/indian-express-malayalam/media/media_files/2025/03/18/Z7KcpbyP6NHXh8QmUv25.jpg)
എംഎസ് ധോനി, ഹർദിക് പാണ്ഡ്യ Photograph: (ഫയൽ ഫോട്ടോ)
Mumbai Indians Vs Chennai Super Kings IPL: മാർച്ച് 22ന് ആണ് ഐപിഎൽ ആരംഭിക്കുന്നത്. എന്നാൽ ആരാധകർ കൂടുതൽ ഏറ്റവും ആക്ഷഷയോടെ കാത്തിരിക്കുന്നത് ഐപിഎൽ സീസണിലെ ആദ്യ എൽ ക്ലാസിക്കോയ്ക്ക് വേണ്ടി. ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും കൊമ്പുകോർക്കുന്ന പോര് ക്രിക്കറ്റ് ആരാധകർക്ക് മിസ് ചെയ്യാനാവില്ല. സിഎസ്കെ-മുംബൈ ഇന്ത്യൻസ് പോര് വരുമ്പോൾ സ്റ്റേഡിയം മഞ്ഞക്കടലായും നിലക്കടലായും മാറും. ഇത്തവണത്തെ ആദ്യ ചെന്നൈ സൂപ്പർ കിങ്സ്-മുംബൈ ഇന്ത്യൻസ് പോരിന്റെ ടിക്കറ്റ് ബുധനാഴ്ച മുതൽ ലഭ്യമാവും.
ചെന്നൈ സൂപ്പർ കിങ്സിന്റെ തട്ടകത്തിലാണ് സീസണിലെ ആദ്യ എൽ ക്ലാസിക്കോ. മാർച്ച് 23ന് ആണ് മത്സരം. ബുധനാഴ്ച രാവിലെ 10.15 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ടിക്കറ്റ് സ്വന്തമാക്കാം. ചെന്നൈ സൂപ്പർ കിങ്സിന്റെ വെബ്സൈറ്റിലൂടെ ക്വിസ് ഉൾപ്പെടെ കളിച്ച് ടീമിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് ആരാധകർക്ക് സൗജന്യമായി സ്വന്തമാക്കാൻ അവസരമുണ്ട് എന്നും സിഎസ്കെ വ്യക്തമാക്കുന്നു.
സി,ഡി,ഇ ലോവറിലെ ടിക്കറ്റ് നിരക്ക് 1700 രൂപയാണ്. ഐജെകെ അപ്പറിലെ ടിക്കറ്റ് നിരക്ക് 2500 രൂപ. ഐജെകെ ലോവറിലെ ടിക്കറ്റ് നിരക്ക് 4000 രൂപ. സിഡിഇ അപ്പറിലെ ടിക്കറ്റ് നിരക്ക് 3500 രൂപ. കെഎംകെ ടെറസിലെ ഒരു ടിക്കറ്റിന് 7,500 രൂപയാണ് വില. എന്നാൽ ടിക്കറ്റ് പൊതുജനങ്ങൾക്ക് മുൻപിൽ വിൽപ്പനയ്ക്ക് വയ്ക്കില്ല.
ആരാധകർക്ക് സൗജന്യ യാത്ര
ആരാധകർക്ക് വേണ്ടി സിഎസ്കെയും മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും ചേർന്ന് ചെപ്പോക്കിലേക്ക് സൗജന്യമായി ബസ് സർവീസ് നടത്തുന്നുണ്ട്. മത്സരം കഴിഞ്ഞതിന് ശേഷവും ആരാധകരെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനും ബസുകൾ തയ്യാറായി നിൽക്കുന്നുണ്ടാവും.
ചെന്നൈ മെട്രോ റെയിലുമായും ചെന്നൈ സൂപ്പർ കിങ്സ് ഫ്രാഞ്ചൈസി ഒത്തുചേർന്ന് ആരാധകർക്കായി പ്രത്യേക സർവീസുകൾ ഒരുക്കുന്നുണ്ട്. മാച്ച് ഡേ ടിക്കറ്റ് കാണിച്ചാൽ ആരാധകർക്ക് സ്റ്റേഡിയത്തിലേക്കും തിരിച്ചും സൗജന്യമായി സഞ്ചരിക്കാം.
ആറാം ഐപിഎൽ കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിങ്സ് ഇറങ്ങുന്നത്. മാർച്ച് 23ലെ മത്സരം കഴിഞ്ഞാൽ മാർച്ച് 28ന് ആർസിബിക്ക് എതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം. പിന്നാലെ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെയാണ് സിഎസ്കെ നേരിടുക. മാർച്ച് 30ന് ആണ് രാജസ്ഥാൻ റോയൽസിന് എതിരായ മത്സരം.
Read More
- അന്ന് ആ ആഗ്രഹം നടന്നില്ല, ഇന്ന് അതിലും മികച്ച സമ്മാനം; ധോണിയോട് നന്ദി പറഞ്ഞ് അശ്വിൻ
- കിരീടം ഇന്ത്യക്ക്; വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിന് വീഴ്ത്തി
- 100-ാം ടെസ്റ്റിലേക്ക് ധോണിയെ ക്ഷണിച്ചു; അവിടെ വിരമിക്കൽ പ്രഖ്യാപിക്കുമായിരുന്നു: ആർ അശ്വിൻ
- Sanju Samson IPL: രാജസ്ഥാന് ആശ്വാസ വാർത്ത; സഞ്ജു ടീമിനൊപ്പം ചേരുന്നതിൽ തീരുമാനമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.