/indian-express-malayalam/media/media_files/JG7mqKsFTNlHIC1N5ZLP.jpg)
ഇന്ത്യൻ ഓപ്പണറും നായകനുമായ രോഹിത് ശർമ്മയെ പുറത്താക്കിയ കഗീസോ റബാഡയെ അഭിനന്ദിക്കാൻ ഓടിയെത്തുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ (ഫൊട്ടോ: ബിസിസിഐ)
സൂപ്പർ സ്പോർട്സ് പാർക്കിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മോശം തുടക്കം. 12 ഓവറിൽ 24 റൺസെടുക്കുമ്പോഴേക്കും മൂന്ന് മുൻനിര വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് തുടരെത്തുടരെ നഷ്ടമായത്. അഞ്ചാം ഓവറിൽ നായകൻ രോഹിത് ശർമ്മയെ (5) കഗീസോ റബാഡ പുറത്താക്കി.
പിന്നാലെ യശസ്വി ജെയ്സ്വാളിനേയും (17), ശുഭ്മൻ ഗില്ലിനേയും (2) മടക്കി, ടെസ്റ്റിലെ അരങ്ങേറ്റം നാന്ദ്രെ ബർഗർ ഗംഭീരമാക്കി. രോഹിത്തിനെ ക്യാച്ചെടുത്ത് പുറത്താക്കിയതും ബർഗർ തന്നെയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തിട്ടുണ്ട്. 70 റൺസുമായി കെ എൽ രാഹുലും,മുഹമ്മദ് സിറാജുമാണ് ക്രീസിൽ
ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം വിശ്രമത്തിലായിരുന്ന രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ ടീമിലേക്ക് ഇന്ന് തിരിച്ചെത്തുകയാണ്. ചരിത്രത്തിൽ ഇതേവരെ ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ചരിത്രം തിരുത്തിക്കുറിക്കാൻ രോഹിത്തിനും സംഘത്തിനും കഴിയുമോയെന്നാണ് ക്രിക്കറ്റ് ലോകം അടുത്ത അഞ്ച് നാൾ ഉറ്റുനോക്കുക.
2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനം ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോഹ്‌ലിയുടെ ആദ്യത്തെ വലിയ വിദേശ ദൌത്യമായിരുന്നു. പിന്നീട് രാഹുൽ ദ്രാവിഡ് കോച്ചായി ചുമതലയേറ്റപ്പോഴും ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, രണ്ടു തവണയും പരാജയമായിരുന്നു ഫലം. ഇന്ത്യൻ ടീമിന് എന്നും ബാലികേറാമലയാണ് ദക്ഷിണാഫ്രിക്കൻ പിച്ചുകൾ. ഇത് തന്നെയാണ് ഈ പരമ്പരയെ കൂടുതൽ ആവേശകരമാക്കുന്നത്.
പുതുവർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരവധി ടെസ്റ്റ് മത്സരങ്ങളുടേത് കൂടിയാണ്. 2024ൽ ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയും അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. ഇടയ്‌ക്കൊരു ടി20 ലോകകപ്പും ഇതിനിടയിലൂടെ കടന്നുപോകും.
എന്നാൽ, 90കളിലെ പോലെ ദക്ഷിണാഫ്രിക്കൻ ടീം അത്രയ്ക്കും ശക്തരൊന്നുമല്ല. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 15 മത്സരങ്ങളിൽ ആറിലും അവർ തോറ്റിരുന്നു. ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അവരെ വീഴ്ത്തിയത്. എന്നാൽ, പ്രോട്ടീസ് ടീം ജയിച്ച അവസാന 9 മത്സരങ്ങളിലും എതിരാളികൾ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നിവരായിരുന്നു.
പേസ് ബൌളിങ്ങിനെ അതിരറ്റ് സഹായിക്കുന്ന ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ യശസ്വി ജെയ്സ്വാൾ, ശുഭ്മൻ ഗിൽ എന്നീ യുവതാരങ്ങളുടെ പ്രകടന മികവും ശ്രദ്ധിക്കപ്പെടും. സ്പിന്നർമാർക്കും പിച്ചിൽ നിന്ന് ആനുകൂല്യം ലഭിക്കുമെന്നുറപ്പാണ്. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കേശവ് മഹാരാജ് എന്നിവരുടെ ഓവറുകൾ ബാറ്റർമാർക്ക് കടുത്ത വെല്ലുവിളിയാകും.
Read More Related News Stories:
- ഗവർണർ കാണിക്കുന്നത് കേരളത്തോടുള്ള വിരോധം, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയക്കും: മുഖ്യമന്ത്രി
- സംസ്ഥാനത്ത് 111 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു; ഇന്നലെ ഒരു മരണം
- 81 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവം, നാല് പേർ അറസ്റ്റിൽ
- സിംഗപ്പൂരിൽ അരലക്ഷം കടന്ന് കോവിഡ് രോഗികൾ; അമേരിക്കയിൽ 23,432 പേർ ആശുപത്രിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.