scorecardresearch

ശ്രീജേഷിനൊപ്പം വിരമിച്ച് പതിനാറാം നമ്പർ ജേഴ്‌സിയും

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോൾകീപ്പറുകളിൽ ഒരാളാണ് പിആർ ശ്രീജേഷ്. ഒരു പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിൽ ശ്രീജേഷ് 328 മത്സരങ്ങളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോൾകീപ്പറുകളിൽ ഒരാളാണ് പിആർ ശ്രീജേഷ്. ഒരു പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിൽ ശ്രീജേഷ് 328 മത്സരങ്ങളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്

author-image
Sports Desk
New Update
hockey, arjuna awards, hockey awards, hockey arjuna awards, pr sreejesh, hockey news, indian express

പിആർ ശ്രീജേഷ്

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ഇതിഹാസം മലയാളിയായ പിആർ ശ്രീജേഷിന്റെ ജഴ്‌സി നമ്പർ ഇനി ആർക്കും കൊടുക്കില്ല. പാരീസ് ഒളിമ്പിക്‌സിലെ വെങ്കല നേട്ടത്തിന് പിന്നാലെയാണ് ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഹോക്കിയിൽ ശ്രീജേഷിന്റെ സംഭാവനകൾ മാനിച്ച് അദ്ദേഹം രണ്ട് പതിറ്റാണ്ടോളം ധരിച്ച 16-ാം നമ്പർ ജഴ്സി ഇനി മറ്റാർക്കും നൽകേണ്ട എന്നാണ് ഇന്ത്യൻ ഹോക്കി അസോസിയേഷന്റെ തീരുമാനം.

Advertisment

അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് പടിയിറങ്ങുന്ന ശ്രീജേഷ് ദേശീയ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകമാകുമെന്ന്  ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് അറിയിച്ചു.'ശ്രീജേഷ് ഇപ്പോൾ ജൂനിയർ ടീമിന്റെ പരിശീലകനാകാൻ പോകുന്നു, ശ്രീജേഷിനോടുള്ള ആദരസൂചകമായി സീനിയർ ടീമിൽ ആർക്കും ഇനി 16-ാം നമ്പർ ജഴ്‌സി നൽകില്ല. എന്നാൽ ജൂനിയർ ടീമിൽ ജഴ്സിയിൽ മാറ്റം ഉണ്ടാവില്ല'-ഭോല നാഥ് സിങ് പറഞ്ഞു.'ജൂനിയർ ടീമിൽ 16-ാം നമ്പർ ജഴ്‌സി ധരിക്കുന്ന താരത്തെ ശ്രീജേഷ് അവനെപ്പോലെ വളർത്തിയെടുക്കും'- അനുമോദന ചടങ്ങിൽ ഭോല നാഥ് സിങ് പ്രകീർത്തിച്ചു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോൾകീപ്പറുകളിൽ ഒരാളാണ് പിആർ ശ്രീജേഷ്. ഒരു പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിൽ ശ്രീജേഷ് 328 മത്സരങ്ങളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ടീമിൻറെ മുൻ ക്യാപ്റ്റൻ കൂടിയാണ് ഈ മലയാളി. ഇതുവരെ മൂന്ന് ഒളിമ്പിക്സുകളിൽ പങ്കെടുത്തു. ഇതുകൂടാതെ കോമൺവെൽത്ത് ഗെയിംസുകളിലും ലോകകപ്പുകളിലും ഇന്ത്യൻ ടീമിൻറെ ഭാഗമായിരുന്നു. ഒളിമ്പിക്സിൽ ഇന്ത്യയുടെ വിജയത്തിലും ശ്രീജേഷിന്റെ പ്രയ്നമുണ്ടായിരുന്നു.
തുടർച്ചയായ രണ്ടാം വെങ്കലമെഡലാണ് ഒളിമ്പിക്സിൽ ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിലും ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ വെങ്കലം നേടി മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ടത്. ഇതോടെ രണ്ട് ഒളിമ്പിക്സ് മെഡൽ കരസ്ഥമാക്കുന്ന ആദ്യ മലയാളി താരമെന്ന റെക്കോർഡും ശ്രീജേഷ് സ്വന്തമാക്കി.

Advertisment

Read More

Hockey Olympics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: