India vs Pakistan World Cup 2019 Highlights: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യക്ക് ലോകകപ്പിലെ മൂന്നാം ജയം. അയൽക്കാരുമായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജയം 89 റൺസിനായിരുന്നു. മഴമൂലം 40 ഓവറായി വെട്ടിചുരുക്കിയ മത്സരത്തിൽ 302 റൺസായിരുന്നു പാക്കിസ്ഥാൻ വിജയലക്ഷ്യം. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 212 റൺസ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്.
രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഫഖർ സമാൻ ബാബർ അസം കൂട്ടുകെട്ട് പാക്കിസ്ഥാന് വിജയപ്രതീക്ഷ നൽകിയെങ്കിലും ഇരുവരും പുറത്തായതിന് പിന്നാലെ പാക്കിസ്ഥാൻ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ലോകകപ്പിലെ തന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് വിജയ് ശങ്കർ താരമായത്.
നേരത്തെ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 336 റൺസെന്ന സ്കോറിലെത്തിയത്. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ സെഞ്ചുറിയും നായകൻ വിരാട് കോഹ്ലി കെ.എൽ രാഹുൽ എന്നിവർ അർധസെഞ്ചുറിയും തികച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം സാവധാനമായിരുന്നെങ്കിലും പിന്നീട് മത്സരത്തിൽ താളം കണ്ടെത്തിയ ഇന്ത്യൻ ബാറ്റങ് നിര പാക് ബോളർമാരെ അറിഞ്ഞ് പ്രഹരിച്ചു. ധവാന് പകരം വിജയ് ശങ്കർ പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തി. മുൻ നായകൻ എം.എസ് ധോണിയൊഴികെ മറ്റെല്ലാ താരങ്ങളും ഇന്ത്യൻ ഇന്നിങ്സിൽ കാര്യമായ സംഭാവന നൽകിയ ശേഷമാണ് ക്രീസ് വിട്ടത്.
പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിർ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ, എം.എസ് ധോണിയിങ്ങനെ നിർണായകമായ മൂന്ന് വിക്കറ്റുകളാണ് ആമിർ വീഴ്ത്തിയത്. ഹസൻ അലിയും വഹാബ് റിയാസും ഓരോ വിക്കറ്റും വീഴ്ത്തി.
മഴപെയ്തതോടെ ഇന്ത്യ - പാക് മത്സരത്തിൽ ഓവർ വെട്ടിക്കുറച്ചു. 40 ഓവറായി വെട്ടിക്കുറച്ച മത്സരത്തിൽ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 302 റൺസ്
മഴ മാറിയതോടെ മത്സരം തുടരുന്നതിന് താരങ്ങൾ മൈതാനത്തേക്ക്
ഇന്ത്യ - പാക്കിസ്ഥാൻ മത്സരം തടസപ്പെടുത്തി വീണ്ടും മഴ
പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദും പുറത്ത്. ഇതോടെ പാക്കിസ്ഥാന്റെ വിക്കറ്റ് നഷ്ടം ആറായി
ഇന്നലെ പെയ്ത മഴയില്‍ തണുത്തിരിക്കുന്ന മാഞ്ചസ്റ്ററിലെ മൈതാനത്തെ പുല്നാമ്പുകളില് അഗ്നി പടര്‍ത്തി രോഹിത് ശര്‍മ്മ. റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ കൊടുങ്കാറ്റ് കണക്കെ ആഞ്ഞു വീശുകയായിരുന്നു രോഹിത്. വെടിക്കെട്ട് ഇന്നിങ്സിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് സച്ചിനെ അനുസ്മരിപ്പിക്കുന്ന രോഹിത്തിന്റെ ഷോട്ടായിരുന്നു.
ഐപിഎല്ലില്‍ ഫോമിലേക്ക് ഉയരാനാകാതെ ആരാധകരുടെ പഴി കേട്ട ലോകകപ്പില്‍ കത്തിക്കയറുകയാണ്. കളിച്ച മൂന്ന് കളികളിലും 50 ല്‍ കൂടുതല്‍ റണ്‍സ് നേടി, അതില്‍ രണ്ടും സെഞ്ചുറി ലോകകപ്പില്‍ ആവേശം തീര്‍ക്കുകയാണ് ഹിറ്റ്മാന്. പാക്കിസ്ഥാന് ബോളര്‍മാരെ കൊണ്ട് ഇന്ന് മാഞ്ചസ്റ്ററിലെ ഗ്രൗണ്ടിന്റെ അളവെടുപ്പിച്ചു രോഹിത്.
കഴിഞ്ഞ അഞ്ച് ഓവറിൽ മത്സരം തിരികെപിടിച്ച് ഇന്ത്യ. അവസന 30 പന്തിൽ പാക്കിസ്ഥാന് നേടാനായത് 26 റൺസ് മാത്രം, നാല് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു
പാക്കിസ്ഥാന് അഞ്ചാം വിക്കറ്റും നഷ്ടമായി. ഷൊയിബ് മാലിക്കിനെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താക്കി ഹാർദിക് പാണ്ഡ്യ
പാക്കിസ്ഥാന്റെ ഹഫീസിനെയും പുറത്താക്കി പാണ്ഡ്യ
ലോകകപ്പിൽ ഫഖർ സമാനെയും പുറത്താക്കി കുൽദീപ്. മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചുവരുന്നു.
പാക്കിസ്ഥാന്റെ രണ്ടാം വിക്കറ്റും വീഴ്ത്തി ഇന്ത്യ. ബാബർ അസമിനെ വീഴ്ത്തി ബാബർ അസമാണ് ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂ നൽകിയത്
ലോകകപ്പിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ ടീം സ്കോർ 100 കടന്നു
ലോകകപ്പിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് വേണ്ടി അർധസെഞ്ചുറി തികച്ച് ഫഖർ സമാൻ
ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 87 റൺസെന്ന നിലയിൽ
പാക്കിസ്ഥാനെതിരെ ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയ്ക്ക് സ്വപ്ന തുല്യമായ തുടക്കം. ഓപ്പണര്‍മാരായ കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 136 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 57 റണ്‍സെടുത്ത രാഹുല്‍ പുറത്തായെങ്കിലും രോഹിത് ശര്‍മ്മ ഇപ്പോഴും ക്രീസിലുണ്ട്. ഇരുവരും ഇന്ന് പഴങ്കഥയാക്കിയത് 23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്.
ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 64 റൺസെന്ന നിലയിൽ
ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ ടീം സ്കോർ 50 കടന്നു
ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും നല്‍കിയത്. രണ്ടു പേരും അര്‍ധ സെഞ്ചുറി നേടി. രോഹിത് ശര്‍മ്മയാണ് തുടക്കം മുതലെ ആക്രമിച്ചു കളിച്ചത്. ഇരുവരും സെഞ്ചുറി കൂട്ടുകെട്ടിലേക്ക് കുതിക്കും മുമ്പ് തന്നെ രോഹിത്തിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം പാക്കിസ്ഥാന് ലഭിച്ചിരുന്നു. Read More
മത്സരത്തിലാദ്യമായി സ്പിന്നർമാരെ പന്ത് ഏൽപ്പിച്ച് വിരാട് കോഹ്ലി. മത്സരം ആരംഭിച്ച് 12 ഓവറുകൾക്ക് ശേഷമാണ് ഒറു സ്പിന്നർ ബോളിങ് എൻഡിൽ എത്തുന്നത്
ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ പത്ത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 38 റൺസെന്ന നിലയിൽ
ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ എട്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 29 റൺസെന്ന നിലയിൽ
ലോകകപ്പിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. ലോകകപ്പിലെ തന്റെ ആദ്യ പന്തിൽ വിജയ് ശങ്കർ വിക്കറ്റ് സ്വന്താമാക്കി
ലോകകപ്പിൽ ഇന്ത്യ - പാക് മത്സരം പുനരാരംഭിച്ചു. ഇന്ത്യക്ക് വേണ്ടി ആദ്യ ഓവർ ചെയ്യുന്നത് ഭുവനേശ്വർ കുമാർ
മത്സരം തടസപ്പെടുത്തി വീണ്ടും മാഞ്ചസ്റ്ററിൽ മഴ
ലോകകപ്പിൽ ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരാൻ പാക്കിസ്ഥാൻ. പാക്കിസ്ഥാന് വേണ്ടി ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് ഇമാം ഉൾ ഹഖും, ഫഖർ സമാനും
ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ മൈതാനത്ത് ഫീൾഡ് ഒരുക്കുന്നു
ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 336 റൺസ്. സെഞ്ചുറി നേടിയ രോഹിത് ശർമ്മയ്ക്ക് അർധസെഞ്ചുറികളുമായി നായകൻ വിരാട് കോഹ്ലിയും കെ.എൽ രാഹുലും മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക ഉയരുകയായിരുന്നു
പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. 77 രൺസെടുത്ത നായകൻ വിരാട് കോഹ്ലിയുടെ വിക്കറ്റാണ് നഷ്ടമായത്.
ലോകകപ്പിൽ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം പുനരാരംഭിച്ചു. മഴ മാറിയതോടെ മത്സരം തുടരാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. റൺസുമായി നായകൻ കോഹ്ലിയും മൂന്ന് റൺസുമായി വിജയ് ശങ്കറുമാണ് ക്രീസിൽ.
ലോകകപ്പിൽ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിന് വില്ലനായി മഴ. മത്സരം നിർത്തിവച്ചു
പാക്കിസ്ഥാനെതിരെ ഇന്ത്യൻ സ്കോർ 300 കടന്നു
ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി. ഒരു റൺസെടുത്ത ധോണിയെ ആമിറാണ് പുറത്തായത്.
45 ഓവറുകൾ അവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 298 റൺസെന്ന നിലയിൽ. നായകൻ വിരാട് കോഹ്ലിയും മുൻ നായകൻ ധോണിയുമാണ് ക്രീസിൽ.
ഏകദിന ക്രിക്കറ്റിൽ 11000 റൺസ് തികച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പാക്കിസ്ഥാനെതിരായ മത്സരത്തിനിടയിലാണ് കോഹ്ലി നാഴികകല്ല് പിന്നിട്ടത്
തകർപ്പനടികളുമായി ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ ഹാർദിക് പാണ്ഡ്യ പുറത്ത്. 19 പന്തിൽ 26 റൺസെടുത്ത പാണ്ഡ്യയെ ആമിർ ബാബർ അസമിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു
പാക്കിസ്ഥാനെതിരെ അർധസെഞ്ചുറി തികച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും. 51 പന്തിൽ നിന്നാണ് കോഹ്ലി അർധശതകം തികച്ചത്
40 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 248 റൺസെന്ന നിലയിൽ. നായകൻ വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയുമാണ് ക്രീസിൽ