ലോകകപ്പിലിന്ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിലയ പോരാട്ടത്തില്‍ ചിരവൈരികളെ തോല്‍പ്പിക്കുക എന്നതില്‍ കുറഞ്ഞതൊന്നും ഇരുടീമിന്റേയും ആരാധകര്‍ അംഗീകരിച്ചു നല്‍കില്ല. 2017 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖം വരുന്നത്.

Also Read: India vs Pakistan LIVE cricket score ICC World Cup updates: അതിവേഗം അർധസെഞ്ചുറി തികച്ച് രോ’ഹിറ്റ്മാൻ’; ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിലും ബോളിങ്ങിലും ശക്തമായ ഇന്ത്യയെ നേരിടുന്ന പാക്കിസ്ഥാന് കണക്കും പ്രതീക്ഷ നല്‍കുന്നില്ല. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാക്കിസ്ഥാന് സാധിച്ചിട്ടില്ല. വിരാട് കോഹ്‌ലി നയിക്കുന്ന ബാറ്റിങ് നിരയാണ് ഇന്ത്യയുടെ പ്രധാന അടിത്തറ, പേസര്‍ ബുംറയും സംഘവും ലോകത്തോര ബോളിങ് നിരയുമാണ്. എന്നാല്‍ പാക്കിസ്ഥാന് അഹങ്കരിക്കാന്‍ തക്ക പ്രകടനം കാഴ്ച വയ്ക്കുന്നത് മുഹമ്മദ് ആമിര്‍ എന്ന പേസര്‍ മാത്രമാണ്. എന്നാല്‍ കളി ഇന്ത്യക്കെതിരെ ആകുമ്പോള്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ സര്‍വ്വം മറന്ന് കളിക്കും. മാഞ്ചസ്റ്ററില്‍ ഇന്ന് തീപാറുമെന്നുറപ്പാണ്.

ഇന്ത്യ-പാക്കിസ്ഥാന്‍ എന്ന്, എപ്പോള്‍?

ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം. മാഞ്ചസ്റ്ററാണ് മത്സരവേദി.

Also Read: Live Updates: കാത്തിരുന്ന കളി ഇന്ന്; ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം വൈകിട്ട് മൂന്നിന്

ഇന്ത്യ-പാക് സ്‌ക്വാഡില്‍ ആരെല്ലാം?

ഇന്ത്യ: വിരാട് കോഹ്‌ലി, കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ്മ, വിജയ് ശങ്കര്‍, എം.എസ്.ധോണി, ഹാർദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്‍.

Read More: IND vs PAK: ‘മാഞ്ചസ്റ്ററിലെ തീ’ മഴ അണയ്ക്കുമോ? ഇന്ത്യാ-പാക് മത്സരത്തിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ

പാക്കിസ്ഥാന്‍: സര്‍ഫ്രാസ് അഹമ്മദ്, ഫഖര്‍ സമന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, ഹസന്‍ അലി, ഷബാദ് ഖാന്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നെയ്ന്‍, ഷഹീന്‍ ഷാ അഫ്രീദി, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍, ഷൊയ്ബ് മാലിക്, ഇമാദ് വസീം, ആസിഫ് അലി.

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിലെ കാലാവസ്ഥ പ്രവചനം എങ്ങനെ?

മഴയ്ക്കുള്ള സാധ്യത മാഞ്ചസ്റ്ററില്‍ നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യ-പാക് മത്സരം എവിടെ കാണാം?

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ലും സ്റ്റാര്‍ സ്‌പോര്‍ടസ് 1 എച്ച്ഡിയിലും കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്നിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 എച്ച്ഡിയിലും ഹിന്ദി കമന്ററിയിലും കളി കാണാം. കൂടാതെ ഹോട്സ്റ്റാറിലും കളി കാണാനാകും. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിലും കളിയുടെ ലൈവ് അപ്ഡേറ്റ്‌സ് ഉണ്ടായിരിക്കുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook