scorecardresearch

വനിതാ ടി20 ലോകകപ്പ്; ടീമിൽ രണ്ടു മലയാളികൾ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ദുബായിലും ഷാർജയിലുമായി ഒക്ടോബർ മുതലാണ് ടി20 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്

ദുബായിലും ഷാർജയിലുമായി ഒക്ടോബർ മുതലാണ് ടി20 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്

author-image
Sports Desk
New Update
India vs Bangladesh, Women

ഫയൽ ഫൊട്ടോ

ഈ വർഷം ഒക്ടോബർ മുതൽ യുഎഇയിൽ നിടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ഹർമൻപ്രീത് കൗറിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യയുടെ പെൺകരുത്ത് ലോകകപ്പ് ലക്ഷ്യംവച്ചിറങ്ങുക.

Advertisment

സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. മലയാളികളായ സജന സജീവനും ആശ ശോഭനയും 15അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്. റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ എന്നിവർ നിയുക്ത വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്. ശ്രീലങ്കയിൽ നടന്ന വനിതാ ഏഷ്യാ കപ്പ് ടീമിൽ നിന്ന് ഒരു മാറ്റം മാത്രമാണ് ടീമിൽ കൊണ്ടുവന്നിട്ടുള്ളത്. ഉമ ചേത്രിക്ക് പകരം യാസ്തിക ഭാട്ടിയയെയാണ് 15 അംഗ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.

വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (സി), സ്മൃതി മന്ദാന (വിസി), ഷഫാലി വർമ, ദീപ്തി ശർമ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, പൂജ വസ്ത്രകർ, അരുന്ധതി റെഡ്ഡി , രേണുക സിംഗ് താക്കൂർ, ദയാലൻ ഹേമലത, ആശാ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ.

Advertisment

ട്രാവലിംഗ് റിസർവ്സ്: ഉമാ ചേത്രി, തനൂജ കൻവർ, സൈമ താക്കൂർ
നോൺ-ട്രാവലിംഗ് റിസർവ്സ്: രാഘ്‌വി ബിസ്ത്, പ്രിയ മിശ്ര

ഇന്ത്യയുടെ ലോകകപ്പ് മത്സരക്രമം

  • ഒക്ടോബർ 4, വെള്ളി, ഇന്ത്യ v ന്യൂസിലാൻഡ്, ദുബായ്
  • ഒക്ടോബർ 6, ഞായർ, ഇന്ത്യ v പാകിസ്ഥാൻ, ദുബായ്
  • ഒക്ടോബർ 9, ബുധൻ, ഇന്ത്യ v ശ്രീലങ്ക, ദുബായ്
  • ഒക്ടോബർ 13, ഞായർ, ഇന്ത്യ v ഓസ്ട്രേലിയ, ഷാർജ

Read More

T20 World Cup 2024 Indian Women Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: