scorecardresearch

പന്ത് താടിയെല്ലിൽ ഇടിച്ചു; ഇമാം ഉൾ ഹഖിനെ ആശുപത്രിയിലേക്ക് മാറ്റി?

Imam ul Haq Injury: സിംഗിൾ എടുക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ഇമാം ഉൾ ഹഖിന്റെ മുഖത്തേക്ക് ഫീൽഡറുടെ ത്രോ വന്ന് കൊണ്ടത്. വേദനയെ തുടർന്ന് ഇമാം ഗ്രൗണ്ടിൽ കുഴഞ്ഞുവീണു

Imam ul Haq Injury: സിംഗിൾ എടുക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ഇമാം ഉൾ ഹഖിന്റെ മുഖത്തേക്ക് ഫീൽഡറുടെ ത്രോ വന്ന് കൊണ്ടത്. വേദനയെ തുടർന്ന് ഇമാം ഗ്രൗണ്ടിൽ കുഴഞ്ഞുവീണു

author-image
Sports Desk
New Update
Imam ul Haq Pakistan

Imam ul Haq Photograph: (X)

Imam ul Haq Injury: ന്യൂസിലൻഡിന് എതിരായ മൂന്നാം ഏകദിനത്തിൽ പന്ത് താടിയെല്ലിൽ കൊണ്ട് പാക്കിസ്ഥാൻ ബാറ്റർ ഇമാം ഉൾ ഹഖിന് പരുക്ക്. പാക്കിസ്ഥാൻ ബാറ്റ് ചെയ്യുന്ന സമയം ന്യൂസിലൻഡ് ഫീൽഡറുടെ ത്രോ ഹെൽമറ്റ് ഗ്രില്ലിന് ഇടയിലൂടെ ഇമാം ഉൾ ഹഖിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. 

Advertisment

പാക്കിസ്ഥാൻ ബാറ്റിങ് ആരംഭിച്ച് തുടക്കത്തിൽ തന്നെയാണ് സംഭവം. ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ ഏഴ് റൺസ് എടുത്ത് നിൽക്കുകയായിരുന്നു ഇമാം ഉൾ ഹഖ്. ഷോർട്ട് കവറിൽ നിന്ന് നോൺസ്ട്രൈക്കേഴ്സ് എൻഡിലേക്കുള്ള ത്രോ ഇമാമിന്റെ ഹെൽമറ്റിനിടയിലൂടെ മുഖത്തിടിച്ചു. 

പന്ത് മുഖത്തിടിച്ചതിന് പിന്നാലെ ഇമാം ഗ്രൗണ്ടിൽ കുഴഞ്ഞുവീണു. ഇമാമിന് തലകറക്കം നേരിടുകയും എഴുന്നേറ്റ് നിൽക്കാൻ സാധിക്കാതെ വരികയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഗ്രൗണ്ടിൽ വെച്ച് തന്നെ ഇമാമിന് ഏറെ നേരം ചികിത്സ നൽകി. എന്നാൽ താരത്തിന് ബാറ്റിങ് തുടരാൻ സാധിക്കാത്ത അവസ്ഥ വന്നു. ഇതോടെ ഗ്രൗണ്ടിൽ നിന്ന് ഇമാം ഉൾ ഹഖിനെ മാറ്റി.

ഇമാമിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇമാമിനെ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇമാമിന് പകരം ഉസ്മാൻ ഖാനെ പാക്കിസ്ഥാൻ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കി. 

Advertisment

കളിയിലേക്ക് വരുമ്പോൾ പാക്കിസ്ഥാൻ 43 റൺസിന്റെ തോൽവിയിലേക്കാണ് വീണത്. ഇതോടെ ന്യൂസിലൻഡ് ഏകദിന പരമ്പര 3-0ന് സ്വന്തമാക്കി. നേരട്ടെ പാക്കിസ്ഥാന് എതിരായ ട്വന്റി20 പരമ്പരയും 4-1ന് ന്യൂസിലൻഡ് സ്വന്തമാക്കിയിരുന്നു. 

Read More

Pakistan Cricket Board Pakistan Cricket Team Imam ul Haq

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: