scorecardresearch

Masters League: സച്ചിനും ലാറയും നേർക്കുനേർ; കിരീടം ആര് നേടും? മത്സരം എവിടെ കാണാം?

India Masters Vs West Indies Masters League: സച്ചിനും ലാറയും നേർക്കുനേർ വരുമ്പോൾ ഇതിഹാസങ്ങളിൽ ആരാവും കിരീടത്തിൽ മുത്തമിടുക? ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമിൽ നിന്നും വന്നത് തീപാറും ബാറ്റിങ്

India Masters Vs West Indies Masters League: സച്ചിനും ലാറയും നേർക്കുനേർ വരുമ്പോൾ ഇതിഹാസങ്ങളിൽ ആരാവും കിരീടത്തിൽ മുത്തമിടുക? ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമിൽ നിന്നും വന്നത് തീപാറും ബാറ്റിങ്

author-image
Sports Desk
New Update
sachin tendulkar vintage shots

ഇന്ത്യൻ മാസ്റ്റേഴ്സിനായി സച്ചിൻ ടെണ്ടുൽക്കറിന്റെ ബാറ്റിങ് Photograph: (Screengrab)

india Masters Vs West Indies Masters Final: ക്രിക്കറ്റ് ഇതിഹാസങ്ങൾ നാളെ നേർക്കുനേർ. സച്ചിനും ലാറയും നേർക്കുനേർ വരുമ്പോൾ കിരീടം ആര് നേടും? ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് 2025ലെ കലാശപ്പോരിൽ ഇന്ത്യൻ മാസ്റ്റേഴ്സ് വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സിനെതിരെ നാളെ ഇറങ്ങും. റായ്പൂരിലാണ് ഫൈനൽ പോരാട്ടം. 

Advertisment

സെമി ഫൈനലിൽ ഓസ്ട്രേലിയയെ 94 റൺസിന് തകർത്താണ് ഇന്ത്യൻ മാസ്റ്റേഴ്സ് ഫൈനലിലേക്ക് എത്തിയത്. ശ്രീലങ്കയെ ആറ് റൺസിന് വീഴ്ത്തിയാണ് വിൻഡിസ് ഇതിഹാസങ്ങളുടെ കലാശപ്പോരിലേക്കുള്ള വരവ്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യൻ മാസ്റ്റേഴ്സ് ആണ് വിൻഡിസിന് എതിരെ ജയം പിടിച്ചത്. ഫൈനലിലും അത് ആവർത്തിക്കാനാവും എന്ന പ്രതീക്ഷയിലാണ് സച്ചിനും സംഘവും. 

ഗ്രൂപ്പ് ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സിന് എതിരെ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് ആണ് ഇന്ത്യൻ മാസ്റ്റേഴ്സ് കണ്ടെത്തിയത്. സൗരഭ് തിവാരിയുടേയും റായിഡുവിന്റേയും അർധ ശതകത്തിന്റെ ബലത്തിലായിരുന്നു ഇത്. കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന വിൻഡിസ് മാസ്റ്റേഴ്സ് 10 ഓവറിൽ 156 റൺസ് കണ്ടെത്തി ഇന്ത്യയെ വിറപ്പിച്ചു. രാഹുൽ ശർമയ്ക്ക് എതിരെ ഒരോവറിൽ അഞ്ച് സിക്സും ഒരു ഫോറും ഉൾപ്പെടെ ഡ്വെയ്ൻ ബ്രാവോ 34 റൺസ് ആണ് അടിച്ചെടുത്തത്. എന്നാൽ ഇന്ത്യ ഏഴ് റൺസിന്റെ ജയം പിടിക്കുകയായിരുന്നു. 

Advertisment

എത്ര മണിക്കാണ് ഇന്ത്യ മാസ്റ്റേഴ്സ് വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സ് ഫൈനൽ?

ഇന്ത്യ മാസ്റ്റേഴ്സ് വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സ് കലാശപ്പോരാട്ടം ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും. ഏഴ് മണിക്കാണ് ടോസ്. 

ഏത് ചാനലിൽ ഇന്ത്യ മാസ്റ്റേഴ്സ് വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സ് ഫൈനൽ ലൈവായി കാണാം?

കളേഴ്സ് സിനിപ്ലക്സ്, കളേഴ്സ് സിനിപ്ലക്സ് സൂപ്പർഹിറ്റ് ചാനലുകളിൽ മത്സരം ലൈവായി കാണാം. ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലൈവ് സ്ട്രീമും ലഭ്യമാണ്. 

പിച്ച് റിപ്പോർട്ട്

റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിലെ പിച്ച് കൂറ്റൻ സ്കോർ കണ്ടെത്താൻ സഹായിക്കുന്നത്. ഇവിടെ ടൂർണമെന്റിൽ ആറ് വട്ടം സ്കോർ 200ന് മുകളിൽ എത്തി. ഈ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ആണ് മുൻതൂക്കം. ഇതോടെ ടോസ് നിർണായകമാവും. 

ഇന്ത്യ മാസ്റ്റേഴ്സ് സാധ്യത ഇലവൻ

അമ്പാട്ടി റായിഡു, സച്ചിൻ ടെണ്ടുൽക്കർ, പവൻ നെഗി, യുവരാജ് സിങ്, സ്റ്റുവർട്ട് ബിന്നി, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ, ഗുർകീറാത് സിങ്, വിനയ് കുമാർ, ഷഹ്ബാസ് നദീം, ധവാൻ കുൽക്കർണി

Read More

India Masters Yuvraj Singh International Masters League Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: