scorecardresearch

Euro 2024: വെഗോസ്റ്റിന്റെ ഗോളിൽ ജയം പിടിച്ചെടുത്ത് നെതർലൻഡ്സ്

പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗോസ്റ്റ് നേടിയ തകർപ്പൻ ഗോളിന്റെ കരുത്തിൽ പോളണ്ടിനെ തകർത്ത് ഓറഞ്ച് ആർമിക്ക് ടൂർണമെന്റിലെ ആദ്യ ജയം. കരുത്തരുടെ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നെതർലൻഡ്സ് ജയിച്ചുകയറിയത്

പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗോസ്റ്റ് നേടിയ തകർപ്പൻ ഗോളിന്റെ കരുത്തിൽ പോളണ്ടിനെ തകർത്ത് ഓറഞ്ച് ആർമിക്ക് ടൂർണമെന്റിലെ ആദ്യ ജയം. കരുത്തരുടെ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നെതർലൻഡ്സ് ജയിച്ചുകയറിയത്

author-image
Sports Desk
New Update
Euro 2024 | Netherlands vs Poland

83ാം മിനിറ്റിലാണ് പോളണ്ടിന്റെ നെഞ്ചകം തകർത്ത് വെഗോസ്റ്റ് വിജയഗോൾ നേടിയത്.

Euro 2024, Netherlands vs Poland Live Updates: പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗോസ്റ്റ് നേടിയ തകർപ്പൻ ഗോളിന്റെ കരുത്തിൽ പോളണ്ടിനെ തകർത്ത് ഓറഞ്ച് ആർമിക്ക് ടൂർണമെന്റിലെ ആദ്യ ജയം. കരുത്തരുടെ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നെതർലൻഡ്സ് ജയിച്ചുകയറിയത്. 83ാം മിനിറ്റിലാണ് പോളണ്ടിന്റെ നെഞ്ചകം തകർത്ത് വെഗോസ്റ്റ് വിജയഗോൾ നേടിയത്.

Advertisment

മത്സരത്തിൽ തുടക്കം മുതൽക്കേ ആക്രമിച്ച് കളിച്ചത് നെതർലൻഡ് തന്നെയായിരുന്നു. എന്നാൽ ലഭിച്ച ആദ്യ കോർണർ കിക്ക് തന്നെ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ആദ്യം സ്കോർ ബോർഡ് തുറന്നത് പോളണ്ടായിരുന്നു. 16ാം മിനിറ്റിലാണ് ആദം ബുസ്ക പോളണ്ടിന്റെ ഏക ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ കോഡി ഗാക്പോയിലൂടെ (29) നെതലർലൻഡ്സ് സമനില പിടിച്ചു.

ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിലായിരുന്നു. രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നിയാണ് ഇരു ടീമുകളും കളിച്ചത്. പോളണ്ടിന്റെ പ്രതിരോധപ്പൂട്ട് പൊളിക്കാൻ നെതർലൻഡ്സിന് ഒടുവിൽ വൗട്ട് വെഗോസ്റ്റിനെ കളത്തിലിറക്കേണ്ടി വന്നു.

കഴിഞ്ഞ സീസണിൻ്റെ തുടക്കം മുതൽ നെതർലൻഡ്‌സിനായി ഗോൾവേട്ടയിൽ മുന്നിട്ടു നിൽക്കുന്ന താരമാണ് വൗട്ട് വെഗോർസ്റ്റ്. ഓറഞ്ച് ആർമിക്കായ കഴിഞ്ഞ 11 മത്സരങ്ങളിൽ വെഗോർസ്റ്റ് നേടുന്ന ഏഴാമത്തെ ഗോളാണിത്. ശരാശരി ഓരോ 63 മിനിറ്റിലും താരം ടീമിനായി ഗോൾ നേടുന്നുണ്ട്.

Advertisment

Read More Sports News Here

Netherlands UEFA Euro 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: