/indian-express-malayalam/media/media_files/uploads/2019/10/india-test.jpg)
മുംബൈ: അടുത്തവർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കുമെന്ന് ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കും ബിസിഐക്ക് കീഴിലുള്ള മറ്റ് സംഘടനകൾക്കും അയച്ച കത്തിലാണ് ഗംഗുലി ഇക്കാര്യം പറഞ്ഞത്. ഇംഗ്ലണ്ട് ടെസ്റ്റിന് പിറകേയായിരിക്കും ഐപിഎൽ 2021 ആരംഭിക്കുകയെന്നും ഗാംഗുലി അറിയിച്ചു.
ഐസിസിയുടെ ടെസ്റ്റ് ഷെഡ്യൂളുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം അവരുടെ ചുമതലകൾ നിർവഹിക്കുമെന്നും ഗാംഗുലി സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെ അറിയിച്ചു. ആഭ്യന്തര സീസൺ ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തെ കോവിഡ് വ്യാപനവുമായി സ്ഥിതി മെച്ചപ്പെടുന്നതിനായി ബോർഡ് കാത്തിരിക്കുമെന്നും കത്തിൽ പറയുന്നു.
Read More: കോഹ്‌ലിപ്പട ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം: സുനിൽ ഗവാസ്കർ
"ഐസിസിയുടെ ഫ്യൂച്ചർ ടൂർ പ്രോഗ്രാംസുമായി ബന്ധപ്പെട്ട പ്രതിജ്ഞാബദ്ധത നിറവേറ്റുന്നത് ബിസിസിഐയും ഇന്ത്യൻ ക്രിക്കറ്റ് ടീമും തുടരും. ഇന്ത്യൻ സീനിയർ മെൻസ് ടീം ഈ വർഷം ഡിസംബറിൽ ഓസീസ് പര്യടനത്തിനായി തിരിക്കും. തിരിച്ചെത്തി അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പര നടക്കും," എന്ന് ഗാംഗുലിയുടെ കത്തിൽ പറയുന്നു.
2021 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഏപ്രിലിൽ ആരംഭിക്കുമെന്നും ബിസിസിഐ പ്രസിഡന്റ് അറിയിച്ചു. “ഇതിന് (ഇംഗ്ലണ്ട് പരമ്പര) പിറകെ ഏപ്രിലിൽ ഐപിഎൽ 2021 നടക്കും,” എന്നും കത്തിൽ പറയുന്നു. കോവിഡ് കാരണം ഈ വർഷത്തെ ഐപിഎൽ നീട്ടിവച്ചിരുന്നു. ടൂർണമെന്റ് ഇനി യുഎഇയിൽ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് നടക്കുക.
“വരാനിരിക്കുന്ന ഐപിഎൽ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ഞങ്ങൾ സ്വീകരിച്ചു,” ഗാംഗുലിയുടെ കത്തിൽ പറയുന്നു.
ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമിൽ (എഫ്‌ടിപി) ജൂൺ, ഓഗസ്റ്റ് മാസങ്ങളിലായി നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ശ്രീലങ്ക സിംബാബ്‌വെ പര്യടനങ്ങൾ കോവിഡിനെത്തുടർന്ന് ബിസിസിഐ റദ്ദാക്കിയിരുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്ക് തീരുമാനിച്ചിരുന്ന ലിമറ്റഡ് ഓവർ പരമ്പരയ്ക്കായിള്ള ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം 2021 ന്റെ തുടക്കത്തിലേക്ക് മാറ്റുകയാണെന്നും ബിസിസിഐ അറിയിച്ചിരുന്നു.
Read More: മുംബൈ ഇന്ത്യൻസിന് തിരിച്ചടി; ലസിത് മലിംഗയ്ക്ക് ഐപിഎൽ നഷടമായേക്കും
ഇന്ത്യയുടെ ഓസ്‌ട്രേലിയ പര്യടനത്തിൽ നാല് ടെസ്റ്റുകളാണുണ്ടാവുക. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിൽ അഞ്ച് ടെസ്റ്റുകളുമുണ്ടാവും.
നിലവിൽ ഓഫ് സീസണിലായ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ അനുമതി ലഭിക്കുന്നത് എപ്പോഴാണോ അതിന് ശേഷം പുനരാരംഭിക്കുമെന്നും ഗാംഗുലി കത്തിൽ വ്യക്തമാക്കി. "കളിക്കാരുടെയും ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കുന്ന മറ്റെല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ബിസിസിഐയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്, ഞങ്ങൾ എല്ലാ വശങ്ങളും നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ” കത്തിൽ പറയുന്നു.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പര്യടനങ്ങളെക്കുറിച്ചും ചർച്ചകൾ തുടരുന്നതായി ഗാംഗുലി അറിയിച്ചു. “ ഇന്ത്യൻ സീനിയർ വിമൺസ് ടീമിന്റെ പര്യടനങ്ങളും ചർച്ചയിലാണ്, കൂടുതൽ വിശദാംശങ്ങൾ ഉടൻ പങ്കിടും,” ഗാംഗുലി അറിയിച്ചു.
Read More: India to host England Tests in February next year, followed by IPL 2021
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us