/indian-express-malayalam/media/media_files/2025/03/11/0OKSs6HtRmeZ36fCtJ9j.jpg)
വാർത്താ സമ്മേളനത്തിൽ രോഹിത് ശർമ Photograph: (Screengrab)
ആരായിരുന്നു തന്റെ 199ാമത്തെ ടെസ്റ്റ് വിക്കറ്റ് ഇര? ഓസ്ട്രേലിയൻ ഇതിഹാസ ബോളർ ഗ്ലെൻ മഗ്രാത്തിനോട് ഇക്കാര്യം ചോദിച്ചാൽ പൊടുന്നനെ വരും ഉത്തരം. അത്രയുമാണ് മഗ്രാത്തിന്റെ ഓർമശക്തി. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമയിലേക്ക് വന്നാൽ നേരെ വിപരീതമാണ് കാര്യങ്ങൾ. പാസ്പോർട്ട് എടുക്കാൻ രോഹിത് മറന്നു പോയെന്നുൾപ്പെടെ സഹതാരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഏറെ കഠിനാധ്വാനത്തിനൊടുവിൽ സ്വന്തമാക്കിയ ചാംപ്യൻസ് ട്രോഫി കിരീടം പോലും രോഹിത് മറന്നു വെച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. എന്നാൽ ഇത് സത്യമാണോ?
ചാംപ്യൻസ് ട്രോഫി നേട്ടത്തിന് പിന്നാലെ രോഹിത് ശർമ വാർത്താ സമ്മേളനത്തിന് എത്തിയിരുന്നു. വാർത്താ സമ്മേളനം കഴിഞ്ഞ് പോകാൻ നേരം രോഹിത് തന്റെ സമീപം വെച്ചിരുന്ന കിരീടം എടുത്തില്ല. ഇതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. രോഹിത് ട്രോഫി എടുക്കാൻ മറന്നു പോയി എന്ന കമന്റുകളോടെയാണ് വിഡിയോ പ്രചരിച്ചത്.
എന്നാൽ വാർത്താ സമ്മേളനത്തിന്റെ വിഡിയോ മുഴുവനായി നോക്കുമ്പോൾ രോഹിത് ട്രോഫി മറന്നു വെച്ചതല്ല എന്ന് വ്യക്തമാവും. ഇന്ത്യൻ ടീമിന്റെ ഒഫീഷ്യലാണ് ട്രോഫി പിടിച്ചിരുന്നത്. ഈ ട്രോഫി രോഹിത്തിന്റെ കൈകളിലേക്ക് നൽകി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ഇദ്ദേഹം ആവശ്യപ്പെടുന്നതും ഐസിസിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന പ്രസ് കോൺഫറൻസ് വിഡിയോയിൽ കാണാം.
ഇന്ത്യയെ രണ്ട് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച രണ്ടാമത്തെ മാത്രം ഇന്ത്യൻ ക്യാപ്റ്റനാണ് രോഹിത് ശർമ. മൂന്ന് ഐസിസി കിരീടങ്ങളിലേക്ക് ഇന്ത്യയെ നയിച്ച എംഎസ് ധോണിയാണ് രോഹിത്തിന് മുൻപിലുള്ളത്. ചാംപ്യൻസ് ട്രോഫി ഫൈനലിന് പിന്നാലെ ബുർജ് ഖലീഫയ്ക്ക് മുൻപിൽ നിന്ന് രണ്ട് ഐസിസി കിരീടങ്ങൾക്കും ഒപ്പം പേസ് ചെയ്യുന്ന ചിത്രങ്ങൾ രോഹിത് പങ്കുവെച്ചിരുന്നു
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.