scorecardresearch

Varun Chakravarthy: ഇന്ത്യയിലേക്ക് തിരികെ വരരുത് എന്ന് ഭീഷണിപ്പെടുത്തി: വെളിപ്പെടുത്തി വരുൺ

Varun Chakravarthy: വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഏതാനും പേർ ബൈക്കിൽ തന്നെ പിന്തുടർന്നതായും വരുൺ ചക്രവർത്തി വെളിപ്പെടുത്തുന്നു.

Varun Chakravarthy: വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഏതാനും പേർ ബൈക്കിൽ തന്നെ പിന്തുടർന്നതായും വരുൺ ചക്രവർത്തി വെളിപ്പെടുത്തുന്നു.

author-image
Sports Desk
New Update
varun chakravarthy india

ന്യൂസിലൻഡിനെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ ടീം Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

Varun Chakravarthy, Indian Spinner: 

ജീവിതത്തിൽ നേരിട്ട പ്രയാസകരമായ ദിവസങ്ങളെ കുറിച്ച് വെളിപ്പെടുത്തി ഇന്ത്യയുടെ സ്പിൻ ബോളിങ് സെൻസേഷൻ വരുൺ ചക്രവർത്തി. യുഎഇ വേദിയായ 2021ലെ ട്വന്റി20 ലോകകപ്പിൽ മോശം പ്രകടനം നടത്തിയതിന് പിന്നാലെ ഫോൺ കോളുകളിലൂടേയും ഇ മെയിൽ വഴിയുമെല്ലാം ഭീഷണി സന്ദേശങ്ങൾ തനിക്ക് ലഭിച്ചിരുന്നു എന്നാണ് വരുൺ ചക്രവർത്തി വെളിപ്പെടുത്തുന്നത്. യുട്യൂബ് അഭിമുഖത്തിലാണ് വരുണിന്റെ വെളിപ്പെടുത്തലുകൾ.

Advertisment

"എന്നെ സംബന്ധിച്ച് ഇരുണ്ട ദിനങ്ങളായിരുന്നു അത്. ഇത്രയും ഹൈപ്പോടെ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ഇടം നേടിയിട്ടും അവസരം പ്രയോജനപ്പെടുത്താനായില്ല എന്ന ചിന്ത എന്നെ കടുത്ത നിരാശയിലേക്ക് തള്ളിയിട്ടു. ഒരു വിക്കറ്റ് പോലും എനിക്ക് നേടാനായില്ല. അതിന് ശേഷം, മൂന്ന് വർഷത്തോളം എന്നെ മാറ്റി നിർത്തി. അതോടെ അരങ്ങേറ്റം കുറിക്കാൻ നേരിട്ട പ്രയാസങ്ങളേക്കാൾ വലിയ പ്രതിസന്ധികളായിരിക്കും ടീമിലേക്ക് മടങ്ങിയെത്താൻ നേരിടേണ്ടി വരിക എന്ന് എനിക്ക് മനസിലായി," വരുൺ ചക്രവർത്തി പറയുന്നു. 

"2021 ട്വന്റി20 ലോകകപ്പിന് ശേഷം ഞാൻ ഒരുപാട് മാറി. എന്റെ ദിനചര്യകളും പരിശീല രീതിയുമെല്ലാം മാറി. നേരത്തെ ഒരു സെഷനിൽ 50 പന്തുകൾ എറിഞ്ഞായിരുന്നു പരിശീലനം എങ്കിൽ പിന്നെ ഞാൻ അത് ഇരട്ടിയാക്കി. സെലക്ടർമാർ എന്നെ വീണ്ടും പരിഗണിക്കുമോ എന്നതിൽ യാതൊരു ഉറപ്പും ഇല്ലാതിരിക്കെയാണ് ഞാൻ കഠിനമായ പരിശീലനം നടത്തിയത്. മൂന്ന് വർഷം പിന്നിട്ടതോടെ ഇനി പ്രതീക്ഷ വേണ്ട എന്ന് നിലയിലേക്ക് ഞാൻ എത്തി. എന്നാൽ ഐപിഎൽ കിരീട നേട്ടത്തിന് പിന്നാലെ എനിക്ക് വീണ്ടും വിളി വന്നു. അതോടെ ഞാൻ അതീവ സന്തുഷ്ടനായി."

എന്റെ വീട് കണ്ടുപിടിച്ച് വന്നവർ ഉണ്ട്

"ഞാൻ തിരിച്ചടികൾ നേരിട്ടു. അങ്ങനെ തിരിച്ചടികൾ നേരിടുമ്പോൾ വിമർശനങ്ങൾ എത്രമാത്രം രൂക്ഷമാകും എന്നും ഞാൻ മനസിലാക്കി. 2021 ലോകകപ്പിന് ശേഷം എനിക്ക് ഭീഷണി സന്ദേശങ്ങളും കോളുകളും ലഭിച്ചു. ഇന്ത്യയിലേക്ക് വരരുത്. ഇന്ത്യയിലേക്ക് വരാൻ ശ്രമിച്ചാൽ അനുവദിക്കില്ല. എന്റെ വീട് കണ്ടുപിടിച്ച് വന്നവർ ഉണ്ട്. ചില സമയങ്ങളിൽ എനിക്ക് ഒളിച്ച് കഴിയേണ്ടതായി വന്നു. വിമാനത്താവളത്തിൽ നിന്ന് വരുമ്പോൾ ഏതാനും പേർ എന്നെ ബൈക്കിൽ പിന്തുടർന്നു. ഇങ്ങനെയെല്ലാം സംഭവിക്കും. കാരണം ആരാധകർ വൈകാരികമായാണ് കാര്യങ്ങൾ കാണുന്നത്. എന്നാൽ ഇന്ന് എനിക്ക് ലഭിക്കുന്ന പ്രശംസകളും കയ്യടികളും കാണുമ്പോൾ ഏറെ സന്തോഷമുണ്ട്," വരുൺ ചക്രവർത്തി പറഞ്ഞു. 

Advertisment

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് അതിശയിപ്പിക്കുന്ന തിരിച്ചുവരവാണ് വരുൺ നടത്തിയത്. ചാംപ്യൻസ് ട്രോഫിയിൽ മൂന്ന് കളിയിൽ നിന്ന് ഒൻപത് വിക്കറ്റാണ് വരുൺ വീഴ്ത്തിയത്. ന്യൂസിലൻഡിന് എതിരെ അഞ്ച് വിക്കറ്റ് നേട്ടവും ഗ്രൂപ്പ് ഘട്ടത്തിൽ വരുണിൽ നിന്ന് വന്നു. സെമിയിൽ ഓസ്ട്രേലിയക്കെതിരെ ട്രാവിസ് ഹെഡ്ഡിന്റെ വിലപ്പെട്ട വിക്കറ്റ് വരുൺ വീഴ്ത്തി. കലാശപ്പോരിൽ രണ്ട് വിക്കറ്റും വരുൺ പിഴുതു. 

Read More

Icc Champions Trophy Indian Cricket Team Champions Trophy Final varun chakravarthy Indian Cricket Players indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: