/indian-express-malayalam/media/media_files/2025/02/02/zYMPnxkbYA47N7lNG9fL.jpg)
ഇംഗ്ലണ്ടിനെതിരെ അഭിഷേക് ശർമയുടെ സെഞ്ചുറി ആഘോഷം: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
54 പന്തിൽ നിന്ന് 135 റൺസ് ആണ് വാങ്കഡെയിൽ അഭിഷേക് ശർമ അടിച്ചെടുത്തത്. പറത്തിയത് 13 സിക്സ്. ഒരു ഇന്ത്യൻ താരത്തിന്റെ ട്വന്റി20യിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന നേട്ടം അഭിഷേക് ഇവിടെ തന്റെ പേരിലാക്കി. അഭിഷേകിന്റെ ബാറ്റിങ് കയ്യടികൾ നേടിക്കൊണ്ടിരിക്കുന്ന ഈ സമയം ഇന്ത്യൻ മുൻ ഓപ്പണർ സെവാഗിനോടും വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവ് റിച്ചാർഡ്സനോടും അഭിഷേകിനെ താരതമ്യം ചെയ്യുകയാണ് മുൻ സ്പിന്നർ ഹർഭജൻ സിങ്.
"ടെസ്റ്റ് ടീമിലും അഭിഷേക് ശർമ തിളങ്ങുന്നത് നമുക്ക് കാണാനായേക്കും. ടെസ്റ്റിലും അടിച്ചു തകർക്കാണ അഭിഷേകിന് സാധിക്കും. രഞ്ജി ട്രോഫിയിൽ പഞ്ചാബിന്റെ ക്യാപ്റ്റനാണ് അഭിഷേക്. മികച്ച ഫോമിൽ നിൽക്കുന്ന ദിവസത്തിൽ എതിർ ടീമിന്റെ കൈകളിൽ നിന്ന് കളി തട്ടിയെടുക്കാൻ അഭിഷേകിന് എളുപ്പം സാധിക്കും. ട്രാവിസ് ഹെഡ്ഡ്, വീരേന്ദർ സെവാഗ്, വിവ് റിച്ചാർഡ്സ് എല്ലാം ചെയ്തത് പോലെ," ഹർഭജൻ സിങ് പറഞ്ഞു.
"കളിയെ മുൻപോട്ട് കൊണ്ടുപോകുന്നത് ഹെഡ്ഡിനേയും സെവാഗിനേയും റിച്ചാർഡിസനേയും പോലെയുള്ള കളിക്കാരായിരുന്നു. അഭിഷേകിനുള്ള അവസരവും ഉടനെ തേടിയെത്തും. സെവാഗിനെ പോലെ വന്ന് തകർത്തടിച്ച് എതിരാളിയുടെ കൈകളിൽ നിന്നും ജയം തട്ടിയകറ്റുന്ന ബാറ്ററെയാണ് ടെസ്റ്റിൽ നമ്മൾ വളർത്തി എടുക്കേണ്ടത്. അഭിഷേകിന് അങ്ങനെ ആവാൻ സാധിക്കും," ഹർഭജൻ സിങ് പറഞ്ഞു.
View this post on InstagramA post shared by Team india (@indiancricketteam)
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അഭിഷേകിന്റെ പ്രകടനം മോശമല്ല. 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 30 ആണ് അഭിഷേകിന്റെ ബാറ്റിങ് ശരാശരി. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും അഭിഷേക് നേടിയിട്ടുണ്ട്.
നിലവിൽ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി കണ്ടെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്. 2017ലെ ട്വന്റി20 സെഞ്ചുറിയോടെ രോഹിത് ശർമയാണ് അഭിഷേകിന് മുൻപിൽ നിൽക്കുന്നത്. ട്വന്റി20യിൽ വേഗത്തിൽ അർധ ശതകം കണ്ടെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമാണ് അഭിഷേക്. അഭിഷേകിന്റെ മെന്ററായ യുവരാജ് സിങ് ആണ് ആ പട്ടികയിൽ ഒന്നാമത്.
Read More
- പവൻ ശ്രീധർ 'പവറായി'; കർണ്ണാടകയ്ക്കെതിരെ കേരളത്തിന് മികച്ച ലീഡ്
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സ് താരത്തെ വീഴ്ത്തി; വിൽമറിന്റെ ചുവപ്പു കാർഡ് മഞ്ഞ കാർഡായി ചുരുക്കി
- Sanju Samson Injury: സഞ്ജു സാംസണിന്റെ കൈവിരലിന് പൊട്ടൽ; ആറ് ആഴ്ച വിശ്രമം; കേരളത്തിനും തിരിച്ചടി
- Champions Trophy Tickets: ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് ഇന്ന് മുതൽ വാങ്ങാം; വില ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us