വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ ആദ്യ ബാറ്റ് ചെയ്യും. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ചെന്നൈയിലാണ് മത്സരം.

ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്ക് സൂപ്പർ താരം കേദാർ ജാദവ് മടങ്ങിയെത്തിയിട്ടുണ്ട്. ലോകകപ്പിനിടെ പരുക്കേറ്റ ജാദവ് ഇതാദ്യാമയാണ് വീണ്ടും ഇന്ത്യൻ കുപ്പായത്തിലെത്തുന്നത്. അതേസമയം ഓൾറൗണ്ടർ ശിവം ദുബെ ഇന്ന് ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

ശിഖർ ധവാന്റെ അഭാവത്തിൽ കെ.എൽ.രാഹുലാണ് ഇന്ത്യൻ ഇന്നിങ്സ് രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യുന്നത്.
ടി20 പരമ്പരയ്ക്കിടയിൽ പരുക്കേറ്റ ഭുവനേശ്വർ കുമാർ ഇന്ന് കളിക്കുന്നില്ല. ദീപക് ചാഹറും മുഹമ്മദ്ദ് ഷമിയുമാണ് ടീമിലെ ഓൾറൗണ്ടർമാർ.

ഇന്ത്യ: കെ.എൽ.രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കേദാർ ജാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, ദീപക് ചാഹർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook