scorecardresearch

ഇംഗ്ലണ്ടിന്റെ താണ്ഡവം; റെക്കോർഡുകൾ കടപുഴകിയപ്പോൾ പ്രഹരമേറ്റത് ഇന്ത്യക്കും

England vs South Africa: 12.1 ഓവറിൽ ആണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 200 കടന്നത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിലെ ഒരു ടീം ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 200 കടക്കുന്ന റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തമാക്കി

England vs South Africa: 12.1 ഓവറിൽ ആണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 200 കടന്നത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിലെ ഒരു ടീം ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 200 കടക്കുന്ന റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തമാക്കി

author-image
Sports Desk
New Update
England Vs South Africa Twenty20 Records

Source: Instagram

20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 304 റൺസ്. 200ന് മുകളിലെ സ്ട്രൈക്ക്റേറ്റിൽ ഇംഗ്ലണ്ട് ഓപ്പണർമാർ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തകർത്തടിച്ചപ്പോൾ ലോക റെക്കോർഡുകൾ പലതും കടപുഴകി. ഓൾഡ് ട്രഫോർഡിൽ ജോസ് ബട്ട്ലറും ഫിൽ സോൾട്ടും അതിമാനുഷികരാണ് തങ്ങളെന്ന് തോന്നിക്കും വിധം ദക്ഷിണാഫ്രിക്കൻ ബോളർമാരെ നിലംതൊടാതെ പറത്തുകയായിരുന്നു. ഒടുവിൽ 146 റൺസ് ജയത്തോടെ ഇംഗ്ലണ്ട് മാറ്റിയെഴുതിയ തകർപ്പൻ റെക്കോർഡുകൾ ഇവയാണ്...

Advertisment

ഏറ്റവും ഉയർന്ന ടീം സ്കോർ

ഐസിസിയുടെ ഫുൾ മെമ്പറായ രാജ്യങ്ങളിൽ ട്വന്റി20യിൽ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തുന്ന ടീമായി ഇംഗ്ലണ്ട് മാറി. ഫുൾ മെമ്പർ രാജ്യങ്ങളിൽ 304-2 എന്നതാണ് ഇപ്പോൾ ട്വന്റി20യിലെ ഉയർന്ന സ്കോർ. ഇന്ത്യയുടെ റെക്കോർഡ് ആണ് ഇംഗ്ലണ്ട് ഇവിടെ തകർത്തത്. 2024ൽ ഹൈദരാബാദിൽ ബംഗ്ലാദേശിന് എതിരെ ഇന്ത്യ നേടിയ 297-6 എന്നതായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ. 

2024ൽ ഗാംബിയക്കെതിരെ സിംബാബ്വെ 344 റൺസ് സ്കോർ ചെയ്തിരുന്നു. 2023ൽ മംഗോളിയക്കെതിരെ നേപ്പാൾ 314 റൺസ് സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളെ പരിഗണിക്കുമ്പോൾ ട്വന്റി20യിലെ ഏറ്റവും ഉയർന്ന ടോട്ടൽ ഇംഗ്ലണ്ട് തങ്ങളുടെ പേരിലാക്കി. 

അതിവേഗത്തിൽ 200

12.1 ഓവറിൽ ആണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 200 കടന്നത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിലെ ഒരു ടീം ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 200 കടക്കുന്ന റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. ബൾഗേറിയ 11.5 ഓവറിൽ ട്വന്റി20യിൽ 200 റൺസ് കണ്ടെത്തിയിരുന്നു.

Advertisment

Also Read: അടുത്ത ബിസിസിഐ പ്രസിഡന്റ് സച്ചിൻ? ഗാംഗുലിക്ക് പിന്നാലെ മാസ്റ്റർ ബ്ലാസ്റ്ററും? മൗനം വെടിഞ്ഞ് താരം

ഫിൽ സോൾട്ട് തകർത്ത റെക്കോർഡുകൾ

ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും വേഗതയിലെ സെഞ്ചുറി എന്ന റെക്കോർഡ് ഫിൽ സോൾട്ടിന്റെ പേരിലായി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 39 പന്തുകൾ മാത്രമാണ് തന്റെ സ്കോർ മൂന്നക്കം കടത്താൻ സോൾട്ടിന് വേണ്ടിവന്നത്. 42 പന്തിൽ സെഞ്ചുറി നേടിയ ലിവിങ്സ്റ്റണിന്റെ റെക്കോർഡ് ആണ് സോൾട്ട് മറികടന്നത്. 

ട്വന്റി20യിലെ ഒരു ഇംഗ്ലണ്ട് താരത്തിന്റെ ഉയർന്ന സ്കോർ എന്ന റെക്കോർഡും ഫിൽ സോൾട്ടിന്റെ പേരിലായി. രാജ്യാന്തര ട്വന്റി20യിലെ ഉയർന്ന ഏഴാമത്തെ വ്യക്തിഗത സ്കോർ ആണ് ഇത്.

Also Read: കുരങ്ങൻ കടിച്ചു കീറി; എന്റെ എല്ലുകൾ കാണാമായിരുന്നു; രക്തം വാർന്നൊലിച്ചു; നടുക്കുന്ന ഓർമെയെന്ന് റിങ്കു

പവർപ്ലേയിലെ താണ്ഡവം

പവർപ്ലേയിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോറാണ് ഇംഗ്ലണ്ട് ഇവിടെ കണ്ടെത്തിയത്. ട്വന്റി20യിലെ ആദ്യ ആറ് ഓവറിൽ തന്നെ സ്കോർ 100ലെത്തുന്ന ഏഴാമത്തെ മത്സരമായി ഇത് മാറി. 

20ൽ​ താഴെ പന്തിൽ ഒരു ഇന്നിങ്സിൽ അർധ ശതകം നേടുന്ന ഓപ്പണിങ് കൂട്ടുകെട്ടായി സോൾട്ടിന്റേയും ബട്ട്ലറിന്റേയും മാറി എന്ന കൗതുകവും ഉണ്ട്

കൂറ്റൻ ജയം

ഇംഗ്ലണ്ടിന്റെ ട്വന്റി20യിലെ ഏറ്റവും ഉയർന്ന ജയമാണ് ഇത്. ന്യൂസിലൻഡിനെ ഇന്ത്യ 2023ൽ 168 റൺസിന് തോൽപ്പിച്ചിരുന്നു. 2024ൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 150 റൺസിന്റെ ജയവും നേടിയിരുന്നു.

Read More: അഞ്ചാമനാക്കിയത് സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കാൻ; ശ്രേയസിനായുള്ള തന്ത്രമെന്ന് മുൻ താരം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: