കോഹ്‌ലിപ്പട ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം: സുനിൽ ഗവാസ്കർ

ശക്തമായ ബോളിങ് നിരയാണ് ടീമിനെ സംതൂലിതവും ശക്തവുമാക്കുന്നതെന്നാണ് ഗവാസ്കറിന്റെ അഭിപ്രായം

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം വിരാട് കോഹ്‌ലി നയിക്കുന്ന ഇപ്പോഴത്തെ ഇന്ത്യൻ ടീമാണെന്ന് ഇതിഹാസ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. ശക്തമായ ബോളിങ് നിരയാണ് ടീമിനെ സംതൂലിതവും ശക്തവുമാക്കുന്നതെന്നാണ് ഗവാസ്കറിന്റെ അഭിപ്രായം.

ധോണി ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിച്ചപ്പോൾ അത് നിലനിർത്തിക്കൊണ്ടുപോകാൻ കോഹ്‌ലിക്ക് സാധിച്ചു. ടെസ്റ്റ് ചാംപ്യൻഷിപ്പിലും മറ്റ് ടീമുകളേക്കാൾ ബഹദൂരം മുന്നിലാണ് കോഹ്‌ലി നയിക്കുന്ന ഇന്ത്യൻ ടീം. 2018-19 സീസണിൽ ഓസ്ട്രേലിയയിൽ നേടിയ പരമ്പര വിജയമാണ് ടീമിന്റെ സുപ്രധാന നേട്ടങ്ങളിൽ ഒന്ന്.

” കഴിവ് കൊണ്ടും സ്വഭാവം കൊണ്ടും സംതുലിത കൊണ്ടും കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിലും മികച്ചൊരു ടീമിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല,” ഗവാസ്കർ പറഞ്ഞു.

ഏത് സാഹചര്യത്തിലും അവസ്ഥയിലും വിജയമുറപ്പിക്കാൻ സാധിക്കുന്ന വൈവിധ്യമാർന്ന ബോളിങ് നിരയാണ് ഇപ്പോൾ ഇന്ത്യൻ ടീമിന്റേതെന്ന് ഗവാസ്കർ പറഞ്ഞു. ബാറ്റിങ്ങിൽ 80കളിലെ ടീമിനോട് സാമ്യമുള്ള ടീമാണ് വിരാട് കോഹ്‌ലിയുടെ ടീമെന്ന് പറഞ്ഞ ഗവാസ്കർ എന്നാൽ അവർക്ക് ഇപ്പോഴുള്ള പോലെ ഒരു ബോളിങ് അക്രമണ നിരയില്ലായിരുന്നെന്നും കൂട്ടിച്ചേർത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Current test team under virat kohli is indias best ever says sunil gavaskar

Next Story
ആ പയ്യനെ കൂടുതൽ ശ്രദ്ധിക്കണം; ഗാംഗുലിയുടെ കണ്ണുവെട്ടിച്ച് നൈറ്റ് ക്ലബ്ബിൽ പോയ യുവി, കയ്യോടെ പൊക്കി നായകൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com