scorecardresearch

മൂന്ന് ദിവസം മാത്രം മുൻപിൽ; റൊണാൾഡോയ്ക്ക് ബ്രസീൽ ലീഗിൽ താത്പര്യം; സഹതാരത്തിന്റെ വെളിപ്പെടുത്തൽ

Cristiano Ronaldo Transfer: ക്ലബ് ലോകകപ്പിന്റെ ഭാഗമായി ജൂൺ ഒന്ന് മുതൽ ജൂൺ 10 വരെയാണ് സ്പെഷ്യൽ ട്രാൻസ്ഫർ വിൻഡോ. അതിനാൽ റൊണാൾഡോയ്ക്ക് മുൻപിൽ ഇനി മൂന്ന് ദിവസം മാത്രം.

Cristiano Ronaldo Transfer: ക്ലബ് ലോകകപ്പിന്റെ ഭാഗമായി ജൂൺ ഒന്ന് മുതൽ ജൂൺ 10 വരെയാണ് സ്പെഷ്യൽ ട്രാൻസ്ഫർ വിൻഡോ. അതിനാൽ റൊണാൾഡോയ്ക്ക് മുൻപിൽ ഇനി മൂന്ന് ദിവസം മാത്രം.

author-image
Sports Desk
New Update
cristiano ronaldo | al nassr

Cristiano Ronaldo (File Photo)

Cristiano Ronaldo Transfer News: ജർമനിയെ 25 വർഷത്തിന് ശേഷം പോർച്ചുഗൽ തോൽപ്പിക്കുമ്പോൾ വിജയ ഗോൾ വന്നത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നാണ്. ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമായിരുന്നു പോർച്ചുഗലിന്റെ ജയം. ഇവിടെ പോർച്ചുഗലിനായി തിളങ്ങി കളിച്ചത് മെൻഡസ് ആയിരുന്നെങ്കിലും വിജയ ഗോൾ നേടി റൊണാൾഡോ താൻ ടീമിന്റെ അവിഭാജ്യ ഘടകമാണ് എന്ന് പ്രഖ്യാപിച്ചു. അത് മാത്രമല്ല ആ ഗോളിലൂടെ റൊണാൾഡോ ലോകത്തോട് പറയുന്നത്. ക്ലബ് ലോകകപ്പ് കളിക്കാൻ പാകത്തിലെ ഫോമിലാണ് താനെന്ന് ക്ലബുകളെ ഓർമപ്പെടുത്തുക കൂടിയാണ് റൊണാൾഡോ. 

Advertisment

ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30ന് ആണ് പോർച്ചുഗലും സ്പെയ്നും ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇതിൽ ലാമിൻ യമാൽ-റൊണാൾഡോ പോരിലേക്കാണ് ഏവരുടേയും ശ്രദ്ധ. 2019ന് ശേഷം പോർച്ചുഗലിനെ യുവേഫ നേഷൻസ് ലീഗ് ചാംപ്യനാക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചാൽ ക്ലബ് ലോകകപ്പിൽ നാൽപ്പതുകാരനായ റൊണാൾഡോയെ സ്വന്തമാക്കാൻ ക്ലബുകൾ എത്തും എന്ന് ഉറപ്പിക്കാം. 

Also Read: റൊണാൾഡോയുടെ ബോഡിഗാർഡിന് ഒരു ദിവസം എത്ര രൂപ ലഭിക്കും? രഹസ്യ ജോലികൾ ഇങ്ങൻെ

32 ക്ലബുകളാണ് ക്ലബ് ലോകകപ്പ് കളിക്കുന്നത്. ജൂൺ 15ന് ആണ് ക്ലബ് ലോകകപ്പ് ആരംഭിക്കുന്നത്. ക്ലബ് ലോകകപ്പിന്റെ ഭാഗമായി ജൂൺ ഒന്ന് മുതൽ ജൂൺ 10 വരെയാണ് സ്പെഷ്യൽ ട്രാൻസ്ഫർ വിൻഡോ. അതിനാൽ റൊണാൾഡോയ്ക്ക് മുൻപിൽ അധികം സമയം ഇല്ലെന്ന് വ്യക്തം. ക്ലബ് ലോകകപ്പ് കളിക്കാൻ തയ്യാറെടുക്കുകയാണ് എങ്കിൽ ഏത് ക്ലബിനൊപ്പം ചേരും എന്ന് റൊണാൾഡോ അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിച്ചേക്കും. 

Advertisment

Also Read: പ്രായം 40; 1000 കരിയർ ഗോളിന് തൊട്ടടുത്ത് റൊണാൾഡോ; ചരിത്ര നേട്ടം അകന്ന് പോകുമോ?

റൊണാൾഡോ ക്ലബ് ലോകകപ്പ് കളിക്കണം എന്നാണ് ഫിഫയുടേയും ആഗ്രഹം. റൊണാൾഡോ കൂടി എത്തുന്നതോടെ ടിക്കറ്റ് വിൽപ്പനയിൽ ഉൾപ്പെടെ വലിയ മുന്നേറ്റം ഉണ്ടാവും എന്നാണ് ഫിഫ വിലയിരുത്തുന്നത്. ഇത് മുൻപിൽ കണ്ടാവണം റൊണാൾഡോ ക്ലബ് ലോകകപ്പ് കളിക്കാൻ എത്താനാണ് സാധ്യത എന്ന് ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ പ്രതികരിച്ചത്. 

നാല് ബ്രസീൽ ക്ലബുകളിൽ റൊണാൾഡോയ്ക്ക് താത്പര്യം

അതേസമയം ബ്രസീൽ ഫുട്ബോൾ ലീഗിൽ റൊണാൾഡോ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്ന് വെളിപ്പെടുത്തി എത്തുകയാണ് സഹതാരം എയ്ഞ്ചലോ. ഫ്ളമെങ്ങോ, സാന്റോസ്, പാൽമീറാസ് എന്നി ക്ലബുകളിലേക്കാണ് റൊണാൾഡോ ശ്രദ്ധ വയ്ക്കുന്നത് എന്നാണ് എയ്ഞ്ചലോ പറയുന്നത്. 

നേരത്തെ ബ്രസീൽ ക്ലബ് ബോട്ടഫോഗോയും റൊണാൾഡോയും തമ്മിൽ കരാർ എത്തും എന്ന നിലയൽ റിപ്പോർട്ടുകൾ വന്നിരുന്നു. അൽ നസറിൽ നിന്ന് റൊണാൾഡോ ബ്രസീലിയൻ ടോപ് ലീഗിൽ കളിക്കുന്നത് കാണാനാവുമോ എന്ന ആകാംക്ഷയാണ് എയ്ഞ്ചലോയുടെ പ്രസ്താവനയ്ക്ക് ശേഷം ആരാധകർ. 

Also Read: Cristiano Ronaldo: വിജയ ഗോളടിച്ച് റൊണാൾഡോ; പിന്നിൽ നിന്നെത്തി ജർമനിയെ തകർത്ത് പോർച്ചുഗൽ

ഇഎസ്പഎന്നിനോട് സംസാരിക്കുമ്പോഴാണ് എഞ്ചലോയുടെ വെളിപ്പെടുത്തൽ, "എല്ലായ്പ്പോഴും എല്ലാത്തിനെ കുറിച്ചും റൊണാൾഡോ ചോദിക്കാറുണ്ട്. ബ്രസീൽ ദേശിയ ടീമിന്റെ പ്രകടനം, അവിടുത്തെ ലീഗുകൾ എങ്ങനെയാണ്, നെയ്മർ, മെംഫിസ് ഉൾപ്പെടെയുള്ള കളിക്കാരുടെ പ്രകടനം..ഇതിനെ കുറിച്ചെല്ലാം റൊണാൾഡോ ചോദിക്കും. ബ്രസീൽ ലീഗിൽ ഏത് ടീം ആണ് മുൻപിൽ നിൽക്കുന്നത് എന്നാണ് റൊണാൾഡോ എല്ലായ്പ്പോഴും ചോദിക്കുക, എയ്ഞ്ചലോ പറയുന്നു. 

"കോപകബാന കടപ്പുറത്ത് കരിക്ക് കുടിച്ചിരിക്കുന്ന എന്നെ കുറിച്ച് ആലോചിച്ച് നോക്കു എന്നാണ് റൊണാൾഡോ പറയാറ്. ബ്രസീലിലെ നാല് ക്ലബുകളെ കുറിച്ച് റൊണാൾഡോ എല്ലായ്പ്പോഴും ചോദിക്കാറുണ്ട്." എയ്ഞ്ചലോയുടെ ഈ വാക്കുകളിലൂടെ റൊണാൾഡോ തനറെ കരിയറിന്റെ അവസാന ഘട്ടം ബ്രസീലിലാക്കുമോ എന്ന ചോദ്യമാണ് ആരാധകരിൽ നിന്ന് ഉയരുന്നത്. 

Read More

Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: