/indian-express-malayalam/media/media_files/uploads/2019/06/RAIN.jpg)
മാഞ്ചസ്റ്റര്‍: ലോകകപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആവേശത്തോടൊപ്പം ആരാധകര്‍ പ്രാർഥനയിലുമാണ്. ക്രിക്കറ്റിനേക്കാള്‍ മഴ കളിച്ച ലോകകപ്പാണിത്. ഇതുവരെ നാല് മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചു. ഇന്നലത്തെ അഫ്ഗാനിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരം വരെ മഴയുടെ ഭീഷണയിലാണ് കളിച്ചത്. മഴ നിയമം പ്രകാരം വിജയലക്ഷ്യം വെട്ടി കുറയ്ക്കുക വരെ ചെയ്തു. ഇന്ത്യ-പാക് മത്സരത്തേയും മഴ നശിപ്പിക്കരുതേ എന്നാണ് ആരാധകരുടെ പ്രാർഥന.
കാലാവസ്ഥ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് മഴ പെയ്യാനുള്ള സാധ്യതകള്‍ ഉണ്ട്. മത്സരത്തിന്റെ മുഴുവന്‍ സമയത്തും മൂടിക്കെട്ടിയ അന്തരീക്ഷമാകും. ഒപ്പം ചെറിയ തോതില്‍ ഇടയ്ക്കിടെ മഴ കളി തടസപ്പെടുത്താനും സാധ്യതയുണ്ട്. ഉച്ചയോടെയും വൈകുന്നേര സമയത്തും കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.
Read More: Live Updates: കാത്തിരുന്ന കളി ഇന്ന്; ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം വൈകിട്ട് മൂന്നിന്
ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്. ഇതുവരെ ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ഇന്ത്യ വിജയം നേടി. ഇത്തവണ പാക്കിസ്ഥാന് മത്സരം വിട്ടുകൊടുക്കാന്‍ വിരാട് കോഹ്‍ലിയും കൂട്ടരും തയ്യാറല്ല. ലോകകപ്പിലെ പ്രതാപം നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ടീം തന്നെയാണ് ഇംഗ്ലണ്ടിലുള്ളത്.
ധവാനില്ലെങ്കിലും മറ്റുതാരങ്ങളെല്ലാം അരയും തലയും മുറുക്കി തന്നെയാകും മൈതാനത്തെത്തുക. രോഹിതും കോഹ്‍ലിയും ധോണിയുമെല്ലാം പാക് ബോളര്‍മാരെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ്. ഭുവനേശ്വറും ബുംറയും പാക് നിരയെ തകര്‍ക്കാന്‍ പോന്നവര്‍ തന്നെ. ഇന്ന് ധവാന് പകരം ലോകേഷ് രാഹുല്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മധ്യനിരയില്‍ വിജയ് ശങ്കറായിരിക്കും കളിക്കാനിറങ്ങുക. ഇന്ത്യന്‍ നിരയില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
Also Read: ഇന്ത്യാ-പാക് പോരാട്ടം എവിടെ?, എപ്പോള്‍? അറിയേണ്ടതെല്ലാം
മറുവശത്ത് ഒരു ചരിത്ര ജയം തേടിയാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ജയം ഒരു ലോകകപ്പ് നേട്ടത്തോളം വലുതാണ് അവര്‍ക്ക്. എന്നാല്‍ ബാറ്റിങ് നിര സ്ഥിരത പുലര്‍ത്താത്തത് വെല്ലുവിളിയാണ്. മുഹമ്മദ് ആമിറിന്റെയും വഹാബ് റിയാസിന്റെയും പന്തുകളെയാകും ഇന്ത്യ കൂടുല്‍ ഭയക്കുക. മഴ വില്ലനാകിങ്കില്‍ ഓള്‍ഡ് ട്രാഫോഡില്‍ തീപാറും മത്സരം കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us