scorecardresearch

ഇതൊക്കെയെന്ത്, കഴിഞ്ഞ ആറര വർഷമായി ഞാൻ ലോക്ക്ഡൗണിലാണ്; വികാരാധീനനായി ശ്രീശാന്ത്

ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എന്റെ ഗെയിം മാത്രം എന്നിൽ നിന്ന് അകറ്റപ്പെട്ടു

ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എന്റെ ഗെയിം മാത്രം എന്നിൽ നിന്ന് അകറ്റപ്പെട്ടു

author-image
Sports Desk
New Update
യാഥാർത്ഥ്യബോധമില്ലാത്ത ലക്ഷ്യങ്ങളില്ലെങ്കിൽ, സാധാരണക്കാരനാകും; 2023 ലോകകപ്പ് കളിക്കാമെന്ന വിശ്വാസമുണ്ടെന്ന് ശ്രീശാന്ത്

കൊച്ചി: എല്ലാരും കഴിഞ്ഞ ഒരു മാസമായി ലോക്ക്ഡൗണിലായിരിക്കുമ്പോൾ തൊഴിൽപരമായി ആറര വർഷമായി താൻ ലോക്ക്ഡൗണിലാണെന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്ന ഒത്തുകളിയുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട മലയാളി താരം ശ്രീശാന്ത്. ഒരു അഭിമുഖത്തിനിടെയാണ് താരം വികാരാതീതനായി സംസാരിച്ചത്.

Advertisment

ലോക്ക്ഡൗൺ കാലത്ത് സമയം എങ്ങനെ ചെലവഴിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു ശ്രീശാന്ത് മറുപടി നൽകിയത്. "കഴിഞ്ഞ ഒരു മാസമായി മാത്രമാണ് എല്ലാരും ലോക്ക്ഡൗണിലായിരിക്കുന്നത്. എന്നാൽ തൊഴിൽപരമായി ഞാൻ ലോക്ക്ഡൗണിലായിരുന്നു. സിനിമയും ടെലിവിഷനുമായി ബന്ധപ്പെട്ട ജോലികൾ മാത്രമാണ് ചെയ്യുന്നത്. എന്നാൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എന്റെ ഗെയിം മാത്രം എന്നിൽ നിന്ന് അകറ്റപ്പെട്ടു," ശ്രീശാന്ത് പറഞ്ഞു.

Also Read: തോറ്റു പിന്മാറില്ല; ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമെന്ന് ശ്രീശാന്ത്

അതേസമയം ഇന്ത്യൻ കുപ്പായത്തിൽ കളിക്കാമെന്ന ആത്മവിശ്വാസത്തിലാണ് താരം. ഇംഗ്ലീഷ് താരം ജിമ്മി ആൻഡേഴ്സനാണ് തന്റെ മാതൃകയെന്നും 37-ാം വയസിലും ആൻഡേഴ്സന് സ്ഥിരതയോടെ പന്തെറിയാൻ സാധിക്കുന്നുണ്ടെങ്കിൽ തനിക്കും അതിന് സാധിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു.

Advertisment

Also Read: ധോണിയും കോഹ്‌ലിയുമുൾപ്പടെ പലരും യുവരാജിനെ പിന്നിൽ നിന്ന് കുത്തി: യോഗ്‌രാജ് സിങ്

2013 ഐപിഎല്‍ സീസണില്‍ വാതുവയ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാൻ തയാറായില്ല.

Also Read: രോഹിത് ശർമ്മയെ വെള്ളം കുടിപ്പിച്ച ബോളർമാർ ഇവർ

പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ബിസിസിഐ ഓംബുഡ്സ്മാൻ വിലക്ക് ഏഴു വർഷമായി കുറയ്ക്കുകയായിരുന്നു. ഇതനുസരിച്ച് ഈ സെപ്റ്റംബർ മുതൽ ശ്രീശാന്തിന് വീണ്ടും കളത്തിലിറങ്ങാം. ഇന്ത്യൻ ടീമിൽ തിരികെ എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ടെസ്റ്റിൽ 100 വിക്കറ്റ് തികയ്ക്കുകയാണ് ആഗ്രഹമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു.

S Sreesanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: