/indian-express-malayalam/media/media_files/uploads/2019/07/Modi-Dhoni-Priyadarshan.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണിക്കും പിന്തുണയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. മോദിയേയും ധോണിയേയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇരുവരും രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്താന്‍ പ്രവർത്തിക്കുന്നവരാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
Stop criticising @narendramodi Ji and @msdhoni , both of them are working towards making our country proud.
— priyadarshan (@priyadarshandir) July 3, 2019
സോഷ്യൽ മീഡിയയിലൂടെയാണ് മോദിയേയും ധോണിയേയും പിന്തുണച്ച് പ്രിയദര്‍ശന്‍ രംഗത്തെത്തിയത്. ലോകകപ്പ് മത്സരങ്ങളുടെ തുടക്കം തൊട്ട് ധോണിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. സ്കോറിങ്ങിലെ വേഗതക്കുറവായിരുന്നു വിമർശനത്തിന്റെ പ്രധാന കാരണം. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ ഇന്ത്യയുടെ തോൽവിക്ക് കാരണം ധോണിയാണെന്ന് ആരോപണം ഉയർന്നിരുന്നു. ചൊവ്വാഴ്ച നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലും ധോണിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിന് നേരെയുള്ള വിമര്‍ശനങ്ങളും ശക്തമായിരുന്നു.
Read More: വിക്കറ്റിന് മുന്നിൽ മാത്രമല്ല പിന്നിലും ധോണിക്ക് കഷ്ടകാലം
തന്റെ 15 വർഷത്തെ കരിയറിനിടയിൽ നിരവധി തവണ ഇത്തരത്തിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം താരം ബാറ്റിലൂടെയും മിന്നൽ സ്റ്റംപിങ്ങിലൂടെയും മറുപടി നൽകാറുണ്ട്. എന്നാൽ ഈ ലോകകപ്പിൽ അതിനുള്ള അവസരങ്ങളൊന്നും താരത്തിന് ലഭിച്ചില്ല.
ഇംഗ്ലണ്ടിനെതിരായ മത്സരത്തോടെ ധോണിക്കെതിരായ വിമർശനങ്ങളുടെ മൂർച്ചയും കൂടി. എത്തിപ്പിടിക്കാമായിരുന്ന ജയം ധോണിയും കേദാറും ചേർന്ന് നഷ്ടപ്പെടുത്തുകയായിരുന്നെന്നാണ് വിമർശകരുടെ വാദം. 31പന്തുകളിൽ നിന്ന് 42 റൺസ് നേടിയ ധോണി അവസാന ഓവറുകളിൽ തകർത്തടിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ജയത്തിലെത്താമായിരുന്നെന്നും ഇന്ത്യൻ ആരാധകർ പറയുന്നു. ആരാധകർ മാത്രമല്ല ഇതിഹാസ താരങ്ങൾ ഉൾപ്പടെയുള്ളവർ താരത്തിനെതിരെ പരസ്യമായി രംഗത്തെത്തി.
Read More: 'എം.എസ്.ധോണി, ഇന്ത്യൻ ടീമിന്റെ പുതിയ ബാധ്യത'; മുൻനായകനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം
ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് ആകെ 188 റൺസ് മാത്രമാണ് ധോണിക്ക് ഇതുവരെ നേടാനായത്. വിക്കറ്റിന് പിന്നിലും ധോണിയുടെ അവസ്ഥ സമാനമാണ്. ആറ് മത്സരങ്ങളിൽ നിന്ന് ആകെ നാല് വിക്കറ്റുകളുടെ മാത്രം ഭാഗമാകാനേ ധോണിക്ക് സാധിച്ചുള്ളൂ. രണ്ട് ക്യാച്ചും, രണ്ട് സ്റ്റംപിങ്ങും. ഇതാദ്യമായാണ് വിക്കറ്റിന് പിന്നിൽ ധോണി വിമർശിക്കപ്പെടുന്നത്. ഈ ലോകകപ്പിൽ വിക്കറ്റിന് പിന്നിൽ തിളങ്ങുന്നത് ഓസ്ട്രേലിയയുടെ അലക്സ് ക്യാരിയാണ്. 18 വിക്കറ്റുകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.
ആരാധകർ ധോണി റിവ്യൂ സിസ്റ്റം എന്ന് വിളിക്കുന്ന ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലും ധോണിക്ക് പിഴയ്ക്കുന്നത് കാണേണ്ടി വന്നു ഈ ലോകകപ്പിൽ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ജേസൺ റോയിയെ പുറത്താക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയത് ധോണിയാണ്. വിക്കറ്റിനായി അപ്പീൽ ചെയ്യേണ്ട ധോണി അത് ചെയ്തില്ലെന്ന് മാത്രമല്ല റിവ്യൂ പോകാനും നിർദേശിച്ചില്ല. പലപ്പോഴും ധോണിയുടെ നിർദേശമനുസരിച്ചായിരുന്നു നായകൻ കോഹ്‌ലി ഡിആർഎസ് വിളിച്ചിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.