/indian-express-malayalam/media/media_files/uploads/2019/05/gambhir-afridi.jpg)
Gautam Gambhir has no personality or records, just a lot of attitude says Shahid Afridi
മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുൻ പാക് താരം ഷാഹിദ് ആഫ്രീദി. ഗൗതം ഗംഭീർ വ്യക്തിത്വം ഇല്ലാത്ത മനുഷ്യനാണെന്നാണ് അഫ്രീദി പറയുന്നത്. പാക് താരത്തിന്റെ ആത്മകഥയിലാണ് ഗംഭീറിനെതിരെയുള്ള ഈ പരാമർശം. "ഗെയിം ചേഞ്ചർ" എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഗംഭീറിന് റെക്കോർഡുകളൊന്നുമില്ലെന്നും ഉള്ളത് കുറച്ച് മനോഭാവത്തിന്റെ പ്രശ്നങ്ങളാണെന്നും അഫ്രീദി ബുക്കിൽ പറയുന്നു.
Also Read: ആ റെക്കോര്‍ഡ് നേടുമ്പോള്‍ എനിക്ക് പ്രായം 16 ആയിരുന്നില്ല, പറഞ്ഞത് കള്ളം: വെളിപ്പെടുത്തലുമായി അഫ്രീദി
"ചില വിരോധങ്ങൾ വ്യക്തിപരമാണ്, ചിലത് നമ്മുടെ പ്രഫഷനുമായി ബന്ധപ്പെട്ടതും. എടുത്ത് പറയേണ്ടത് ഗൗതം ഗംഭീറിന്റെ കാര്യമാണ്. പാവം ഗംഭീർ. ഒരു വ്യക്തിത്വം ഇല്ലാത്ത ആളാണ് ഗംഭീർ. ക്രിക്കറ്റ് എന്ന വലിയ സംഭവത്തിലെ ഒരു കഥാപാത്രമാണ് ഗംഭീർ. വലിയ റെക്കോർഡുകളൊന്നും അദ്ദേഹത്തിനില്ല, ഉള്ളത് കുറച്ച് മനോഭാവത്തിന്റെ പ്രശ്നങ്ങളാണ്." ഗൗതം ഗംഭീറിനെ കുറിച്ച് ഷാഹിദ് അഫ്രീദി അദ്ദേഹത്തിന്റെ ആത്മകഥയിൽ എഴുതിയിരിക്കുന്ന വാക്കുകാളാണിത്.
Shahid Afridi slammed Gautam Gambhir in his recently released autobiography ‘Game Changer’ and said that the India opener lacks personality and has an attitude problem.https://t.co/od1AZYMngz
— Express Sports (@IExpressSports) May 3, 2019
കറാച്ചിയിൽ ഇത്തരത്തിലുള്ള ആളുകളെ സാര്യൽ എന്നാണ് വിളിക്കുന്നതെന്നും അഫ്രീദി പറയുന്നു. സന്തോഷിക്കുന്ന പോസിറ്റിവ് ആയിട്ടുള്ള വ്യക്തികളെ എനിക്കിഷ്ടമാണ്. അയാൾ മത്സരബുദ്ധിയോട് കൂടിയ ആളാണെങ്കിലും ആക്രമണ സ്വഭാവമുള്ള ആളാണെങ്കിലും. പക്ഷെ പോസിറ്റിവ് ആയിരിക്കണം, എന്നാൽ ഗൗതം ഗംഭീർ അത്തരത്തിൽ ഒരാളായിരുന്നില്ലയെന്നും അഫ്രീദി ആത്മകഥയിൽ പറയുന്നു.
View this post on InstagramA post shared by Shahid Afridi (@safridiofficial) on
കളിക്കളത്തിലും ഇരു താരങ്ങളും കൊമ്പ് കോർത്തിട്ടുണ്ട്. 2007ൽ കാൻപൂരിൽ നടന്ന ഏകദിന മത്സരത്തിനിടയിൽ ഗൗതം ഗംഭീറും ഷാഹിദ് അഫ്രീദിയും വാക്ക്തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ഇരുവരും ഐസിസി പെരുമാറ്റ ചട്ടം ലംഘിച്ചതിന് ശിക്ഷയും ഏറ്റുവാങ്ങിയതാണ്.
Also Read: ശ്രീശാന്ത് ദ്രാവിഡിനെ പരസ്യമായി അപമാനിച്ചിരുന്നു; വാതുവെപ്പില്‍ പുതിയ ആരോപണം
ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിന് ഉടമയാണ് ഷാഹിദ് അഫ്രീദി. എന്നാല്‍ ഇത് നുണയാണെന്നാണ് അഫ്രീദിയുടെ മറ്റൊരു വെളിപ്പെടുത്തൽ. തന്റെ ഔദ്യോഗിക രേഖകളില്‍ പറയുന്നത് പോലെ 1980 ല്‍ അല്ല താന്‍ ജനിച്ചതെന്ന് അഫ്രീദി പറയുന്നു.
Also Read: ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഡൽഹി സ്ഥാനാർഥികളിൽ സമ്പന്നരിൽ മുന്നിൽ ഗൗതം ഗംഭീർ
ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗൗതം ഗംഭീറാകട്ടെ രാഷ്ട്രീയത്തിൽ സജീവമായി കഴിഞ്ഞു. ബിജെപിയിൽ ചേർന്ന മുൻ ഇന്ത്യൻ താരം ഡൽഹിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.