/indian-express-malayalam/media/media_files/uploads/2018/05/Rohit-Yuvraj.jpg)
ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവരാജ് സിങ്. ഇന്ത്യയുടെ ടി20, ഏകദിന ലോകകപ്പ് നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച താരം കൊറോണക്കാലത്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് സമയം ചെലവഴിക്കുന്നത്. തന്റെയൊപ്പം കളിച്ച താരങ്ങൾക്കൊപ്പം തത്സമയം സംവദിക്കാനും താരം സമയം കണ്ടെത്തുന്നുണ്ട്. നേരത്തെ രോഹിത് ശർമ്മയുമായി ഇൻസ്റ്റഗ്രാം ലൈവിലെത്തിയ താരം ഏറ്റവും ഒടുവിൽ ജസ്പ്രീത് ബുംറയ്ക്കൊപ്പവും തത്സമയമെത്തി. ബുംറയുമായുള്ള സംസാരത്തിനിടയിലാണ് തന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ യുവി നടത്തിയത്.
Also Read: തോൽവിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കും, വിജയത്തിന്റെ ക്രെഡിറ്റ് ടീമിനും; ധോണി നല്ലൊരു നേതാവ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 11-ാം പതിപ്പ് അതായത് 2018ലെ സീസണിനിടയിലാണ് കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് താൻ ആദ്യമായി ചിന്തിച്ച് തുടങ്ങിയതെന്ന് യുവരാജ് പറയുന്നു. പഞ്ചാബിലെ സഹതാരവും ഓസ്‌ട്രേലിയന്‍ പേസറുമായ ആന്‍ഡ്രു ടൈ തന്നെ യുവി പായെന്നു വിളിച്ചപ്പോള്‍ അമ്പരന്നു പോയി. ഇതോടെയാണ് വിരമിക്കാറായെന്നു തനിക്കു ആദ്യമായി തോന്നിയതെന്നു യുവരാജ് തമാശയായി ബുംറയോടു പറഞ്ഞു.
ഇന്ത്യന്‍ ടീമിലെ ജൂനിയര്‍ താരങ്ങള്‍ യുവി പായെന്നാണ് യുവരാജിനെ ബഹുമാനാര്‍ഥം വിളിച്ചിരുന്നത്. ഇത്തരത്തിൽ പഞ്ചാബ് താരങ്ങളും യുവരാജിനെ വിളിച്ചിരുന്നു.
Also Read: കപിൽ ദേവിന്റെ പുതിയ മാസ് ലുക്കിന് പിന്നിൽ വിവിയൻ റിച്ചാർഡ്സും എംഎസ് ധോണിയുമെന്ന് താരം
"നിങ്ങളോടൊപ്പം കളിച്ചപ്പോഴാണ് വിരമിക്കണമെന്ന് ഞാൻ തിരിച്ചറിയുന്നത്. എന്നാൽ വിരമിക്കലിനെക്കുറിച്ച് ഞാൻ ആദ്യമായി ചിന്തിച്ച് തുടങ്ങുന്നത് 2018ൽ പഞ്ചാബിന് വേണ്ടി കളിക്കുമ്പോഴാണ്. അന്ന് ആൻഡ്രൂ ടൈ വരെ എന്നെ യുവി പായെന്ന് വിളിക്കാൻ തുടങ്ങിയിരുന്നു," യുവരാജ് പറഞ്ഞു.
Also Read: 'ഫൈനല്‍ വിസിലി'നൊടുവില്‍ വേണ്ടതൊരു യാത്ര; ലോക്ക്ഡൗൺ ജീവിതത്തെക്കുറിച്ച് വിനീത്
ഇന്ത്യൻ പ്രീമിയർ ലീഗിൽ താളം കണ്ടെത്താനാകാതെ യുവരാജ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയ സീസണുകളിൽ ഒന്നായിരുന്നു 2018ലേത്. എട്ടു മത്സരങ്ങളില്‍ കളിച്ച യുവിക്ക് ആകെ 65 റണ്‍സ് മാത്രമാണ് നേടാനായത് . ഇതിന് പിന്നാലെ പഞ്ചാബ് ഒഴിവാക്കിയ താരത്തെ അടുത്ത സീസണിൽ മുംബൈ സ്വന്തമാക്കി. എന്നാൽ മുംബൈയ്ക്കുവേണ്ടിയും കാര്യമായ പ്രകടനം പുറത്തെടുക്കാൻ താരത്തിന് ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുവി ആദ്യമായി നിലവിൽ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായ ജസ്പ്രീത് ബുംറയ്ക്കുമൊപ്പം കളിക്കുന്നതും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.