scorecardresearch

ഇന്ത്യൻ പെൺപട നടന്നുകയറിയത് ചരിത്രത്താളുകളിലേക്ക്

1977 മുതൽ തുടങ്ങുന്ന നീണ്ട കാലയളവിൽ ഇരു രാജ്യങ്ങളും 10 ഔദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. അതിൽ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാല് തവണ തോൽക്കുകയും, ആറ് മത്സരങ്ങളിൽ സമനിലയും വഴങ്ങുകയും ചെയ്തിരുന്നു.

1977 മുതൽ തുടങ്ങുന്ന നീണ്ട കാലയളവിൽ ഇരു രാജ്യങ്ങളും 10 ഔദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. അതിൽ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാല് തവണ തോൽക്കുകയും, ആറ് മത്സരങ്ങളിൽ സമനിലയും വഴങ്ങുകയും ചെയ്തിരുന്നു.

author-image
Sports Desk
New Update
Ind vs Aus | Women test

പരമ്പര ജയം നേടിയ ശേഷം ഇന്ത്യൻ വനിതാ താരങ്ങളായ സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും കാണികളോട് നന്ദിയറിയിക്കുന്നു (ഫോട്ടോ: എക്സ് /BCCI Women)

മുംബൈയിൽ ഞായറാഴ്ച ഹർമൻപ്രീത് കൗറും കൂട്ടരും എട്ട് വിക്കറ്റിന് ജയിച്ചതോടെ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തങ്ങളുടെ ആദ്യ ജയമാണ് രേഖപ്പെടുത്തിയത്. 1977 മുതൽ തുടങ്ങുന്ന നീണ്ട കാലയളവിൽ ഇരു രാജ്യങ്ങളും 10 ഔദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. അതിൽ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാല് തവണ തോൽക്കുകയും, ആറ് മത്സരങ്ങളിൽ സമനിലയും വഴങ്ങുകയും ചെയ്തിരുന്നു. 1984ന് ശേഷം ഇന്ത്യയിൽ ഇരു ടീമുകളും തമ്മിലുള്ള ആദ്യ വനിതാ ടെസ്റ്റായിരുന്നു മുംബൈയിൽ നടന്നത്.

Advertisment

അലിസ ഹീലി നയിച്ച കംഗാരുപ്പടയെ ഏക ടെസ്റ്റ് മത്സരത്തിൽ പരാജയപ്പെടുത്തിയാണ് വനിതാ ടീം ചരിത്രം രചിച്ചത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഏക ടെസ്റ്റില്‍ 8 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 75 റണ്‍സ് വിജയലക്ഷ്യവുമായി അവസാനദിനം ബാറ്റിംഗിനെത്തിയ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 219ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 406 അടിച്ചെടുത്തു.

187 റണ്‍സ് ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിംഗില്‍ 261ന് ഓസീസ് പുറത്തായി. പിന്നീട് അവസാനദിനം ബാറ്റിംഗിനെത്തിയ ഇന്ത്യ  അനായാസ ജയം നേടി. ഷെഫാലി വര്‍മ്മ (4), റിച്ച ഘോഷ് (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സ്മൃതി മന്ദാന (38) ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് (12) പുറത്താവാതെ നിന്നു. ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നേടിയ പൂജ വസ്ത്രാകറാണ് കംഗാരുപ്പടയെ വീഴ്ത്തിയത്. സ്‌നേഹ് റാണ മൂന്നും ദീപ്തി ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തി. തഹ്ലിയ മഗ്രാത്ത് (50), ബേത് മൂണി (40) എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്.

Advertisment

മറുപടി ബാറ്റിംഗില്‍ ദീപ്തി ശര്‍മ (78), സ്മൃതി മന്ദാന (74), ജമീമ റോഡ്രിഗസ് (73) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് ഭദ്രമായ ലീഡ് സമ്മാനിച്ചത്. റിച്ചാ ഘോഷ് (52), പൂജ വസ്ത്രകര്‍ (47), ഷെഫാലി (40) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് വനിതകള്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി.

തഹ്ലിയയുടെ (73) ഇന്നിംഗ്‌സിന്റെ കരുത്തില്‍ അവര്‍ ലീഡെടുക്കുകയും ചെയ്തു. എല്ലിസ് പെറി (45), ബേത് മൂണി (33), അലീസ ഹീലി (32) എന്നിവരും തിളങ്ങി. ഇന്ത്യയ്ക്കായി സ്‌നേഹ് റാണ നാല് വിക്കറ്റെടുത്തു. രാജേശ്വരി, ഹര്‍മന്‍പ്രീത് കൗര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അനായാസം മറികടന്നു. കഴിഞ്ഞ ആഴ്ച്ച ഇംഗ്ലണ്ടിനേയും ഇന്ത്യ തകര്‍ത്തിരുന്നു. ഓസ്ട്രേലിയക്കെതിരെ ഇന്ത്യ അടുത്തതായി മുംബൈയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും കളിക്കും.

Read More Sports Stories Here

ind vs aus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: