/indian-express-malayalam/media/media_files/uYhfuAcAasL8urTbDNyh.jpg)
Chahal with wife(Instagram)
വേർപിരിയൽ അഭ്യൂഹങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിൽ നേരിടുന്ന അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ചഹലിന്റെ ഭാര്യ ധനശ്രീ. വ്യക്തിഹത്യക്ക് വിധേയമാവുകയാണ് എന്നും താനും കുടുംബവും പ്രയാസകരമായ ദിവസങ്ങളിലൂടെയാണ് കടന്ന് പോകുന്നത് എന്നും ധനശ്രീ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. ചഹലും ധനശ്രീയും ഡിവോഴ്സ് ചെയ്യാൻ പോവുകയാണ് എന്ന അഭ്യൂഹങ്ങൾ വന്നതിന് പിന്നാലെ ധനശ്രീക്കെതിരെ രൂക്ഷമായ ട്രോളുകളും അധിക്ഷേപകരമായ കമന്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എനിക്കും കുടുംബത്തിനും പ്രയാസകരമായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, വ്യക്തിഹത്യ, വിദ്വേഷം പ്രചരിപ്പിക്കുന്ന ട്രോളുകൾ എന്നിവയെല്ലാമാണ് ഞാൻ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ നിലയിലേക്ക് എന്റെ പേര് വളരാൻ ഞാൻ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഞാൻ നിശബ്ദമായിരിക്കുന്നത് എന്റെ ദൌർബല്യമായി കാണരുത്, അത് എന്റെ കരുത്താണ്, ധനശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഓൺലൈനിലൂടെ അതിവേഗം നെഗറ്റിവിറ്റി പരത്താം. എന്നാൽ മറ്റൊരു മനുഷ്യനെ ഉയർത്തിക്കൊണ്ടുവരാനുള്ള സഹാനുഭൂതി കാണിക്കണം എങ്കിൽ അതിന് വലിയ ധൈര്യം വേണം. എന്റെ സത്യത്തിൽ വിശ്വസിച്ച് മുൻപോട്ട് പോകാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. എന്റെ മൂല്യങ്ങളെ ഞാൻ ഉയർത്തിപ്പിടിക്കും. സത്യമുള്ളിടത്ത് ഒരു ന്യായീകരണത്തിന്റേയും ആവശ്യമില്ല, ധനശ്രീ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് ഡിവോഴ്സിലേക്ക് കാര്യങ്ങൾ എത്തി എന്ന അഭ്യൂഹങ്ങൾ ശക്തമായത്. മറ്റൊരു വ്യക്തിക്കൊപ്പം ധനശ്രീ നിൽക്കുന്ന ഫോട്ടോ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഡിവോഴ്സ് സംബന്ധിച്ച് ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതിനിടെ ചഹലിനൊപ്പം മറ്റൊരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.മുംബൈയിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലാണ് ഒരു പെൺകുട്ടിക്കൊപ്പം ചഹൽ എത്തിയത്. ബാഗി ജീൻസും വെള്ള ഓവർസൈസ് ടി ഷർട്ടുമാണ് ചഹൽ ധരിച്ചിരുന്നത്. ഡാർക്ക് ഗ്രീൻ സ്വെറ്റ്ഷർട്ടും കറുപ്പ് പാന്റുമാണ് ചഹലിന് ഒപ്പമുണ്ടായ പെൺകുട്ടി അണിഞ്ഞത്. മുഖം മറയ്ക്കാൻ ശ്രമിച്ച് അസ്വസ്ഥയായി ആണ് പെൺകുട്ടി ചഹലിനൊപ്പം കടന്ന് പോയത്. ധനശ്രീയുമായുള്ള വേർപിരിയലിന് കാരണം ഇതാണോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ ഇതോടെ സമൂഹമാധ്യമങ്ങളിൽ ശക്തമായി.
Yuzvendra Chahal's Instagram story. pic.twitter.com/YlDags1ULy
— Mufaddal Vohra (@mufaddal_vohra) January 4, 2025
കോറിയോഗ്രാഫറായ ധനശ്രീയുമായി നാല് വർഷം മുൻപായിരുന്നു ചഹലിന്റെ വിവാഹം. എന്നാൽ ഇരുവരും തമ്മിൽ കഴിഞ്ഞ കുറേ മാസങ്ങളായി അകന്ന് കഴിയുകയാണെന്നാണ് വിവരം. ഇതിന് ഇടയിൽ ചഹലിൽ നിന്ന് വന്നൊരു സോഷ്യൽ മീഡിയ പോസ്റ്റും ചർച്ചയായിരുന്നു. നിങ്ങളുടെ യാത്രകളെ കുറിച്ച് നിങ്ങൾക്ക് അറിയാം, നിങ്ങളുടെ വേദനകളും അറിയുന്നത് നിങ്ങൾക്കാണ് എന്നാണ് ചഹൽ കുറിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us