/indian-express-malayalam/media/media_files/uploads/2018/11/dq-gokulam.jpg)
ആദ്യം സമനിലകളുടെ കളി, പിന്നീട് തോൽവിയിലേക്ക് കൂപ്പുകുത്തി ഇതാ ഇപ്പോൾ വിജയപാതയിൽ മുന്നേറുകയാണ് മലബാറികളുടെ, അല്ല മലയാളികളുടെ ഗോകുലം കേരള എഫ് സി. പോയിന്റ് പട്ടികയിൽ മാത്രമല്ല ക്ലബ്ബ് മുന്നേറിയത്. കളി മികവിലും തന്ത്രങ്ങളിലും ഗോകുലത്തിൽ മാറ്റം വ്യക്തമാണ്. ഓരോ മത്സരം കഴിയുമ്പോഴും സ്റ്റേഡിയത്തിലേക്ക് കാണികളെ ആകർഷിക്കുകയാണ് ഗോകുലം.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത് ക്ലബ്ബിന്റെ തീം സോങ്ങാണ്. കോഴിക്കോടിന്റെ പശ്ചാതലത്തിൽ ചിത്രികരിച്ചിരിക്കുന്ന പാട്ടിൽ ഫുട്ബോളിന്റെ അഴകും ആരവവും കോർത്തിണക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം മലയാളത്തിന്റെ കുഞ്ഞിക്ക ദുൽക്കർ സൽമാനും ഗാനം ഷെയർ ചെയ്തതോടെ ആവേശത്തിലായിരിക്കുകയാണ് മലയാളി ഫുട്ബോൾ ആരാധകർ.
യുവ സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിന്രെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ശരത് കൊട്ടിക്കലാണ്. കലാമയ ഇവന്റ്സാണ് തീം സോങ്ങിന്റെ നിർമ്മാതാക്കൾ. ക്ലബ്ബിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് ദുൽക്കർ സൽമാൻ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
സീസണിന്റെ തുടക്കത്തിൽ കരുത്തരായ മോഹൻ ബഗാനെ സമനിലയിൽ തളച്ച ഗോകുലം രണ്ടാം മത്സരത്തിൽ നെറോക്കയോടും സമനില വഴങ്ങി. മൂന്നാം മത്സരത്തിൽ ചെന്നൈയോട് പരാജയപ്പെട്ടെങ്കിലും പിന്നീട് ഗോകുലത്തിന്റെ ശക്തമായ തിരിച്ചുവരവിനാണ് ഐ ലീഗ് സാക്ഷിയായത്. ഷില്ലോങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഗോകുലം മിനർവയെയും കെട്ടുകെട്ടിച്ചു.
അഞ്ച് മത്സരങ്ങളിൽ രണ്ട് ജയവും രണ്ട് സമനിലയും ഒരു പരാജയവുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഗോകുലം. എട്ട് പോയിന്റാണ് ഗോകുലത്തിന്റെ സമ്പാദ്യം. ലീഗിൽ ഇതുവരെ ആറ് ഗോളുകൾ വഴങ്ങിയപ്പോൾ എട്ട് തവണ എതിർ ഗോൾവല ചലിപ്പിക്കാൻ ഗോകുലത്തിനായി.
ഈ സീസണിലെ ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം കാണാനായി എത്തിയത് 28,000 ല്‍ പരം ആളുകളായിരുന്നു. അടുത്ത മത്സരങ്ങളിലും ആരാധകര്‍ വരുന്നത് തുടര്‍ന്നു. പതിയെ തങ്ങളുടേതായ ആരാധക്കൂട്ടത്തെ നിശബ്ദമായി ഗോകുലം സൃഷ്ടിക്കുകയായിരുന്നു.
Read Also: 'നിങ്ങള്‍ക്കിത് വിശ്വസിക്കാമോ!'; തൃശ്ശൂരില്‍ നിന്നും ബാഴ്‌സലോണയ്‌ക്കൊരു കോച്ച്, പ്രായം 23
ഇതിനായി ഫാന്‍ ജഴ്‌സിയടക്കമുള്ള ക്രിയാത്മകമായ തന്ത്രങ്ങളും വിജയിച്ചു. ഒടുവില്‍ ഗോകുലം കേരള എഫ്‌സി എന്ന പേര് എല്ലാ ഫുട്‌ബോള്‍ ആരാധകരുടേയും മനസില്‍ പതിഞ്ഞു. മിനര്‍വ്വ പഞ്ചാബിനെതിരായ മത്സരം കാണാനായി കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലെത്തിയത് 30,246 പേരാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.