അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പിലെ മോശം ബാറ്റിങ് പ്രകടനത്തിന് പിന്നാലെ എം.എസ് ധോണിക്കെതിരെ ആഞ്ഞടിച്ച് സോഷ്യൽ മീഡിയ. ധോണിയെ പരിഹസിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി ട്വീറ്റുകളും പോസ്റ്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ടീം ചെറിയ സ്കോറിലേക്ക് ചുരുങ്ങുമെന്ന ഘട്ടം വന്നിട്ടും തട്ടികളിച്ച ധോണിയുടെ തീരുമാനത്തിനെതിരെയാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.
Only the second time MS Dhoni has been stumped in an ODI!
The last time was against West Indies in the 2011 World Cuphttps://t.co/zC27qmK2mX #INDvAFG #CWC19 pic.twitter.com/zNWOWKEvgA
— ESPNcricinfo (@ESPNcricinfo) June 22, 2019
ശങ്കർ പുറത്തായതിന് പിന്നാലെ അഞ്ചാമനായി ക്രീസിലെത്തിയ ധോണി റൺസ് കണ്ടെത്താൻ നന്നായി പ്രായസപ്പെട്ടു എന്ന് മാത്രമല്ല കാര്യമായ ഷോട്ടുകളൊന്നും തന്നെ ധോണിയുടെ ബാറ്റിൽ നിന്ന് പിറന്നതും ഇല്ല. 100ൽ താഴെ പ്രഹരശേഷിയിൽ ബാറ്റ് വീശിയ ധോണിയുടെ സമ്പാദ്യം 52 പന്തിൽ നിന്ന് 28 റൺസായിരുന്നു. വലിയ ഷോട്ടുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് ധോണിയെ അഫ്ഗാൻ പുറത്താക്കുകയും ചെയ്തു. അതും മിന്നൽ സ്റ്റംമ്പിങ്ങിലൂടെ.
Also Read: ‘കടുവയെ പിടിച്ച കിടുവ’; ധോണിയെ മിന്നൽ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കി അഫ്ഗാൻ യുവതാരം
റാഷിദ് ഖാനെറിഞ്ഞ 45-ാം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു ഇക്രാമിന്റെ മിന്നൽ സ്റ്റംമ്പിങ്. റാഷിദിനെ ബൗണ്ടറി പായിക്കാനുള്ള ധോണിയുടെ ശ്രമം വിഫലമാകുകയും, ക്രീസിന് പുറത്തെക്കിറങ്ങിയ ധോണിയെ ഇക്രം പുറത്താക്കുകയുമായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ധോണിയെ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറായും ഇക്രാം മാറി.
Ball to Dhoni and Jadhav – pic.twitter.com/0fjpGNUvAb
— Swagshank (@zZoker) June 22, 2019
Me watching Dhoni's and Jadhav's batting#INDvAFG pic.twitter.com/4JhTlS8RvF
— بازلہ (@imbazilah_) June 22, 2019
Dhoni in today's match #IndvAfg #CWC19 pic.twitter.com/GZWIY8BIEE
— Hardich pandya (@Harditch) June 22, 2019
One day cricket to dhoni now#INDvAFG pic.twitter.com/9gSHnlfXrV
— Polltracker+analyzer (@Invinci30111984) June 22, 2019
#INDvAFG what Dhoni's watchful innings did to India!!!!
pic.twitter.com/al7ndwlB0S— Mr Right Winger (@WingerMr) June 22, 2019
അതേസമയം മത്സരത്തിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി അഫ്ഗാനിസ്ഥാന്. വലിയ സ്കോര്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യയെ 224 റണ്‍സിന് അഫ്ഗാന് വരിഞ്ഞ് മുറുക്കുകയായിരുന്നു. മികച്ച ബോളിങ് പ്രകടനവും ചോരാത്ത ഫീല്‍ഡിങ്ങുമാണ് അഫ്ഗാന് ഗുണമായത്.
Also Read: India vs Afghanistan Live Score:തീ പാറും തുടക്കവുമായി ഷമി; അഫ്ഗാന് ആദ്യ വിക്കറ്റ് നഷ്ടം
വമ്പന്‍ അടി ലക്ഷ്യം വച്ചിറങ്ങിയ രോഹത് ശര്‍മ്മയെ ഒരു റണ്‍സിന് പുറത്താക്കിയാണ് അഫ്ഗാനിസ്ഥാന് ഇന്ത്യയ്ക്ക് ആദ്യ അടി നല്‍കിയത്. എന്നാല്‍ വിരാട് കോഹ് ലിയും കെഎല്‍ രാഹുലും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ തിരികെ കൊണ്ടു വരുമെന്ന് തോന്നിപ്പിച്ചു. 30 റണ്‍സെടുത്തു നിന്ന രാഹുലിനെ പുറത്താക്കി നബി കൂട്ടുകെട്ട് തകര്‍ത്തു. അപ്പോഴും ഇന്ത്യയുടെ പ്രതീക്ഷ വിരാടിന്റെ ചുമലിലായിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകനെ പുറത്താക്കിയതും മുഹമ്മദ് നബിയാണ്. 63 പന്തില്‍ 67 റണ്‍സാണ് വിരാട് കോഹ് ലി എടുത്തത്. ഇരുവരും പുറത്തായതോടെ നിലയുറപ്പിച്ച് ബാറ്റ് ചെയ്യേണ്ട ഉത്തരവാദിത്വം എംഎസ് ധോണിയും വിജയ് ശങ്കറും ഏറ്റെടുത്തു. വലിയ അടികള്‍ക്ക് ശ്രമിക്കാതെ ഇരുവരും മുന്നോട്ട് നീങ്ങി. വിജയ് ശങ്കര്‍ 29 റണ്‍സില്‍ നില്‍ക്കെ റഹ്മത്ത് ഷായുടെ പന്തില്‍ പുറത്തായി. കേദാര്‍ ജാഥവിനെ ധോണി കൂട്ടുപിടിച്ചു. 28 റണ്‍സെടുത്ത ധോണിയെ പുറത്താക്കി റാഷിദ് ഖാന് ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. അര്‍ധ സെഞ്ചുറി നേടിയ കേദാര്‍ ജാഥവ് അവസാന ഓവറിലാണ് പുറത്താകുന്നത്. ജാഥവ് 68 പന്തില്‍ 52 റണ്‍സ് നേടി.