scorecardresearch

ICC Champions Trophy 2025, India Vs Australia Semi Final: കറുത്ത ആം ബാൻഡ് അണിഞ്ഞ് ഇന്ത്യ; കാരണം?

India Vs Australia Semi Final, ICC Champions Trophy 2025: ഓസ്ട്രേലിയക്കെതിരായ സെമി ഫൈനലിലെ തീപാറും പോരാട്ടത്തിനായി ഇന്ത്യൻ ആരാധകർ കാത്തിരിക്കുമ്പോൾ കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ടീം പ്രത്യക്ഷപ്പെട്ടത്.

India Vs Australia Semi Final, ICC Champions Trophy 2025: ഓസ്ട്രേലിയക്കെതിരായ സെമി ഫൈനലിലെ തീപാറും പോരാട്ടത്തിനായി ഇന്ത്യൻ ആരാധകർ കാത്തിരിക്കുമ്പോൾ കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ടീം പ്രത്യക്ഷപ്പെട്ടത്.

author-image
Sports Desk
New Update
virat kohli shubman gill icc champions trophy semi final

ICC Champions Trophy Semi Final, India Vs Australia, India Wear Black Arm Band Photograph: (Indian Cricket Team, Instagram)

ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങിയത് കറുത്ത ആം ബാൻഡ് അണിഞ്ഞ്. എന്തുകൊണ്ടാണ് രോഹിത് ശർമയുടേയും സംഘത്തിന്റേയും ഭാഗത്ത് നിന്ന് ഇങ്ങനെയൊരു നീക്കം എന്ന് ഉടനെ തന്നെ ആരാധകർക്കിടയിൽ ചർച്ച ആരംഭിച്ചു. ക്രിക്കറ്റ് താരം പദ്മാക്കർ ശിവാൽക്കർ വിടപറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കറുത്ത ആം ബാൻഡ് അണിഞ്ഞത്. 

Advertisment

84ാം വയസിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് ശിവാൽക്കറിന്റെ അന്ത്യം. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് അദ്ദേഹം. രഞ്ജി ട്രോഫിയിലെ മുംബൈയുടെ ആധിപത്യത്തിൽ പ്രധാന പങ്ക് വഹിച്ചത് ശിവാൽക്കറാണ്. 

1965-66 മുതൽ 1976-77 വരെ ഒൻപത് രഞ്ജി ട്രോഫി കിരീടങ്ങൾ മുംബൈ നേടിയപ്പോൾ ശിവാൽക്കർ ടീമിന്റെ ഭാഗമായിരുന്നു. നിരവധി പ്രമുഖ മുൻ താരങ്ങളാണ് ശിവാൽക്കറിന് ആദരവർപ്പിച്ച് എത്തിയത്. പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ചാംപ്യൻസ് ട്രോഫി സെമിയിൽ ഓസ്ട്രേലിയക്കെതിരെ കറുത്ത ആം ബാൻഡ് ധരിച്ചു. 

Advertisment

രണ്ട് ദശകത്തോളമാണ് ഇടംകയ്യൻ സ്പിന്നറായ ശിവാൽക്കർ രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം പുറത്തെടുത്തത്. 124 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. വീഴ്ത്തിയത് 589 വിക്കറ്റ്. ശരാശരി 19.69. വിസ്മയിപ്പിക്കുന്ന ടേൺ കണ്ടെത്തി വ്യക്തമായ കൃത്യതയോടെ ശിവാൽക്കർ മുംബൈക്കായി പന്തെറിഞ്ഞപ്പോൾ എതിരാളികൾ വിറച്ചിരുന്നു. 

ശിവാൽക്കറിന്റെ ഏറ്റവും മികച്ച പ്രകടനം വരുന്നത് 1972-73ലെ രഞ്ജി ട്രോഫി ഫൈനലിൽ ആണ്. അന്ന് ഫൈനലിൽ എതിരാളിയായി വന്ന തമിഴ്നാടിനെ ശിവാൽക്കർ ഒറ്റയ്ക്ക് തകർത്തെറിഞ്ഞു. ആദ്യ ഇന്നിങ്സിൽ 16 റൺസ് മാത്രം വഴഭി എട്ട് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുമാണ് ശിവാൽക്കർ പിഴുതത്. 

Read More

Padmakar Shivalkar Champions Trophy Semi Final Icc Champions Trophy Indian Cricket Team Indian Cricket Players India Vs Australia indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: