scorecardresearch

ഇത് ഓസ്ട്രേലിയൻ ആഘോഷം; ബിയർ ഷൂവിൽ ഒഴിച്ച് കുടിച്ച് ഓസീസ് താരങ്ങൾ

ടി20 ലോകകപ്പ് ജയത്തിന് ശേഷം ഓസീസ് താരങ്ങൾ ബിയർ ഷൂവിലൊഴിച്ച് കുടിക്കുന്നതിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്

ടി20 ലോകകപ്പ് ജയത്തിന് ശേഷം ഓസീസ് താരങ്ങൾ ബിയർ ഷൂവിലൊഴിച്ച് കുടിക്കുന്നതിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്

author-image
Sports Desk
New Update
doing a shoey, shoey australia, australia vs new zealand, aus vs nz, cricket news, sports news, stoinis, finch, wade, wade stoinis shoe, australians drink shoe, ഓസ്ട്രേലിയ, ടി20 ലോകകപ്പ്, IE Malayalam

ആരോൺ ഫിഞ്ചിന്റെ കീഴിൽ ന്യൂസിലൻഡിനെതിരെ എട്ട് വിക്കറ്റിന്റെ വിജയത്തോടെയാണ് ഞായറാഴ്ച കന്നി ടി20 ലോകകപ്പ് കിരീടം ഓസ്ട്രേലിയ സ്വന്തമാക്കിയത്. മിച്ചൽ മാർഷും ഡേവിഡ് വാർണറും ചേർന്ന് 92 റൺസ് കൂട്ടുകെട്ടുണ്ടാക്കിയാണ് കെയ്ൻ വില്യംസണിന്റെ ന്യൂസിലൻഡിനെ ഓസീസ് തുരത്തിയത്. 172-4 എന്ന നിലയിൽ തന്റെ ടീമിനെ മികച്ച നിലയിലെത്തിക്കാൻ വില്യംസണ് കഴിഞ്ഞെങ്കിലും അതിനെ ഓസീസ് മറികടക്കുകയായിരുന്നു.

Advertisment

ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഓസ്‌ട്രേലിയൻ ഡ്രസ്സിങ് റൂമിൽ രാത്രി വൈകും വരെ ആഘോഷങ്ങൾ നീണ്ടു. ഐസിസി പോസ്റ്റ് ചെയ്ത ഒരു വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്. ഓസീസ് താരങ്ങൾ ബിയർ ഷൂവിലൊഴിച്ച് കുടിക്കുന്നതായി ഈ വീഡിയോയിൽ കാണാം. വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ മാത്യു വെയ്‌ഡും ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്‌നിസും ഷൂസിലേക്ക് ബിയർ ഒഴിക്കുകയും അതിൽ നിന്ന് കുടിക്കുകയും ചെയ്യുന്നുണ്ട് വീഡിയോയിൽ.

Also Read: ഐസിയുവില്‍ നിന്ന് റിസ്വാനെ കളത്തിലെത്തിച്ചത് മലയാളി ഡോക്ടര്‍; അഭിനന്ദന പ്രവാഹം

കുടിക്കുന്നതിന് മുമ്പ് സ്റ്റോയിനിസ് ആദ്യം ബിയറുകൊണ്ട് ഷൂ കഴുകിയിരുന്നു. പാട്ടിലേക്കും നൃത്തത്തിലേക്കും കടക്കുന്നതിന് മുമ്പ് ആരോൺ ഫിഞ്ചും അതുതന്നെ ചെയ്തു. നിങ്ങളുടെ പാദരക്ഷകളിൽ നിന്ന് നേരിട്ട് ബിയർ കുടിക്കുന്ന ഈ ജനപ്രിയ രീതിയെ ഓസ്‌ട്രേലിയയിൽ 'ഡൂയിംഗ് എ ഷൂ' എന്ന് വിളിക്കുന്നു.

Advertisment

ഓസ്‌ട്രേലിയൻ ഫോർമുല വൺ ഡ്രൈവർ ഡാനിയേൽ റിക്യാർഡോയാണ് 'ഷൂ' ആഘോഷം ലോകമെമ്പാടും ജനപ്രിയമാക്കിയത്. അത് അവരുടെ രാജ്യത്ത് നേരത്തെ തന്നെ ജനപ്രിയമായിരുന്നു. 2016-ലെ ജർമ്മൻ ഗ്രാൻഡ് പ്രിയിൽ പോഡിയത്തിൽ ഫിനിഷ് ചെയ്തതിന് ശേഷം റിക്യാർഡോ ഇത് ചെയ്തിരുന്നു. ചടങ്ങിന്റെ ഭാഗമായിരുന്ന പോഡിയം ഫിനിഷർമാർക്കും സെലിബ്രിറ്റികൾക്കുമൊപ്പമായിരുന്നു അന്ന് റിക്കിയാർഡോ നടത്തിയ ആഘോഷം.

അഞ്ച് ടി20 പരമ്പരകൾ തോറ്റ ഓസ്‌ട്രേലിയൻ ടീമിന് അമ്പരപ്പിക്കുന്ന വഴിത്തിരിവായിരുന്നു ലോകകപ്പ് ഫലം. ടൂർണമെന്റിലെ അതുവരെ തോൽവി അറിയാത്ത ഏക ടീമായ മുൻ ചാമ്പ്യന്മാരായ പാക്കിസ്ഥാനെ അട്ടിമറിച്ചാണ് സെമി ഫൈനലിൽ അവർ വിജയം നേടിയത്.

Also Read: ഈ യാത്ര അവിശ്വസനീയം; നന്ദി പറഞ്ഞ് ശാസ്ത്രി

ഫൈനലിൽ അവരെ കാത്തിരുന്നത് നിലവിലെ ടെസ്റ്റ് ചാമ്പ്യൻമാരായ ന്യൂസിലൻഡായിരുന്നു. ക്രിക്കറ്റിലെ മികച്ച ക്രോസ് ഫോർമാറ്റ് ടീമായ ന്യൂസീലൻഡിനെ ഫൈനലിൽ തോൽപിച്ച് ഓസീസ് കിരീട നേട്ടവും സ്വന്തമാക്കി. ന്യൂസിലൻഡിനെ തോൽപ്പിച്ച് അഞ്ചാം ഏകദിന ലോകകപ്പ് നേടി ആറ് വർഷത്തിന് ശേഷമാണ്, ഓസ്‌ട്രേലിയൻ പുരുഷ ടീം അവരുടെ ആദ്യ 20 ഓവർ ലോക കിരീടം ഉയർത്തിയത്.

Australian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: