ലോകകപ്പിൽ ആദ്യമായി ഇന്ത്യ വെള്ളംകുടിച്ച മത്സരമായിരുന്നു അഫ്ഗാനിസ്ഥാനെതിരായ പോരാട്ടം. ലോകകപ്പിൽ പരാജയമറിയാതെ മുന്നേറുന്ന ഇന്ത്യക്ക് എന്നാൽ അഫ്ഗാന് മുന്നിൽ അടിതെറ്റി.
ടോസ് നേടാനായെങ്കിലും പിന്നീടുള്ള ഓരോ നീക്കങ്ങളും പിഴച്ചു. ഒന്നൊഴികെ ഷമിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താമെന്ന തീരുമാനമായിരുന്നു അത്. തോൽവിയുടെ പടുകുഴിയിൽ നിന്ന് അവസാന ഓവറിൽ നേടിയ ഹാട്രിക്കിലൂടെ ഷമി ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു. ആ ജയത്തിന് ടീമൊന്നടങ്കം കടപ്പെട്ടിരിക്കുന്നു മുഹമ്മദ് ഷമിയെന്ന പേസറോട്. ഈ ടൂർണമെന്റിലെ ആദ്യ ഹാട്രിക് കൂടിയാണ് ഷമി സ്വന്തമാക്കിയത്.
An instant classic.#CWC19 | #INDvAFG pic.twitter.com/oHASG56VHc
— Cricket World Cup (@cricketworldcup) June 22, 2019
തുടക്കത്തിൽ ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കും തുടക്കം കുറിച്ചത് ഷമിയായിരുന്നു. ഏഴാം ഓവറിന്റെ മൂന്നാം പന്തിൽ ക്രീസിൽ നിലയുറപ്പിക്കുകയായിരുന്ന ഹസ്രത്തുള്ള സസായിയുടെ വിക്കറ്റ് തെറിപ്പിച്ച് ഇന്ത്യക്ക് പ്രതീക്ഷയുടെ ആദ്യ കണിക സമ്മാനിച്ച ഷമി തന്നെ അവസാന ഓവറിൽ അടുത്തടുത്ത പന്തുകളിൽ മൂന്ന് വിക്കറ്റ് നേടി ഇന്ത്യക്ക് ജയവും ഒരുക്കി.
ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമയും ഷമി മാറി. 1897ൽ ചേതൻ ശർമ്മയാണ് ഇതിന് മുമ്പ് ഇന്ത്യൻ കുപ്പായത്തിൽ ഹാട്രിക് നേടിയ ഏക വ്യക്തി. 22 വർഷങ്ങൾക്കിപ്പുറം ആ പട്ടികയിൽ തന്റെ പേരുകൂടെ എഴുതി ചേർത്തിരിക്കുകയാണ് ഷമി. ആകെ ഒമ്പത് താരങ്ങൾ മാത്രമാണ് ലോകകപ്പിൽ ഹാട്രിക് നേടിയിരിക്കുന്നത്.
Mohammed Shami joins an elite club as he becomes the ninth player to take a hat-trick in men’s World Cups! #CWC19 | #TeamIndia pic.twitter.com/X3wWKCa90B
— Cricket World Cup (@cricketworldcup) June 22, 2019
അവസാന ഓവറിൽ അഫ്ഗാന് ജയിക്കാൻ വേണ്ടത് 16 റൺസ്. ഷമിയെറിഞ്ഞ ആദ്യ പന്ത് ബൗണ്ടറി കടത്തി നബി അഫ്ഗാനെ അട്ടിമറിയിലേക്ക് നയിക്കാനുള്ള അവസാന വെടിക്കെട്ടിന് തുടക്കമിട്ടു. രണ്ടാം പന്തിൽ റൺസൊന്നും സ്വന്തമാക്കാൻ അഫ്ഗാന് സാധിച്ചില്ല, അവസരമുണ്ടായിട്ടും ഫിനിഷ് ചെയ്യുക എന്ന ലക്ഷ്യത്തോടെ നബി ക്രീസിൽ നിന്നു എന്നും പറയാം. മൂന്നാം പന്തിൽ ഷമിയെ ബൗണ്ടറി പായിക്കാൻ ശ്രമിച്ച നബിയെ ഹാർദിക് പാണ്ഡ്യ പിടികൂടി. അടുത്ത പന്തിൽ അഫ്താബ് അലാമിന്റെയും അഞ്ചാം പന്തിൽ മുജീബ് ഉർ റഹ്മാനെയും പുറത്താക്കി ഷമിക്ക് ലോകകപ്പിലെ ആദ്യ ഹാട്രിക് ഇന്ത്യക്ക് ജയവും.
Nerves of steel from Mohammad Shami.#CWC19 | #INDvAFG pic.twitter.com/H9CLRVMNdd
— Cricket World Cup (@cricketworldcup) June 22, 2019
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 224 റൺസിന്റെ വിജയലക്ഷ്യമാണ് അഫ്ഗാന് മുന്നിൽ ഉയർത്തിയത്. അഫ്ഗാന്റെ ബോളിങ് നിരയ്ക്കും ഫീൾഡിങ് തന്ത്രങ്ങൾക്കും മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഓരോരുത്തരായി കീഴടങ്ങി. അർധസെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്‌ലിയും കേദാർ ജാദവുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട് സ്കോർ സമ്മാനിച്ചത്.
Also Read: ആശാന്മാരെ വെല്ലുവിളിച്ച് അഫ്ഗാന്‍ വീര്യം; എറിഞ്ഞ് വീഴ്ത്തി ഇന്ത്യ
മറുപടി ബാറ്റിങ്ങിൽ അഫ്ഗാനും ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഒരു ഘട്ടത്തിൽ അഫ്ഗാൻ ലോകകപ്പിലെ ആദ്യ അട്ടിമറിയിലേക്കെന്നുപോലും ചിന്തിപ്പിച്ചു. എന്നാൽ തുടരെ തുടരെയുള്ള രണ്ട് പന്തുകളില്‍ വിക്കറ്റുകളെടുത്ത് ബുംറയാണ് കൈ വിട്ട കളിയില്‍ ഇന്ത്യയെ തിരികെ കൊണ്ടു വന്നത്. ഹഷ്മത്തുള്ള ഷാഹിദിയേയും റഹ്മത്തിനേയുമാണ് ബുംറ പുറത്താക്കയത്.നേരത്തെ നയിബിനെ പാണ്ഡ്യയാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ ഒന്നൊന്നായി കടപുഴകിയതോടെ ഇന്ത്യ 11 റൺസിന്റെ ജയവും സ്വന്തമാക്കി.