scorecardresearch

India vs England, World Cup Highlights: ഇന്ത്യയ്ക്ക് 31 റണ്‍സിന്റെ തോല്‍വി; ചിറക് വിരിച്ച് ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷകള്‍

India vs England, World Cup Highlights: സെമി ഉറപ്പിക്കാൻ ഇന്ത്യയും സാധ്യത നിലനിർത്താൻ ഇംഗ്ലണ്ടും ഇറങ്ങുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പാണ്

India vs England, World Cup Highlights: സെമി ഉറപ്പിക്കാൻ ഇന്ത്യയും സാധ്യത നിലനിർത്താൻ ഇംഗ്ലണ്ടും ഇറങ്ങുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പാണ്

author-image
Sports Desk
New Update
India vs England, World Cup Highlights: ഇന്ത്യയ്ക്ക് 31 റണ്‍സിന്റെ തോല്‍വി; ചിറക് വിരിച്ച് ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷകള്‍

India vs England, World Cup Highlights: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 31 റണ്‍സിന്റെ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനം ഇതോടെ പാഴായി.

Advertisment

ഓപ്പണ്‍ കെഎല്‍ രാഹുലിനെ പൂജ്യത്തിന് പുറത്താക്കി ഇംഗ്ലണ്ട് നേരത്തെ തന്നെ മുന്നിലെത്തി. എന്നാല്‍ നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. രോഹിത് 109 പന്തില്‍ 102 റണ്‍സുമായി പുറത്തായി. കോഹ്ലി 66 റണ്‍സെടുത്ത് ലിയാം പ്ലങ്കറ്റിന്റെ പന്തില്‍ പുറത്തായി. അടിച്ചു കളിച്ച ഹാര്‍ദിക് പാണ്ഡ്യ 45 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഋഷഭ് പന്ത് 32 റണ്‍സെടുത്താണ് മടങ്ങിയത്. ധോണി 31 പന്തില്‍ 45 റണ്‍സ് നേടി.

നേരത്തെ, ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയുടേയും രണ്ടാം പകുതിയില്‍ അടിച്ചു തകര്‍ത്ത ബെന്‍ സ്റ്റോക്‌സിന്റേയും പ്രകടനത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് എടുത്തു. അഞ്ച് വിക്കറ്റെടുത്ത ഷമിയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്.

ഓപ്പണര്‍മാരായ ജെയ്‌സന്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 160 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നാലെ റോയിയെ കുല്‍ദീപ് യാദവ് പുറത്താക്കി. 57 പന്തില്‍ 66 റണ്‍സുമായാണ് റോയി പുറത്തായത്. പിന്നാലെ വന്ന റൂട്ടിനെ കൂട്ടുപിടിച്ച് ബെയര്‍‌സ്റ്റോ സെഞ്ചുറിയിലേക്ക് നീങ്ങി.

Advertisment

109 പന്തുകളില്‍ ആറ് സിക്‌സും 10 ഫോറുമടക്കം 111 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ ഷമിയാണ് പുറത്താക്കിയത്. റൂട്ട് 44 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ കത്തിക്കയറിയ ബെന്‍ സ്‌റ്റോക്‌സ് 54 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 79 റണ്‍സ് നേടി. സ്‌റ്റോക്‌സിനെ ബുംറയാണ് പുറത്താക്കിയത്. ബട്‌ലര്‍ എട്ട് പന്തില്‍ 20 റണ്‍സ് നേടി.

Live Blog

India vs England Live Score: ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിന്റെ തത്സമയ വിവരണം














Highlights

    23:22 (IST)30 Jun 2019

    ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷകള്‍ വീണ്ടും സജീവം

    ജയത്തോടെ ഇംഗ്ലണ്ട് പോയന്‍റ് പട്ടികയില്‍ നാലാമത്.

    23:09 (IST)30 Jun 2019

    ഇന്ത്യയ്ക്ക് 31 റണ്‍സിന്റെ തോല്‍വി

    ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 31 റണ്‍സിന്റെ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

    22:54 (IST)30 Jun 2019

    മുന്ന് ഓവർ കൂടി...

    കളി അവസാനിക്കാന്‍ മൂന്ന് ഓവർ കൂടി. ഇന്ത്യയ്ക്ക് ജയിക്കാന്‍ ഇനിയും 56 റണ്‍സ് വേണം

    22:49 (IST)30 Jun 2019

    ഇന്ത്യയ്ക്ക് ജയിക്കാന്‍ നാല് ഓവറില്‍ വേണ്ടത് 62 റണ്‍സ്

    22:43 (IST)30 Jun 2019

    പാണ്ഡ്യ പുറത്ത്, ഇന്ത്യ പതറുന്നു

    ഹാർദിക് പാണ്ഡ്യ പുറത്ത്. 45 റണ്‍സെടുത്ത പാണ്ഡ്യയെ പ്ലങ്കറ്റ് പുറത്താക്കി, സ്കോർ 267-5

    22:35 (IST)30 Jun 2019

    We Mis Dravid

    കമന്‍ററി ബോക്സില്‍ നിന്നും 

    22:28 (IST)30 Jun 2019

    Catch Of The Tournament ?

    22:26 (IST)30 Jun 2019

    അവസാന പത്തിലേക്ക്

    ഇന്ത്യന്‍ ഇന്നിങ്സ് അവസാന പത്ത് ഓവറിലേക്ക്. സ്കോർ 244-4. ധോണിയും പാണ്ഡ്യയും ക്രീസിലുണ്ട്. 

    22:12 (IST)30 Jun 2019

    പന്ത് പുറത്ത്

    ലിയാം പ്ലങ്കറ്റിന്റെ പന്തില്‍ വോക്സിന് ക്യാച്ച് നല്‍കി പന്ത് (32) പുറത്ത്,

    22:07 (IST)30 Jun 2019

    പാണ്ഡ്യ അടിക്കുന്നു

    തുടർച്ചയായി മൂന്ന് ഫോർ അടിച്ച് പാണ്ഡ്യ. സ്കോർ 224-3 

    21:54 (IST)30 Jun 2019

    BIG WICKET!

    സെഞ്ചുറിക്ക് പിന്നാല രോഹിത് പുറത്ത്. 102 റണ്‍സെടുത്ത രോഹിത്തിനെ വോക്സാണ് പുറത്താക്കിയത്. പാണ്ഡ്യ ക്രീസിലെത്തി. സ്കോർ 198-3

    21:46 (IST)30 Jun 2019

    രോഹിതിന് സെഞ്ചുറി

    രോഹിത് ശർമ്മ സെഞ്ചുറി കടന്നു. 107 പന്തുകളില്‍ നിന്നുമാണ് രോഹിത് 100 കടന്നത്. സ്കോർ 35 ഓവറില്‍ 188-2 എന്ന നിലയിലാണ്.

    21:40 (IST)30 Jun 2019

    രോഹിത് സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ

    34 ഓവർ പിന്നിട്ടു. ഇന്ത്യ 182-2 എന്ന നിലയിലാണ്. രോഹിത് സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ

    21:25 (IST)30 Jun 2019

    ഇന്ത്യ പൊരുതുന്നു

    30 ഓവർ പിന്നിട്ടപ്പോള്‍ ഇന്ത്യ 155-2 എന്ന നിലയിലാണ് . പന്തും രോഹിത്തും ക്രീസിലുണ്ട്. 

    21:16 (IST)30 Jun 2019

    പന്ത് ക്രീസില്‍

    അരങ്ങേറ്റ ലോകകപ്പ് മത്സരം കളിക്കുന്ന ഋഷഭ് പന്ത് ക്രീസില്‍. 

    21:13 (IST)30 Jun 2019

    വിക്കറ്റ്

    കോഹ്ലി പുറത്ത്. 66 റണ്‍സെടുത്ത കോഹ്ലിയെ പ്ലങ്കറ്റ് പുറത്താക്കി. ഇന്ത്യ 146-2 എന്ന നിലയില്‍

    20:52 (IST)30 Jun 2019

    രോഹിതിന് അർധ സെഞ്ചുറി

    നായകന് പിന്നാലെ ഉപനായകന്‍ രോഹിത് ശർമ്മയും അർധ സെഞ്ചുറി കടന്നു. സ്കോർ 107-1

    20:49 (IST)30 Jun 2019

    India vs England World Cup Live Score: 100 Comes!

    ഇന്ത്യന്‍ സ്കോർ 100 ല്‍. 22 ഓവറിലാണ് ഇന്ത്യ 100 ലെത്തിയത്. 

    20:43 (IST)30 Jun 2019

    ഇന്ന് സെഞ്ചുറി പിറക്കുമോ

    വിരാടിന് തുടർച്ചയായ അഞ്ചാം ഫിഫ്റ്റി

    20:41 (IST)30 Jun 2019

    വിരാടിന് അഞ്ചാം ഫിഫ്റ്റി

    20 ഓവറില്‍ ഇന്ത്യ 83-1 എന്ന നിലയില്‍.വിരാട് കോഹ്ലി ലോകകപ്പിലെ തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറി നേടി. 

    20:31 (IST)30 Jun 2019

    നായകന്മാർ

    രോഹിത്-കോഹ്ലി കൂട്ടുകെട്ട് ഫിഫ്റ്റി കടന്നു.

    20:25 (IST)30 Jun 2019

    ആരാധക ആവേശം

    കളത്തില്‍ താരങ്ങള്‍, ആവേശം പകർന്ന് ഗ്യാലറിയില്‍ ആരാധകർ

    20:16 (IST)30 Jun 2019

    50 Comes!

    15-ാം ഓവറില്‍ ഇന്ത്യ 50 കടന്നു. സ്കോർ 53-1

    20:15 (IST)30 Jun 2019

    കരകയറ്റാന്‍ നായകന്മാർ

    വിരാട് കോഹ്ലിയും രോഹിത് ശർമ്മയും പതിയെ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വരുന്നു. 

    19:59 (IST)30 Jun 2019

    മോശം തുടക്കം

    10 ഓവർ പിന്നിട്ടപ്പോള്‍ ഇന്ത്യ 28-1 എന്ന നിലയിലാണ്.

    19:52 (IST)30 Jun 2019

    വിസാർഡ്

    ആദ്യ മൂന്ന് ഓവർ മെയിഡന്‍, ഒരു വിക്കറ്റ്. 

    Chris Woakes' first three overs today:

    . . . . . . | . . W . . . | . . . . . .

    The Wizard has started his spell with three maidens on the bounce, and claimed the key wicket of KL Rahul #ENGvIND | #CWC19 | #WeAreEnglandpic.twitter.com/bdc5W0YcNb

    — Cricket World Cup (@cricketworldcup) June 30, 2019

    19:35 (IST)30 Jun 2019

    ഇന്ത്യയ്ക്ക് മോശം തുടക്കം

    തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് രാഹുലിനെ നഷ്ടമായി. അക്കൌണ്ട് തുറക്കും മുന്‍പ് രാഹുലിനെ ക്രിസ് വോക്സ് പുറത്താക്കി. 

    19:09 (IST)30 Jun 2019

    എളുപ്പല്ല മോനേ...

    18:52 (IST)30 Jun 2019

    ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യയുടെ ലക്ഷ്യം 338 റണ്‍സ്

    ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയുടേയും രണ്ടാം പകുതിയില്‍ അടിച്ചു തകര്‍ത്ത ബെന്‍ സ്റ്റോക്‌സിന്റേയും പ്രകടനത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ടിന് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ്. അഞ്ച് വിക്കറ്റെടുത്ത ഷമിയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്.

    18:49 (IST)30 Jun 2019

    Wicket!!

    സ്റ്റോക്സ് പുറത്ത്. ബുംറയുടെ പന്തില്‍ സിക്സിന് ശ്രമിച്ച സ്റ്റോക്സ് ജഡേജയുടെ കെെയ്യില്‍ അവസാനിച്ചു. 

    18:43 (IST)30 Jun 2019

    ഷമി ഹീറോയാടാ...

    18:40 (IST)30 Jun 2019

    ഷമിയ്ക്ക് അഞ്ചാം വിക്കറ്റ്

    രോഹിത് ശർമ്മയുടെ ക്യാച്ചില്‍ വോക്സ് പുറത്ത്. ഷമിയ്ക്ക് അഞ്ചാം വിക്കറ്റ് 

    18:34 (IST)30 Jun 2019

    ഷമിയ്ക്ക് നാലാം വിക്കറ്റ്

    ബട്ലർ 20 റണ്‍സുമായി പുറത്ത്. ഷമിയുടെ പന്തില്‍ ഷമി തന്നെ ക്യാച്ച് ചെയ്താണ് ബട്ലറെ പുറത്താക്കിയത്. 

    18:31 (IST)30 Jun 2019

    India vs England World Cup Live Score: 300 കടന്ന് ഇംഗ്ലണ്ട്

    ഇംഗ്ലണ്ട് 300 കടന്നു. 47-ാം ഓവറിലാണ് ഇംഗ്ലണ്ട് 300 കടന്നത്. സ്കോർ 304-4

    18:27 (IST)30 Jun 2019

    സ്റ്റോക്സിന് നാലാം ഫിഫ്റ്റി

    18:24 (IST)30 Jun 2019

    India vs England World Cup Live Score: ഇനി അഞ്ച് ഓവർ കൂടി

    ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലെത്തിക്കാന്‍ സ്റ്റോക്സിനും ബട്ലർക്കുമാകുമോ എന്ന് കണ്ടറിയാം. സ്കോർ 45 ഓവറില്‍ 289-4

    18:18 (IST)30 Jun 2019

    മൂന്നാം വട്ടവും ഷമി

    ഷമിയുടെ പന്തില്‍ ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കി ജോ റൂട്ട് (44) പുറത്തായി. സ്കോർ 277-4

    18:08 (IST)30 Jun 2019

    ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക്

    17:58 (IST)30 Jun 2019

    ഇംഗ്ലണ്ട് ഇന്നിങ്സ് അവസാന പത്ത് ഓവറിലേക്ക്

    റോയിയും ബെയർസ്റ്റോയും പുറത്തായതിന് പിന്നാലെ തെല്ലൊന്ന് പിന്നിലേക്ക് വലിഞ്ഞ ഇംഗ്ലണ്ട് തിരികെ വരുന്നു. 40 ഓവർ പിന്നിട്ടപ്പോള്‍ സ്കോർ 245-3 എന്ന നിലയിലാണ്. റൂട്ടും സ്റ്റോക്സുമാണ് ക്രീസിലുള്ളത്

    17:51 (IST)30 Jun 2019

    India vs England World Cup Live Score: കളി തിരിച്ച് പിടിച്ച് ഷമി

    ഷമിയുടെ സൂപ്പർ സ്പെല്ലില്‍ ഇന്ത്യ ആദ്യമായി കളിയില്‍ ആധിപത്യം നേടുന്നു

    17:47 (IST)30 Jun 2019

    റോയിയെ റാഞ്ചി രവീന്ദ്ര ജഡേജ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൂപ്പർ താരത്തിന്റെ മനോഹര ക്യാച്ച്, വീഡിയോ

    ബൗണ്ടറി ലൈനിൽ പാറിപറന്നെത്തിയ ജഡേജ മിന്നും ക്യാച്ചിലൂടെ റോയിയെ പുറത്താക്കുകയായിരുന്നു Read More

    17:39 (IST)30 Jun 2019

    ക്യാപ്റ്റന്‍ ചാർജായി

    17:30 (IST)30 Jun 2019

    വീണ്ടും ഷമി

    മോർഗന്‍ പുറത്ത്. ഷമിയുടെ പന്തില്‍ കേദാറിന് ക്യാച്ച് നല്‍കിയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പുറത്തായത്. സ്കോർ 207-3

    17:26 (IST)30 Jun 2019

    നായകനെത്തി

    ബെയർസ്റ്റോ പുറത്തായതോടെ നായകന്‍ ഇയാന്‍ മോർഗന്‍ ക്രീസില്‍

    17:19 (IST)30 Jun 2019

    India vs England World Cup Live Score: Shami Strikes!!

    ബെയർസ്റ്റോ (111) പുറത്ത്. ഷമിയുടെ പന്തില്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് ബെയർസ്റ്റോ പുറത്തായത്.

    17:14 (IST)30 Jun 2019

    India vs England World Cup Live Score: പഹയാ.. അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍

    സെഞ്ചുറി നേടിയ ബെയർസ്റ്റോയ്ക്ക് എഴുന്നേറ്റ് നിന്ന് കെെയ്യടിച്ച് ആരാധകർ

    17:09 (IST)30 Jun 2019

    India vs England World Cup Live Score: 200 Comes!!

    മുപ്പതാം ഓവറില്‍ 200 കടന്ന് ഇംഗ്ലണ്ട്. 

    17:00 (IST)30 Jun 2019

    India vs England, World Cup Live Score: ബ്രാവോ ബെയർസ്റ്റോ...

    നിർണായക മത്സരത്തില്‍ ഫോമിലേക്കുയർന്ന് ബെയർസ്റ്റോയുടെ സെഞ്ചുറി

    16:57 (IST)30 Jun 2019

    സെഞ്ചുറി തിളക്കത്തില്‍ ബെയർസ്റ്റോ

    ജോണി ബെയർസ്റ്റോ സെഞ്ചുറി കടന്നു. 90 പന്തിലാണ് ബെയർസ്റ്റോ 100 ലെത്തിയത്. സ്കോർ 183-1

    16:55 (IST)30 Jun 2019

    സർ ജഡേജ

    ജഡേജയുടെ തകർപ്പന്‍ ക്യാച്ചില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് 

    16:50 (IST)30 Jun 2019

    വിക്കറ്റ്

    ജെയ്സന്‍ റോയി പുറത്തി. 160 ലെത്തി നില്‍ക്കെ കുല്‍ദീപ് യാദവാണ് റോയിയെ (66) പുറത്താക്കിയത്. ജോ റൂട്ടാണ് പുതിയ ബാറ്റ്സ്മാന്‍

    16:39 (IST)30 Jun 2019

    തകർത്തടിച്ച് ഓപ്പണർമാർ

    16:28 (IST)30 Jun 2019

    ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടുമായി റോയിയും ബെയർസ്റ്റോയും. ഇരുവരും ചേർന്ന് 143 റണ്‍സാണ് ഇതുവരെ എടുത്തത്.

    16:20 (IST)30 Jun 2019

    India vs England World Cup Live Score: അർധ സെഞ്ചുറി കടന്ന് റോയിയും

    ബെയർസ്റ്റോയ്ക്ക് പിന്നാലെ ജെയ്സന്‍ റോയിയും അർധ സെഞ്ചുറി കടന്നു. സ്കോർ 124-0

    16:02 (IST)30 Jun 2019

    India vs England World Cup Live Score: നല്ല തുടക്കം, ഫിഫ്റ്റി കൂട്ടുകെട്ട്

    ഇംഗ്ലണ്ടിന് നല്ല തുടക്കം. വിക്കറ്റൊന്നും നഷ്ടമാകാതെ 77 റണ്‍സെടുത്തിട്ടുണ്ട്. റോയി-ബെയർസ്റ്റോ സഖ്യത്തിന്റെ 17-ാമത്തെ ഫിഫ്റ്റി കൂട്ടുകെട്ടാണിത്.

    15:53 (IST)30 Jun 2019

    സിക്സ്..

    ഇന്നിങ്സിലെ ആദ്യ സിക്സ്. ഹാർദിക് പാണ്ഡ്യയെ സിക്സ് പറത്തി റോയി. 

    15:52 (IST)30 Jun 2019

    India vs England World Cup Live Score: 50 Comes!

    ഇംഗ്ലണ്ട് 50 കടന്നു. വിക്കറ്റൊന്നും നഷ്ടമാകാതെയാണ് ഇംഗ്ലണ്ട് 50 ലെത്തിയത്. 

    15:43 (IST)30 Jun 2019

    India vs England Live Score Updates: ബുംറയുടെ മെയ്ഡന്‍ ഓവർ

    മെയ്ഡന്‍ ഓവറുമായി ബുംറ. ഇംഗ്ലണ്ട് 46-0 എന്ന നിലയിലാണ്

    15:39 (IST)30 Jun 2019

    India vs England Live Score: എട്ട് ഓവറില്‍ 46 റണ്‍സ്

    ഇംഗ്ലണ്ട് എട്ട് ഓവറില്‍ 46 റണ്‍സെടുത്തിട്ടുണ്ട്. വിക്കറ്റൊന്നും നഷ്ടമായിട്ടില്ല. യുസ്വേന്ദ്ര ചാഹലിനെ നേരത്തെ കൊണ്ട് വന്ന് കോഹ്ലിയുടെ പരീക്ഷണം

    15:24 (IST)30 Jun 2019

    നല്ല തുടക്കം

    അഞ്ച് ഓവർ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടമാകാതെ 28 റണ്‍സ് എടുത്തിട്ടുണ്ട്. ഷമിയുടെ പന്തില്‍ രണ്ട് തവണ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് ബെയർസ്റ്റോ. രണ്ട് വട്ടവും പന്ത് ഇന്‍സെെഡ് എഡ്ജ് ആയി ലെഗ് സ്റ്റംപിന് മുകളിലൂടെ കടന്ന് ഫോറാവുകയായിരുന്നു.

    15:11 (IST)30 Jun 2019

    രണ്ട് ഓവറില്‍ പത്ത്

    രണ്ട് ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 10 റണ്‍സെടുത്തിട്ടുണ്ട്. 

    15:07 (IST)30 Jun 2019

    ഫിഫ്റ്റി അടിച്ച് കുല്‍ദീപ്

    കുല്‍ദീപ് യാദവിന് 50-ാം ഏകദിനം 

    15:02 (IST)30 Jun 2019

    Bring it On..!!

    ആദ്യ ഓവർ ചെയ്യുന്നത് മുഹമ്മദ് ഷമിയാണ്. ജെയ്സന്‍ റോയിയും ബെയർസ്റ്റോയും ഇംഗ്ലണ്ടിനായി ഓപ്പണ്‍ ചെയ്യുന്നു

    14:55 (IST)30 Jun 2019

    പന്തിനെ പുകഴ്ത്തി കോഹ്ലി

    14:40 (IST)30 Jun 2019

    ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റം

    ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റം. ജെയ്‌സന്‍ റോയിയും ലിയാം പ്ലങ്കറ്റും ടീമില്‍. ജെയിംസ് വിന്‍സും മോയിന്‍ അലിയും പുറത്ത്.

    14:37 (IST)30 Jun 2019

    ശങ്കർ പുറത്ത്, പന്ത് അകത്ത്

    വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് ടീമില്‍. 


    പ്ലെയിങ് ഇലവന്‍: കെഎല്‍ രാഹുല്‍. രോഹിത് ശര്‍മ്മ. വിരാട് കോഹ്‌ലി, ഋഷഭ് പന്ത്. കേദാര്‍ ജാദവ്. എംഎസ് ധോണി. ഹാര്‍ദിക് പാണ്ഡ്യ. മുഹമ്മദ് ഷമി. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ.

    14:34 (IST)30 Jun 2019

    ടോസ് ടെെം

    ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. 

    14:32 (IST)30 Jun 2019

    'ഇത് വെറും കുട്ടിക്കളിയല്ല'; ഇന്ത്യ - ഇംഗ്ലണ്ട് മത്സരം ചരിത്രത്തിലേക്ക്

    ക്രിക്കറ്റ് ഒരു കുട്ടികളിയല്ല എന്നാൽ ഒരു ഏകദിന ലോകകപ്പ് മത്സരത്തിന്റെ എല്ലാ ഓഫ് ഫീൾഡ് ഡ്യൂട്ടീസും കുട്ടികൾ ഏറ്റെടുത്താലോ? ലോകകപ്പ് ചരിത്രത്തിലെ തന്നെ ഇടംപിടിക്കുന്ന മത്സരമാകും ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം. അതിന് കാരണം നേരത്തെ പറഞ്ഞ കുട്ടികൾ തന്നെ. ഐസിസിയുടെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റിൽ ഇത്തരം ഒരു പരിപാടി കൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നത് നിരവധി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയാണ്.

    11:53 (IST)30 Jun 2019

    India vs England, World cup Live Score:സെമിയുറപ്പിക്കാൻ ഇന്ത്യ; ജീവൻ നിലനിർത്താൻ ഇംഗ്ലണ്ട്

    പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരാണെങ്കിലും കളിച്ച ഒരു മത്സരത്തിൽ പോലും ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. ഉത്തരവാദിത്വത്തോടെ കളിക്കുന്ന മുൻനിരയും കരുത്തുറ്റ ബോളിങ്ങുമാണ് ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും ഇന്ത്യൻ ജയത്തിൽ നിർണായകമായത് ബോളിങ് നിരയുടെ പ്രകടനമാണ്.  Read More

    11:52 (IST)30 Jun 2019

    India vs England, World cup Live Score: സ്വാഗതം

    ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിന്റെ തതസ്മയ വിവരണം.

    ഓപ്പണിങ്ങിൽ രോഹിത് തകർത്തടിക്കുകയും രാഹുൽ ക്രീസിൽ നിലയുറപ്പിക്കുകയും ചെയ്താൽ തന്നെ ഇന്ത്യക്ക് മികച്ച സ്കോറിലെത്താൻ സാധിക്കും. നായകൻ വിരാട് കോഹ്‌ലിയുടെ ഫോമും ഇന്ത്യക്ക് അനുകൂലമാണ്. മധ്യനിരയിൽ ധോണി ഉത്തരവാദിത്വത്തോടെ ഒരിക്കൽ കൂടി ബാറ്റ് വീശുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ, സ്കോറിങ് വേഗത ഉയർത്തണമെന്ന അഭിപ്രായക്കാരുമുണ്ട്. അവസാന വെടിക്കെട്ടിന് ഹാർദിക് പാണ്ഡ്യയും ഉണ്ടെങ്കിലും മധ്യനിരയിൽ വിജയ് ശങ്കറിനും കേദാർ ജാദവിനും താളം കണ്ടെത്താൻ സാധിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.

    ജസ്പ്രീത് ബുംറ നയിക്കുന്ന ബോളിങ് നിരയുടെ കാര്യത്തിൽ ആകുലതകൾ ഒന്നുമില്ല. ജസ്പ്രീത് ബുംറക്ക് ഒപ്പം മുഹമ്മദ് ഷമി കൂടി എത്തിയതോടെ വിക്കറ്റ് കണ്ടെത്തുന്നതിലും റൺസ് വിട്ടുകൊടുക്കാതിരിക്കുന്നതിലും പേസ് സഖ്യം മികവ് കാട്ടുമെന്ന് ഉറപ്പാണ്. റൺസ് വിട്ടുനൽകുന്നതിലെ പിശുക്കും വിക്കറ്റെടുക്കുന്നതിലെ ധാരാളിത്തവും കൊണ്ട് ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം എന്താണെന്ന് വ്യക്തമാക്കുന്നു ഷമി. നിർണായ ഘട്ടങ്ങളിലെല്ലാം ഫോമിലേക്ക് ഉയരുന്ന ഹാർദിക് പാണ്ഡ്യ കൂടി എത്തുന്നതോടെ ഇംഗ്ലണ്ട് ബാറ്റിങ് നിര വെള്ളം കുടിക്കുമെന്ന് പ്രതീക്ഷിക്കാം.

    Cricket World Cup Indian Cricket Team England Cricket Team

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: