/indian-express-malayalam/media/media_files/uploads/2019/06/virat-4.jpg)
അട്ടിമറികൾ പ്രതീക്ഷിച്ച് ലോകകപ്പിലെത്തിയ അഫ്ഗാന്റെ ഇര ഇന്ത്യയാകുമെന്ന് ഏവരും ഉറച്ച് വിശ്വസിച്ചടുത്തു നിന്നാണ് ഇന്ത്യ ജയത്തിലേക്ക് അപ്രതീക്ഷിത കുതിപ്പ് നടത്തിയത്. 224 റൺസെന്ന ചെറിയ സ്കോറിൽ ഇന്ത്യയെ എറിഞ്ഞുവീഴ്ത്തിയ അഫ്ഗാന് ബാറ്റിങ്ങിലും മികച്ച തുടക്കം ലഭിച്ചതോടെ ഇന്ത്യ വിറച്ചു. എന്നാൽ ഇന്ത്യൻ ബോളർമാർ മത്സരം ഇന്ത്യക്ക് തന്നെ സമ്മാനിക്കുകയായിരുന്നു. ബോളർമാരുടെ പ്രകടനം തന്നെയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചതെന്ന് നായകൻ വിരാട് കോഹ്‌ലി പറഞ്ഞു.
Also Read:ആശാന്മാരെ വെല്ലുവിളിച്ച് അഫ്ഗാന്‍ വീര്യം; എറിഞ്ഞ് വീഴ്ത്തി ഇന്ത്യ
ബാറ്റ്സ്മാന്മാരെ വിശ്വസിച്ച് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കോഹ്‌ലിയുടെ തീരുമാനം തെറ്റെന്ന് പറഞ്ഞപ്പോൾ ഇന്ത്യക്ക് ജയം ഒരുക്കിയത് മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും യുസ്‌വേന്ദ്ര ചഹലുമടങ്ങുന്ന ബോളിങ് നിരയാണ്. റൺസ് നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്വം ചാഹലിനെയും ബുംറയെയും ഏൽപ്പിച്ച നായകൻ വിക്കറ്റ് വീഴ്ത്തുക എന്ന കടമയാണ് മുഹമ്മദ് ഷമിക്ക് നൽകിയത്.
As #TeamIndia beat Afghanistan by 11 runs we march and move on to Manchester next #INDvAFG#CWC19pic.twitter.com/KJu4c2jfWQ
— BCCI (@BCCI) June 22, 2019
അവസാന ഓവറുകളിൽ നിർണായകമാകാറുള്ള ബുംറയെ നേരത്തെ പന്ത് ഏൽപ്പിച്ച കോഹ്‌ലിയുടെ തന്ത്രമാണ് മത്സരത്തിന്റെ ഗതിമാറ്റിയത്. നിർണായകമായ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ബുംറ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. അത് തന്നെയായിരുന്നു തങ്ങൾക്ക് ജയമൊരുക്കിയതെന്നാണ് കോഹ്‌ലി പറയുന്നത്.
Also Read:ആദിയും അന്തവുമായി ഷമി: അഫ്ഗാനെ തകർത്ത ഹാട്രിക്
" 49-ാം ഓവറിൽ ബുംറയെ ഏൽപ്പിച്ചാൽ അവസാന ഓവറിൽ ഷമിക്ക് പ്രതിരോധിക്കാൻ സാധിക്കുന്ന സ്കോറിലേക്ക് അഫ്ഗാനെ ഒതുക്കാമെന്നാണ് കരുതിയത്. ആ തന്ത്രം വിജയിക്കുകയും ചെയ്തു. ചാഹലിനെയും അവസാന ഓവറുകളിലേക്ക് കരുതിവച്ചത് നിർണായകമായി. മൊത്തത്തിൽ ഇന്ത്യയുടെ ബോളിങ് നിര പ്രകടനം ഏറെ മികച്ചതായിരുന്നു." കോഹ്‌ലി പറഞ്ഞു.
Mohammed Shami joins an elite club as he becomes the ninth player to take a hat-trick in men's World Cups! #CWC19 | #TeamIndiapic.twitter.com/X3wWKCa90B
— Cricket World Cup (@cricketworldcup) June 22, 2019
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 224 റൺസിന്റെ വിജയലക്ഷ്യമാണ് അഫ്ഗാന് മുന്നിൽ ഉയർത്തിയത്. അഫ്ഗാന്റെ ബോളിങ് നിരയ്ക്കും ഫീൾഡിങ് തന്ത്രങ്ങൾക്കും മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഓരോരുത്തരായി കീഴടങ്ങി. അർധസെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്‌ലിയും കേദാർ ജാദവുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട് സ്കോർ സമ്മാനിച്ചത്.
Also Read: 'തുഴഞ്ഞ്...തുഴഞ്ഞ്...'; മോശം ബാറ്റിങ്ങിന് പിന്നാലെ ധോണിയെ ട്രോളി സോഷ്യൽ മീഡിയ
മറുപടി ബാറ്റിങ്ങിൽ അഫ്ഗാനും ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഒരു ഘട്ടത്തിൽ അഫ്ഗാൻ ലോകകപ്പിലെ ആദ്യ അട്ടിമറിയിലേക്കെന്നുപോലും ചിന്തിപ്പിച്ചു. എന്നാൽ തുടരെ തുടരെയുള്ള രണ്ട് പന്തുകളില്‍ വിക്കറ്റുകളെടുത്ത് ബുംറയാണ് കൈ വിട്ട കളിയില്‍ ഇന്ത്യയെ തിരികെ കൊണ്ടു വന്നത്. ഹഷ്മത്തുള്ള ഷാഹിദിയേയും റഹ്മത്തിനേയുമാണ് ബുംറ പുറത്താക്കയത്.നേരത്തെ നയിബിനെ പാണ്ഡ്യയാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ ഒന്നൊന്നായി കടപുഴകിയതോടെ ഇന്ത്യ 11 റൺസിന്റെ ജയവും സ്വന്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us