scorecardresearch

അയല്‍വാസിയെയും മകനെയും മര്‍ദിച്ചു; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ ഗുരുതര പരാതി

ക്രിക്കറ്റ് താരമായതിനാല്‍ താന്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ദീപക് ശര്‍മ പറയുന്നു

ക്രിക്കറ്റ് താരമായതിനാല്‍ താന്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ദീപക് ശര്‍മ പറയുന്നു

author-image
Sports Desk
New Update
അയല്‍വാസിയെയും മകനെയും മര്‍ദിച്ചു; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ ഗുരുതര പരാതി

ന്യൂഡൽഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിനെതിരെ ഗുരുതര ആരോപണവുമായി അയല്‍വാസി. തന്നെയും മകനെയും പ്രവീണ്‍ കുമാര്‍ മര്‍ദിച്ചെന്ന് ദീപക് ശര്‍മ പൊലീസിനോട് പരാതിപ്പെട്ടു. ഏഴ് വയസുള്ള മകനെയാണ് പ്രവീണ്‍ കുമാര്‍ മര്‍ദിച്ചതെന്ന് ദീപക് ശര്‍മ ആരോപിച്ചു.

Advertisment

ക്രിക്കറ്റ് താരമായതിനാല്‍ താന്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ദീപക് ശര്‍മ പറയുന്നു. താനും ഏഴ് വയസ്സുള്ള മകനും ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. ആ സമയത്ത് പ്രവീണ്‍ കുമാര്‍ കാറില്‍ അവിടെ എത്തി. ആദ്യം ബസ് ഡ്രൈവറെ അവഹേളിച്ചു. അതിനുശേഷം, തന്നെയും മകനെയും പ്രവീണ്‍ മര്‍ദിച്ചതായും ദീപക് ശര്‍മ പറയുന്നു.

Read Also: സൂപ്പർ താരം മടങ്ങിയെത്തി, ശിവം ദുബെയ്ക്ക് അരങ്ങേറ്റം; ഇന്ത്യയെ ബാറ്റിങ്ങിനയച്ച് വിൻഡീസ്

"പ്രവീണ്‍ കുമാര്‍ മദ്യപിച്ച അവസ്ഥയിലായിരുന്നു. ആദ്യം അദ്ദേഹം എന്നെ മര്‍ദിച്ചു. എന്നെ തള്ളിയിട്ടപ്പോള്‍ കൈക്ക് പരുക്കേറ്റു. മകനെയും അയാള്‍ തള്ളിയിട്ടു. മകനും പരുക്കുകളുണ്ട്. വിഷയം സംസാരിച്ച് തീര്‍ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. കേസ് നല്‍കിയപ്പോള്‍ അത് സ്വീകരിക്കാന്‍ അവര്‍ തയ്യാറല്ല. പ്രവീണ്‍ കുമാറില്‍ നിന്ന് ജീവനു ഭീഷണി പോലും നേരിട്ടു" ദീപക് ശര്‍മ പറഞ്ഞു.

Advertisment

publive-image പ്രവീൺ കുമാർ

അതേസമയം, പരാതി അന്വേഷിക്കുമെന്നാണ് എസ്‌പി അഖിലേഷ് നാരായണന്‍ പറയുന്നത്. ഇരുവരും അയല്‍വാസികളാണെന്നും മൊഴിയെടുത്ത ശേഷം പരാതി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘ദൃശ്യം’ കോപ്പിയടിയൊന്നുമല്ല; ഫോണ്‍ ട്വിസ്റ്റ് വേറെ വഴിയിലൂടെ ലഭിച്ചത്: ജീത്തു ജോസഫ്

ഇന്ത്യയ്ക്ക് വേണ്ടി 68 ഏകദിനങ്ങളും ആറ് ടെസ്റ്റ് മത്സരങ്ങളും പ്രവീണ്‍ കുമാര്‍ കളിച്ചിട്ടുണ്ട്. 68 ഏകദിനങ്ങളില്‍ നിന്നായി 77 വിക്കറ്റുകളാണ് പ്രവീണ്‍ കുമാര്‍ നേടിയിട്ടുള്ളത്. ഇതിനു മുന്‍പും തെരുവില്‍ കിടന്ന് അടിപിടിയുണ്ടാക്കിയതിന് പ്രവീണ്‍ കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്.

Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: