scorecardresearch

കൂവിയവരും കൈയ്യടിക്കുന്നു; ഓൾറൗണ്ടർ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരം

ഫൈനലിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ, ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു

ഫൈനലിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ, ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു

author-image
Sports Desk
New Update
Hardik Pandya, ICC rank 1

ചിത്രം: എക്സ്/ ഐസിസി

ഐപിൽ മത്സരങ്ങളിൽ ആരാധകരിൽ നിന്ന് പോലും കൂവൽ ഏറ്റുവാങ്ങേണ്ടിവന്ന താരമാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ലോകകപ്പ് ടിമിലേക്ക് തിരഞ്ഞടുക്കപ്പെട്ടതിൽ അടക്കം തന്നെ വിമർശിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം ഹാർദിക് പുറത്തെടുത്തത്. 

Advertisment

ലോകകപ്പിലെ സ്ഥിരതയാർന്ന പ്രകടനങ്ങൾക്ക് പിന്നാലെ, മറ്റൊരു സുവർണ നേട്ടമാണ് ഹാർദിക് പാണ്ഡ്യയെ തേടിയെത്തിയിരിക്കുന്നത്. ഐസിസിയുടെ ടി20 ഓൾറൗണ്ടർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് താരം. ഓൾറൗണ്ടർ റാങ്കിങ്ങിൽ ഓന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് പാണ്ഡ്യ. ശ്രീലങ്കൻ ക്യാപ്റ്റൻ വനിന്ദു ഹസരംഗയ്‌ക്കൊപ്പമാണ് ഹാർദിക് ഓന്നാം സ്ഥാനം പങ്കിടുന്നത്.

ഫൈനലിൽ ഹെൻറിച്ച് ക്ലാസൻ്റെയും ഡേവിഡ് മില്ലറിന്റെയും വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യ, ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. 150+ ട്രൈക്ക് റേറ്റോടെ 144 റൺസാണ് ടൂർണമെൻ്റിൽ താരം നേടിയത്.

Advertisment

രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി മുംബൈ ഇന്ത്യൻസ് നായകസ്ഥാനം ഏറ്റെടുത്തതോടെ നിരന്തര വേട്ടയാടലാണ് ഹാർദികിന് നേരിടേണ്ടി വന്നത്. എന്നാൽ ടി20 ലോകകപ്പിലെ പ്രകടനങ്ങൾ വീണ്ടും പാണ്ഡ്യയെ ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനാക്കി.

ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയിനിസാണ് ഓൾറൗണ്ടർ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്. സിംബാബ്‌വെ താരം സിക്കന്ദർ റാസ, ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ, അഫ്ഗാൻ താരം മുഹമ്മദ് നബി എന്നിവരാണ് 4,5,6 സ്ഥാനങ്ങളിലുള്ള ഓൾറൗണ്ടർമാർ.

അതേസമയം, ടി20 ലോകകപ്പിൽ 15 വിക്കറ്റെടുത്ത് പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് അവാർഡ് നേടിയ, ജസ്പ്രീത് ബുംറയ്ക്ക് ആദ്യ 10ൽ ഇടംപിടിക്കാനായില്ല. ബൗള​ർ റാങ്കിങ്ങിൽ 12-ാം സ്ഥാനത്താണ് ബുംമ്ര. 2020ന് ശേഷമുള്ള ബുംമ്രയുടെ ഏറ്റവും ഉയർന്ന സ്ഥാനമാണിത്. 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ബുംമ്ര 12-ാം സ്ഥാനത്തെത്തിയത്.

Read more

Icc Ranking Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: