scorecardresearch

വിദേശ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയം; വിൻഡീസിനെതിരെ ചരിത്രമെഴുതി കോഹ്‌ലിപ്പട

318 റൺസിനാണ് കോഹ്‌ലിപ്പട ആതിഥേയരെ കീഴ്‌പ്പെടുത്തിയത്

318 റൺസിനാണ് കോഹ്‌ലിപ്പട ആതിഥേയരെ കീഴ്‌പ്പെടുത്തിയത്

author-image
Sports Desk
New Update
india vs west indies, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ind vs wi, ind vs wi score, india records, ഇന്ത്യ റെക്കോർഡുകളാണ്, വിൻഡീസ്, ind vs wi 1st test,ജസ്പ്രീത് ബുംറ, ind vs wi 1st Test score, ടെസ്റ്റ്, ind vs wi 1st test cricket score, cricket online, india vs west indies test , ie malayalam, ഐഇ മലയാളം

ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ താരങ്ങൾ ആധിപത്യം പുലർത്തിയ മത്സരത്തിൽ വമ്പൻ വിജയമാണ് വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. 318 റൺസിനാണ് കോഹ്‌ലിപ്പട ആതിഥേയരെ കീഴ്‌പ്പെടുത്തിയത്. ടെസ്റ്റ് ചരിത്രത്തിൽ തന്നെ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന വിജയം കൂടിയാണിത്.

Advertisment

300 റൺസിന് മുകളിലുള്ള മാർജിനിൽ ഇന്ത്യ രണ്ട് തവണ മാത്രമേ ടെസ്റ്റിൽ ജയം സ്വന്തമാക്കിയിട്ടുള്ളു. 2017ൽ ശ്രീലങ്കക്കെതിരെ നേടിയ 304 റൺസിന്റെ ജയമായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഇതാണ് വിൻഡീസിനെതിരെ ഇന്ത്യൻ ടീം മറികടന്നത്. 1986ൽ ഇംഗ്ലണ്ടിനെ 279 റൺസിനും 2015ൽ ശ്രീലങ്കയെ 278 റൺസിനും ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്.

Also Read:'വീര നായകൻ'; ദാദ എഴുതിയ ചരിത്രം തിരുത്തി, ധോണിയുടെ റെക്കോർഡിന് ഒപ്പമെത്തി വിരാട് കോഹ്‌ലി

Advertisment

ഇന്ത്യക്ക് പുറത്ത് രാജ്യത്തിന് ഏറ്റവും അധികം ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ച നായകനെന്ന റെക്കോർഡ് ഇനി കോഹ്‌ലിക്ക് സ്വന്തം. സൗരവ് ഗാംഗുലിയുടെ റെക്കോർഡാണ് വിരാട് കോഹ്‌ലി മറികടന്നത്. വിദേശമണ്ണിൽ നായകനെന്ന നിലയിൽ വിരാട് കോഹ്‌ലി നേടുന്ന പന്ത്രണ്ടാം ജയമാണിത്. 26 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‌ലി, 12ലും ജയം സമ്മാനിക്കുകയായിരുന്നു. 28 മത്സരങ്ങളിൽ നിന്ന് 11 ജയം ഇന്ത്യക്ക് സമ്മാനിച്ച സൗരവ് ഗാംഗുലിയുടെ പേരിലായിരുന്ന റെക്കോർഡാണ് വിരാട് കോഹ്‌ലി സ്വന്തം പേരിലേക്ക് തിരുത്തിയെഴുതിയത്.

ഇതോടൊപ്പം ഇന്ത്യക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ച നായകനെന്ന റെക്കോർഡിനൊപ്പമെത്താനും കോഹ്‌ലിക്ക് സാധിച്ചു. മുൻ നായകൻ എം.എസ്.ധോണിയുടെ റെക്കോർഡിനൊപ്പമാണ് കോഹ്‌ലി എത്തിയത്. ഇതുവരെ 47 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‌ലി 27 ജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 60 മത്സരങ്ങളിൽ നിന്നാണ് ധോണി 27 ജയങ്ങളിലെത്തിയത്.

Also Read:കരീബിയൻ ദ്വീപിൽ ആധിപത്യം തുടർന്ന് ഇന്ത്യ; 318 റൺസിന്റെ കൂറ്റൻ വിജയം

ആന്റിഗ്വാ ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 419 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് 100 റൺസിൽ അവസാനിച്ചു. ഇന്ത്യൻ പേസ് നിരയ്ക്ക് മുന്നിൽ വിൻഡീസ് പട അതിവേഗം കീഴടങ്ങുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ജസപ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

Windies Cricket Team Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: