scorecardresearch

സൂപ്പർ എട്ടിൽ സൂപ്പറായി ഇംഗ്ലണ്ട്; വെസ്റ്റ് ഇൻഡീസ് തവിടുപൊടി

ഫിൽ സാൾട്ടിൻ്റെ (47 പന്തിൽ 87) വെടിക്കെട്ട് അർദ്ധ സെഞ്ചുറിയുടേയും ജോണി ബെയർസ്റ്റോയുടെ (26 പന്തിൽ 48) ബാറ്റിങ് കരുത്തിന്റെ മികവിൽ വെസ്റ്റ് ഇൻഡീസിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. 181 റൺസ് വിജയലക്ഷ്യം 15 പന്ത് ശേഷിക്കെ മറികടന്നു

ഫിൽ സാൾട്ടിൻ്റെ (47 പന്തിൽ 87) വെടിക്കെട്ട് അർദ്ധ സെഞ്ചുറിയുടേയും ജോണി ബെയർസ്റ്റോയുടെ (26 പന്തിൽ 48) ബാറ്റിങ് കരുത്തിന്റെ മികവിൽ വെസ്റ്റ് ഇൻഡീസിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. 181 റൺസ് വിജയലക്ഷ്യം 15 പന്ത് ശേഷിക്കെ മറികടന്നു

author-image
Sports Desk
New Update
England | T20 world Cup

181 റൺസ് വിജയലക്ഷ്യം 15 പന്ത് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു (ഫൊട്ടോ: X/ ഐസിസി)

England vs West Indies, T20 World Cup 2024 Match Today: ഫിൽ സാൾട്ടിൻ്റെ (47 പന്തിൽ 87) വെടിക്കെട്ട് അർദ്ധ സെഞ്ചുറിയുടേയും ജോണി ബെയർസ്റ്റോയുടെ (26 പന്തിൽ 48) ബാറ്റിങ് കരുത്തിന്റെ മികവിലും വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. 181 റൺസ് വിജയലക്ഷ്യം 15 പന്ത് ശേഷിക്കെ അവർ മറികടന്നു.

Advertisment

വ്യാഴാഴ്ച സെൻ്റ് ലൂസിയയിലെ ഗ്രോസ് ഐലറ്റിലെ ഡാരെൻ സാമി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ നടന്ന മത്സരത്തിൽ ജോസ് ബട്ട്‌ലറുടെ ഇംഗ്ലണ്ട് ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകൻ ജോസ് ബട്ട്ലർ 22 പന്തിൽ 25 റൺസെടുത്ത് നിൽക്കെ റോസ്റ്റൺ ചേസിന്റെ പന്തിൽ ലെഗ് ബിഫോറായി പുറത്തായിരുന്നു. മൊയീൻ അലിയെ (13) റസ്സൽ ചാൾസിന്റെ കൈകളിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 180 റൺസ് നേടിയത്. ജോൺസൺ ചാൾസ് (38), നിക്കോളാസ് പൂരൻ (36), റോവ്മാൻ പവൽ 36), ഷെർഫെയ്ൻ റുഥർഫോർഡ് (28) എന്നിവരുടെ മികച്ച പ്രകടനമാണ് കരീബിയൻ പടയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. മുൻനിര ബാറ്റർമാർക്ക് വേഗം കുറവായിരുന്നെങ്കിലും വാലറ്റത്ത് റോവ്മാൻ പവലും റുഥർഫോർഡും നടത്തിയ വെടിക്കെട്ടാണ് മികച്ച സ്കോർ നേടാൻ സഹായിച്ചത്.

Advertisment

ടൂർണമെൻ്റിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിരാശപ്പെടുത്തിയ ഇംഗ്ലണ്ട്, സൂപ്പർ എട്ട് ഘട്ടത്തിൽ ഫോമിലേക്ക് ഉയരുന്നതിന്റെ സൂചനയാണ് എതിരാളികൾക്ക് നൽകുന്നത്. നേരെമറിച്ച് ഗ്രൂപ്പ് ഘട്ടത്തിൽ തിളങ്ങിയ വെസ്റ്റ് ഇൻഡീസിന് സൂപ്പർ എട്ടിൽ മികവ് ആവർത്തിക്കാനായില്ല.

ബാറ്റിങ്ങിൽ ജോസ് ബട്ട്ലറുടെ ആത്മവിശ്വാസമില്ലായ്മ മാത്രമാണ് അവർക്ക് തിരിച്ചടിയാകുന്നത്.

Read More Sports News Here

T20 World Cup 2024 England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: