scorecardresearch

Champions Trophy: ഇംഗ്ലണ്ടിന് രക്ഷയില്ല; 179ന് പുറത്ത്; ദക്ഷിണാഫ്രിക്ക സെമിയിൽ

England Vs South Africa Champions Trophy: ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനത്ത് ജോസ് ബട്ട്ലറുടെ അവസാന മത്സരമായിരുന്നു. എന്നാൽ ബട്ട്ലർ ഉൾപ്പെടെ ഒരു ഇംഗ്ലണ്ട് ബാറ്റർക്കും സ്കോർ ഉയർത്താനായില്ല

England Vs South Africa Champions Trophy: ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനത്ത് ജോസ് ബട്ട്ലറുടെ അവസാന മത്സരമായിരുന്നു. എന്നാൽ ബട്ട്ലർ ഉൾപ്പെടെ ഒരു ഇംഗ്ലണ്ട് ബാറ്റർക്കും സ്കോർ ഉയർത്താനായില്ല

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
jos butler england

ജോസ് ബട്ട്ലർ Photograph: (ഇൻസ്റ്റഗ്രാം)

ചാംപ്യൻസ് ട്രോഫിയിൽ നിന്ന് ആശ്വാസ ജയത്തോടെ മടങ്ങാം എന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 38.2 ഓവറിൽ 179 റൺസിന് ഓൾഔട്ടായി. ചാംപ്യൻസ് ട്രോഫിയിലെ ഈ സീസണിലെ ഏറ്റവും കുറവ് ടീം ടോട്ടലാണ് ഇത്. 

Advertisment

ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനത്ത് ജോസ് ബട്ട്ലറിന്റെ അവസാന മത്സരമാണ് ഇത്. എന്നാൽ ബട്ട്ലർ ഉൾപ്പെടെ ഇംഗ്ലണ്ടിന്റെ എല്ലാ താരങ്ങളും ബാറ്റിങ്ങിൽ പരാജയപ്പെട്ടു. 44 പന്തിൽ നിന്ന് 37 റൺസ് നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ബെൻ ഡക്കറ്റ് 21 പന്തിൽ നിന്ന് 24 റൺസും ബട്ട്ലർ 21 റൺസും ആർച്ചർ 25 റൺസും നേടി. 

ഇന്ന് ദക്ഷിണാഫ്രിക്കയോടും തോറ്റാൽ ഗ്രൂപ്പ് ബിയിൽ നിന്ന് പോയിന്റ് പട്ടികയിൽ ഒരു പോയിന്റ് പോലും നേടാനാവാതെയാവും ഇംഗ്ലണ്ട് മടങ്ങുക. നിലവിൽ നാല് പോയിന്റാണ് ഓസ്ട്രേലിയക്കുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കുള്ളത് മൂന്ന് പോയിന്റും. അഫ്ഗാനിസ്ഥാനും മൂന്ന് പോയിന്റ്. എന്നാൽ ഇംഗ്ലണ്ടിനെ 200ൽ താഴെ സ്കോറിൽ ഒതുക്കിയതോടെ ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചു കഴിഞ്ഞു. 

മാർകോ ജാൻസനാണ് ഇംഗ്ലണ്ടിന്റെ മുൻനിരയെ തകർത്തത്. മൂന്ന് വീക്കറ്റ് വീതം ജാൻസനും മൾഡറും വീഴ്ത്തി. എൻഗിഡിയും റബാഡയും ഓരോ വിക്കറ്റ് വീതവും പിഴുതു. കേശവ് മഹാരാജ് രണ്ട് വിക്കറ്റും പിഴുതു. 

Advertisment

ഇംഗ്ലണ്ട് സ്കോർ ബോർഡിലേക്ക് ഒൻപത് റൺസ് എത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ഓപ്പണർ ഫിൽ സോൾട്ടിനെ നഷ്ടമായി. ആറ് പന്തിൽ നിന്ന് എട്ട് റൺസ് ആണ് ഫിൽ സോൾട്ട് എടുത്തിരുന്നത്. പിന്നാലെ വൺഡൗണായി ഇറങ്ങിയ ജാമി സ്മിത്തിനെ മൂന്ന് പന്തിൽ ജാൻസൻ ഡക്കാക്കി മടക്കി. 

24 റൺസ് എടുത്ത ബെൻ ഡക്കറ്റിനെ കൂടി ജാൻസെൻ മടക്കിയതോടെ ഇംഗ്ലണ്ട് 37-3ലേക്ക് വീണു. ജാൻസനാണ് ഇംഗ്ലണ്ടിന്റെ ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്. പിന്നാലെ ജോ റൂട്ടും ഹാരി ബ്രൂക്കും ചേർന്ന് കൂട്ടുകെട്ട് ഉയർത്താൻ ശ്രമിച്ചു. എന്നാൽ ഇംഗ്ലണ്ട് സ്കോർ 99ൽ നിൽക്കെ 19 റൺസ് എടുത്ത ഹാരി ബ്രൂക്കിനെ കേശവ് മഹാരാജ് ജാൻസന്റെ കൈകളിലെത്തിച്ചു. 

ഹാരി ബ്രൂക്ക് മടങ്ങി നാല് റൺസ് കൂടി ഇംഗ്ലണ്ടിന്റെ സ്കോർ ബോർഡിലേക്ക് എത്തിയപ്പോഴേക്കും 37 റൺസ് എടുത്ത ജോ റൂട്ടിനേയും ദക്ഷിണാഫ്രിക്ക ഡ്രസ്സിങ് റൂമിലേക്ക് മടക്കി. മൾഡറാണ് റൂട്ടിന്റെ ഭീഷണി ഒഴിവാക്കിയത്. 

ഇംഗ്ലണ്ട് ഓവർ 20ലേക്ക് എത്തിയപ്പോഴേക്കും അവരുടെ ആറാമത്തെ വിക്കറ്റും ദക്ഷിണാഫ്രിക്ക വീഴ്ത്തി. 15 പന്തിൽ നിന്ന് ഒൻപത് റൺസ് എടുത്ത് നിന്ന ലിവിങ്സ്റ്റണിനെ കേശവ് മഹാരാജ് വീഴ്ത്തുകയായിരുന്നു. 

പിന്നാലെ വാലറ്റത്ത് നിന്ന് ആർച്ചർ 25 റൺസ് അടിച്ചെടുത്തതോടെയാണ് ഇംഗ്ലണ്ട് സ്കോർ 179ലേക്ക് എത്തിയത്. ഒവെർടനെ റബാഡ മടക്കിയപ്പോൾ ആർച്ചറേയും ആദിൽ റാഷിദിനേയും മൾഡറാണ് പുറത്താക്കിയത്. 

Read More

Icc Champions Trophy Jos Buttler England Cricket Team South Africa Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: