/indian-express-malayalam/media/media_files/2025/01/22/5EaY8fLmoDkBV4RZx79i.jpg)
ആരാധകരെ ഞെട്ടിക്കുന്ന ബിസിസിഐയുടെ വരുമാന കണക്കാണ് ഇപ്പോൾ പുറത്തുവരുന്നത്. അഞ്ച് വർഷത്തിനിടയിലെ ബിസിസിഐയുടെ വരുമാനം 14,627 കോടി രൂപ. അതിൽ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ബിസിസിഐ നേടിയത് 4,193 കോടി രൂപയും എന്നാണ് ക്രിക്ബസിന്റെ റിപ്പോർട്ടിൽ പറയുന്നത്.
നിലവിൽ ബിസിസിഐയുടെ ക്യാഷ് ആൻഡ് ബാങ്ക് ബാലൻസ് 20,686 കോടി രൂപയാണ്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കുള്ള വിഹിതം കൊടുത്ത് കഴിഞ്ഞതിന് പിന്നാലെയാണ് ബിസിസിഐയുടെ വരുമാനത്തിൽ ഇത്രയും വർധനവുണ്ടായത്. 2019ൽ 3,906 ആയിരുന്ന ജനറൽ ഫണ്ട് 2024ലേക്ക് എത്തിയപ്പോൾ 7,988 ആയി മാറി.
Also Read: കോഹ്ലിക്കെതിരെ തെളിവ് എവിടെ? ആർക്കാണ് ഇതിലൊക്കെ ഇത്ര പ്രശ്നം? ആഞ്ഞടിച്ച് മുൻ താരം
നികുതി ഇനത്തിൽ ബിസിസിഐക്ക് വലിയ തുക അടയ്ക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകൾ കോടതിയുടേയും ട്രൈബ്യൂണലുകളുടേയും പരിഗണനയിലാണ്.
Also Read: Sanju Samson: നെറ്റ്സിൽ പോലും അവസരത്തിനായി സഞ്ജുവിന്റെ കാത്തിരിപ്പ്; റിപ്പോർട്ട്
ബിസിസിഐയുടെ മിഡിയ റൈറ്റ്സിലൂടെയുള്ള വരുമാനം 2,524 കോടിയിൽ നിന്ന് 813 കോടിയായി കുറഞ്ഞെങ്കിലും ഇൻവെസ്റ്റ്മെന്റ് ഇൻകം കൂടി. 533 കോടിയിൽ നിന്ന് 986 കോടി രൂപയായാണ് ഇത് കൂടിയത്.
Also Read:എനിക്ക് പറ്റിയ പിഴവ് നിങ്ങൾ ആവർത്തിക്കരുത്; ഗില്ലിനോടും അഭിഷേകിനോടും യുവി
സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ബിസിസിഐയിൽ നിന്ന് 1990 കോടി രൂപ ലഭിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ വർഷം 2013 കോടി രൂപയുടെ പ്രോജക്ട് ആണ് ബിസിസിഐ സംസ്ഥാന അസോസിയേഷനുകൾക്കായി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിവരം.
Read More:തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.