/indian-express-malayalam/media/media_files/2025/04/01/YdhMSDFdZRQNCS4AyGGy.jpg)
ഗോകുലം കേരള താരങ്ങൾ : (ഗോകുലം കേരള, ഇൻസ്റ്റഗ്രാം, ഫയൽ ഫോട്ടോ)
Gokulam Kerala I League: അടുത്ത ഐഎസ്എൽ സീസൺ കളിക്കാൻ കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് കൂടാതെ മറ്റൊരു ക്ലബ് കൂടി ഉണ്ടാവുമോ? അതിനുള്ള ഉത്തരം ഏതാനും മിനിറ്റുകൾക്കുള്ളിൽ അറിയാം. ഐ ലീഗ് കിരീടം ലക്ഷ്യമിട്ട് ഗോകുലം കേരള ഡെംപോ എസ് സിയെ നേരിടുകയാണ്. നിലവിൽ രാജസ്ഥാൻ എഫ്സിക്ക് എതിരെ 1-0ന് മുൻപിൽ നിൽക്കുന്ന ഇന്റർ കാശിയാണ് കിരീടത്തോട് അടുത്ത് നിൽക്കുന്നത്.
റിയൽ കശ്മീരിനെ നേരിടുന്ന ചർച്ചിൽ ബ്രദേഴ്സ് ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ ആണ്. നാല് ടീമുകൾ ഒരേ സമയം കിരീടത്തിനായി പോരിന് ഇറങ്ങുമ്പോൾ ഐ ലീഗ് സൂപ്പർ ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. ആദ്യ പകുതിയിലെ ഗോൾ നില നോക്കുമ്പോൾ ഇന്റർ കാശിയാണ് മുൻപിൽ നിൽക്കുന്നത്.
ആദ്യ പകുതിയിൽ 2-2ന് സമനില വഴങ്ങിയതോടെ ഗോകുലം നിലവിൽ നാലാം സ്ഥാനത്താണ്. ഗോകുലത്തിൽ നിന്ന് അത്ഭുതം നിറഞ്ഞ തിരിച്ചുവരവും അതേ സമയം മറ്റ് ടീമുകളുടെ മത്സര ഫലത്തിലേക്കും ആകാംക്ഷയോടെ നോക്കുകയാണ് ഗോകുലം കേരളയുടെ ആരാധകർ.
ഐ ലീഗ് കിരീടം നേടുന്ന ടീമിന് അടുത്ത ഐഎസ്എൽ സീസണിലേക്ക് പ്രമൊഷൻ ലഭിക്കും. ഡെംപോ എസ് സിക്കായി ആദ്യ പകുതിയിൽ ഗോകുലം കേരളയ്ക്ക് വേണ്ടി ഇരട്ട ഗോൾ സ്കോർ ചെയ്തത് തബിസോ ബ്രൗൺ ആണ്. ഡെംപോയ്ക്ക് എതിരെ വലിയ മാർജിനിൽ ജയം പിടിച്ചാൽ മാത്രമാണ് ഗോകുലം കേരളയ്ക്ക് ഐ ലീഗ് കിരീടത്തിലേക്ക് എത്താൻ സാധ്യതയുള്ളു. ഇന്റർ കാശിക്കും ചർച്ചിലിനും സമനില പിടിച്ചാൽ മതിയാവും. അങ്ങനെ വന്നാൽ ഗോൾ വ്യത്യാസം ആയിരിക്കും ചിലപ്പോൾ കിരീട വിജയിയെ നിർണയിക്കുക.
Read More
- ബയേണിനും ജർമനിക്കും കനത്ത തിരിച്ചടി; മുസിയാലയ്ക്ക് സീസൺ നഷ്ടം
- Cristiano Ronaldo: 1000 ഗോളിന് അടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇനി അധിക സമയം വേണ്ട
- Kerala Blasters: വിദേശ സൂപ്പർ താരം നാട്ടിലേക്ക് മടങ്ങുന്നു? കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായേക്കും
- ഗുഡ്ബൈ സിറ്റി; ഞെട്ടിച്ച് ഡി ബ്രൂയ്ൻ; 10 വർഷത്തിനൊടുവിൽ ക്ലബ് വിടുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.