/indian-express-malayalam/media/media_files/uploads/2020/03/Kohli-Indian-Team.jpg)
ന്യൂഡൽഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയ ഒന്നാമത്. 2016 ഓക്ടോബറിന് ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാം റാങ്കിൽ നിന്ന് താഴെവീഴുന്നത്. ടി20 റാങ്കിങ്ങിലും ഓസിസ് നേട്ടമുണ്ടാക്കി. പാക്കിസ്ഥാനെ മറികടന്ന് കങ്കാരുക്കൾ ഒന്നാം റാങ്കിലെത്തിയപ്പോൾ, ഏകദിന റാങ്കിങ്ങിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിർത്തി.
ഒന്നിൽ നിന്ന് നേരെ മൂന്നിലേക്കാണ് ഇന്ത്യ വീണത്. 116 പോയിന്റുകളുമായാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്ത് കെയ്ൻ വില്യംസണിന്റെ ന്യൂസിലൻഡാണ്. 115 പോയിന്റാണ് കിവികളുടെ അക്കൗണ്ടിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 113 പോയിന്റുണ്ട്. 2003ൽ ടെസ്റ്റ് റാങ്കിങ് ഐസിസി ആരംഭിച്ചതിന് ശേഷം ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ടീമുകൾ തമ്മിലുള്ള പോയിന്ര് വ്യത്യാസം ഇത്ര കുറവാകുന്നത് ഇത് രണ്ടാമത്തെ തവണ മാത്രമാണ്.
Also Read: ഷമിയുടെ ഏറുകൊണ്ട് തുടയിൽ നീരുവന്നു, പത്ത് ദിവസം കിടപ്പിലായി: സ്‌മൃതി മന്ദാന
2016-17 സീസണിൽ കളിച്ച 12 മത്സരങ്ങളും ജയിച്ച ഇന്ത്യ ഒന്നിൽ മാത്രം പരാജയപ്പെട്ടതോടെയാണ് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനമുറപ്പിച്ചത്. എന്നാൽ ഏറ്റവും പുതിയ റാങ്കിങ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുകയായിരുന്നു. ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമെതിരെ ഉൾപ്പടെ കളിച്ച അഞ്ച് പരമ്പരകളും സ്വന്തമാക്കിയെങ്കിലും പോയിന്റ് കൂടുതൽ ഓസ്ട്രേലിയക്കായിരുന്നു. കങ്കാരുക്കളാകട്ടെ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും പരാജയപ്പെടുകയും ചെയ്തിരുന്നു.
Also Read: ഇർഫാൻ ഖാൻ: അഭിനയത്തിനായി ക്രിക്കറ്റ് മൈതാനം വിട്ട മികച്ച ഓൾറൗണ്ടർ
ഏകദിന റാങ്കിങ്ങിൽ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ലോകകപ്പ് റണ്ണർഅപ്പുകൾ കൂടിയായ ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകൾ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്.
Also Read: തോൽവിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കും, വിജയത്തിന്റെ ക്രെഡിറ്റ് ടീമിനും; ധോണി നല്ലൊരു നേതാവ്
ടി20 റാങ്കിങ്ങിലും ഓസ്ട്രേലിയ വൻകുതിപ്പ് നടത്തി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാക്കിസ്ഥാനെ മറികടന്ന് കങ്കാരുപ്പട റാങ്കിങ്ങിൽ മുന്നിലെത്തിയപ്പോൾ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്കും ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുമെത്തി. പാക്കിസ്ഥാൻ നിലവിൽ നാലാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയാണ് അഞ്ചാം റാങ്കിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us