പകരം വീട്ടാൻ സാധിക്കും എന്നാണ് മൈക്കൽ ക്ലർക്ക് പറയുന്നത്.
നിലവിൽ ഇന്ത്യയും ഓസ്ട്രേലിയയും സെമി ഫൈനലിൽ ഏറ്റുമുട്ടാനുള്ള സാധ്യതയും ഉയരുന്നുണ്ട്. നാളെ നടക്കുന്ന ന്യൂസിലൻഡിന് എതിരായ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിക്കുകയും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയം ചെയ്താൽ ഗ്രൂപ്പ് എയിൽ ഇന്ത്യ ചാംപ്യന്മാരാും. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേിയ രണ്ടാം സ്ഥാനത്തും വരും. ഇതോടെ ഓസ്ട്രേലിയ ആയിരിക്കും ഇന്ത്യയുടെ സെമി ഫൈനലിലെ എതിരാളി.
ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിക്കുകയും ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും ചെയ്താൽ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്ക ആയിരിക്കും ഇന്ത്യയുടെ എതിരാളി.
"എനിക്ക് തോന്നുന്നത് ഓസ്ട്രേലിയ ചാംപ്യൻസ് ട്രോഫി ഫൈനലിൽ എത്തും എന്നാണ്. ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയുടെ എതിരാളിയാവാനാണ് സാധ്യത. ഓസ്ട്രേലിയ ജയിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്നാൽ ഇന്ത്യ ചാംപ്യൻസ് ട്രോഫി ജയിക്കും എന്നാണ് എനിക്ക് തോന്നുന്നത്. നിലവിൽ ഏറ്റവം മികച്ച ഏകദിന ടീം ഇന്ത്യയുടേതാണ്. ഫൈനലിൽ ഓസ്ട്രേലിയയെ ഇന്ത്യ തോൽപ്പിക്കും. അതും ഒരു റൺസിന്," ക്ലർക്ക് പറഞ്ഞു.
രോഹിത് റൺവേട്ട നടത്തും
ടൂർണമെന്റിലെ റൺവേട്ടയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുൻപിലെത്തും എന്നും ക്ലർക്ക് പറഞ്ഞു. "ഫോമിലേക്ക് രോഹിത് മടങ്ങിയെത്തി. അതിൽ ഒരി സംശയവും വേണ്ട. ചാംപ്യൻസ് ട്രോഫിക്ക് മുൻപ് കട്ടക്കിൽ രോഹിത് നേടിയ സെഞ്ചുറി നോക്കൂ. അതിൽ രോഹിത്തിന്റെ ടൈമിങ് എല്ലാം പെർഫെക്ട് ആണ്. ദുബായിലെ സാഹചര്യങ്ങളിൽ രോഹിത്തിന്റെ റോൾ നിർണായകമാണ്." ക്ലർക്ക് ചൂണ്ടിക്കാണിക്കുന്നു.
"ആക്രമിച്ച് കളിക്കാനും പവർപ്ലേ വേണ്ടവിധം ഉപയോഗപ്പെടുത്താനും ആയിരിക്കും രോഹിത് ശ്രമിക്കുക. റിസ്ക് എടുത്ത് രോഹിത് കളിക്കും. അങ്ങനെ റിസ്ക് എടുത്ത് കളിക്കാൻ പാകത്തിൽ മികച്ച കളിക്കാരനാണ് രോഹിത്. ഇന്ത്യ ചാംപ്യൻസ് ട്രോഫി ജയിച്ചാലും രോഹിത് റൺവേട്ടയിൽ മുൻപിലെത്തിയാലും അത് എന്നെ അത്ഭുതപ്പെടുത്തില്ല," ക്ലർക്ക് പറഞ്ഞു.
Read More
- Kerala Blasters: ഇന്നെങ്കിലും ജയിക്കുമോ? ജംഷഡ്പൂരിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ്; മത്സരം എവിടെ കാണാം?
- Women Premier League: മിന്നു മണിക്ക് മൂന്ന് വിക്കറ്റ്; മുംബൈയെ തകർത്ത് ഷഫാലിയും മെഗ് ലാനിങ്ങും
- Champions Trophy: മഴ വില്ലനായി; ഓസ്ട്രേലിയ സെമിയിൽ
- തുടർ തോൽവികളുടെ നാണക്കേട്; ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബട്ട്ലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us