/indian-express-malayalam/media/media_files/2025/05/22/ReUOFU4YfxDiaHGq15eZ.jpg)
Cristiano Ronaldo Al Nassr: (Cristiano Ronaldo, Instagram)
അൽ നസറുമായുള്ള കരാർ പുതുക്കാനുള്ള പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനത്തിന് പിന്നിൽ ഫിഫ ലോകകപ്പ്. 2026ലെ ഫിഫ ലോകകപ്പ് മുൻപിൽ കണ്ട് അതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നതിനായാണ് ക്ലബ് ലോകകപ്പ് കളിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുകയും അൽ നസറുമായി കരാർ ഒപ്പിടുകയും ചെയ്തതെന്നാണ് റൊണാൾഡോ പറയുന്നത്. അൽ നസർ ടിവിയിൽ സംസാരിക്കുമ്പോഴാണ് റൊണാൾഡോയുടെ വാക്കുകൾ.
തന്റെ ആറാം ഫിഫ ലോകകപ്പ് കളിക്കാനുള്ള ഒരുക്കത്തിലാണ് റൊണാൾഡോ. "ക്ലബ് ലോകകപ്പിൽ കളിക്കുന്നതിനായി ചില ക്ലബുകളിൽ നിന്ന് എനിക്ക് ഓഫറുകൾ ഉണ്ടായിരുന്നു. എന്നാൽ നന്നായി വിശ്രമിക്കുക, നന്നായി ഒരുങ്ങുക എന്നതിനാണ് ഞാൻ മുൻതൂക്കം നൽകിയത്. കാരണം ഇനി വരുന്നത് വലിയ സീസൺ ആണ്. ഈ സീസണിന്റെ അവസാനമാണ് ലോകകപ്പ് വരുന്നത്," റൊണാൾഡോ പറഞ്ഞു.
Also Read: PSG vs Inter Miami: പിഎസ്ജിക്കെതിരെ മെസിക്ക് വീട്ടാനൊരു കണക്കുണ്ട്; മത്സരം എവിടെ കാണാം?
മറ്റ് ഓഫറുകൾ ശ്രദ്ധിക്കേണ്ടതില്ല എന്ന് താൻ തീരുമാനിച്ചത് അൽ നസറിന് വേണ്ടി കളിക്കാൻ തയ്യാറെടുക്കാൻ വേണ്ടി മാത്രമല്ല, ദേശിയ ടീമിനായി കളിക്കാനൊരുങ്ങാൻ വേണ്ടിക്കൂടിയാണ് എന്നും റൊണാൾഡോ വ്യക്തമാക്കി. പോർച്ചുഗൽ ടീമിനൊപ്പം നേഷൻസ് ലീഗ് കിരീടത്തിലേക്ക് റൊണാൾഡോ എത്തിയതോടെ അടുത്ത വർഷത്തെ ലോകകപ്പിൽ സൂപ്പർ താരം കളിക്കാനെത്തും എന്നും ഉറപ്പായി.
Also Read: Cristiano Ronaldo: പ്രതിദിന വേതനം 5 കോടി; ക്ലബിന്റെ ഷെയർ; സ്വകാര്യ ജെറ്റ്; ഞെട്ടിക്കുന്ന കരാർ
രണ്ട് വർഷത്തെ കരാർ ആണ് അൽ നസറുമായി റൊണാൾഡോ ഒപ്പുവെച്ചിരിക്കുന്നത്. അൽ നസർ വിട്ട് റൊണാൾഡോ പോയേക്കും എന്ന റിപ്പോർട്ടുകൾ നേരത്തെ ശക്തമായിരുന്നു.
Also Read: Cristiano Ronaldo Contract: അൽ നസറുമായി കരാർ പുതുക്കി റൊണാൾഡോ; നീക്കം മറ്റ് വഴികൾ അടഞ്ഞതോടെയോ?
അൽ ഹിലാലിലേക്ക് മാറിയാൽ റൊണാൾഡോയ്ക്ക് ക്ലബ് ലോകകപ്പ് കളിക്കാനുമാവും എന്ന സാധ്യതയും ഉണ്ടായിരുന്നു. എന്നാൽ ഒടുവിൽ അൽ നസറിനൊപ്പം തുടരാൻ തന്നെയാണ് റൊണാൾഡോ തീരുമാനിച്ചത്.
Read More: എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഗോൾകീപ്പറിനാവില്ല; പുതിയ നിയമം ക്ലബ് ലോകകപ്പ് മുതൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.