scorecardresearch

Ashwani Kumar IPL: നല്ല ഷൂസ് ഇല്ല; ചെന്നൈയും കൊൽക്കത്തയും രാജസ്ഥാനും തഴഞ്ഞു; അശ്വനിയുടെ കഥ

Ashwani Kumar Mumbai Indians IPL 2025: പരിശീലനത്തിനും മത്സരത്തിനും അണിയാൻ നല്ല ഷൂസ് പോലും അശ്വനിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ അതൊന്നും സ്വപ്നം കാണുന്നതിൽ നിന്ന് അശ്വനിയെ തടഞ്ഞില്ല

Ashwani Kumar Mumbai Indians IPL 2025: പരിശീലനത്തിനും മത്സരത്തിനും അണിയാൻ നല്ല ഷൂസ് പോലും അശ്വനിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ അതൊന്നും സ്വപ്നം കാണുന്നതിൽ നിന്ന് അശ്വനിയെ തടഞ്ഞില്ല

author-image
Sports Desk
New Update
Ashwani Kumar Mumbai Indians IPL

അശ്വനി കുമാർ Photograph: (മുംബൈ ഇന്ത്യൻസ്, ഇൻസ്റ്റഗ്രാം)

Ashwani Kumar Mumbai Indians IPL 2025: ബിന്ദ്ര പിഎസിഎ സ്റ്റേഡിയത്തിലേക്ക് അശ്വനി കുമാറിന്റെ വീട്ടിൽ നിന്ന് 11 കിമീ ആയിരുന്നു ദൂരം. തന്റെ ഗ്രാമമായ ജൻജേരിയിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് മത്സരം കളിക്കാനെത്താനുള്ള അശ്വനിയുടെ യാത്ര തന്നെ കടുപ്പമേറിയതായിരുന്നു. ചിലപ്പോൾ സൈക്കിളിൽ പോവും, മറ്റ് ചിലപ്പോൾ ലിഫ്റ്റ് ആവശ്യപ്പെടും അതല്ലെങ്കിൽ ഓട്ടോയിൽ ഷെയർ ചെയ്ത് പോകും. അതിനായി 30 രൂപയാണ് അച്ഛനിൽ നിന്ന് അശ്വനി വാങ്ങുക. ഐപിഎല്ലിലൂടെ അശ്വനിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 30 ലക്ഷം രൂപ. മഴയും വെയിലുമൊന്നും വകവെക്കാതെയുള്ള കഠിനാധ്വാനത്തിനുള്ള പ്രതിഫലം. 

Advertisment

ഐപിഎൽ പതിനെട്ടാം സീസണിലെ മുംബൈ ഇന്ത്യൻസിന്റെ മൂന്നാമത്തെ മത്സരത്തിലാണ് അശ്വനി കുമാർ എന്ന വജ്രായുധത്തെ മുംബൈ പുറത്തെടുത്തത്. ഐപിഎൽ അരങ്ങേറ്റത്തിലെ തന്റെ ആദ്യ ഓവറിൽ അശ്വനി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ക്യാപ്റ്റൻ രഹാനെയെ പുറത്താക്കി. രണ്ടാമത്തെ ഓവറിൽ റിങ്കു സിങ്ങിനേയും മനേഷ് പാണ്ഡേയേയും മടക്കി ഇരട്ട പ്രഹരം. മൂന്നാമത്തെ ഓവറിൽ കൊൽക്കത്തയുടെ വമ്പനായ റസലിന്റെ കുറ്റിയിളക്കി അശ്വനി അരങ്ങേറ്റം ആഘോഷമാക്കി. ഐപിഎൽ അരങ്ങേറ്റത്തിൽ നാല് വിക്കറ്റ് പിഴുത ആദ്യ ഇന്ത്യൻ ബോളറാണ് അശ്വനി. 

"കനത്ത മഴ ആയാലും സഹിക്കാനാവാത്ത ചൂടായാലും അശ്വനി പരിശീലനത്തിനായും മത്സരത്തിനായും പോവാതിരിക്കില്ല. ചിലപ്പോൾ പിസിഎ അക്കാദമിയിലേക്ക് സൈക്കിളിൽ പോരും. അതല്ലെങ്കിൽ ആരോടെങ്കിലും ലിഫ്റ്റ് ചോദിക്കും. അതുമല്ലെങ്കിൽ ഓട്ടോയിൽ ഷെയറിട്ട് പോകും. എന്റെ പക്കൽ നിന്ന് 30 രൂപ വാങ്ങിയണ് അവൻ പോവുക. ഐപിഎല്ലിൽ അവന് 30 ലക്ഷം രൂപ ലഭിച്ചപ്പോൾ എനിക്ക് മനസിലായി ആ 30 ലക്ഷത്തിലെ ഓരോ രൂപയ്ക്കും അവന്റെ കഠിനാധ്വാനത്തിന്റെ വിലയുണ്ടെന്ന്," അശ്വനി കുമാറിന്റെ പിതാവ് ഹർകേഷ് ദ് ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നു. 

"ഇന്ന് അവൻ ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും പരിശീലനം കഴിഞ്ഞ് രാത്രി പത്ത് മണിക്ക് തിരിച്ചെത്തുകയും അടുത്ത ദിവസം പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും പരിശീലനത്തിനായി പോവുകയും ചെയ്തിരുന്ന ദിവസങ്ങളാണ് എന്റെ മനസിലേക്ക് വന്നത്." അശ്വിന്റെ പിതാവ് പറഞ്ഞു. 

Advertisment

"പുലർച്ചെ തന്നെ സ്കൂൾ ഗ്രൗണ്ടിലേക്ക് പരിശീലനം നടത്താൻ എത്തണം എന്ന് അശ്വനി ഞങ്ങളോട് പറയും. ഒരു കാരണം പറഞ്ഞും ഞങ്ങൾക്ക് ഒഴിയാനാവില്ല. സ്കൂൾ ഗ്രൗണ്ടിൽ ഞങ്ങളെല്ലാവർക്കും എതിരെ അശ്വനി ബോൾ ചെയ്യും, അശ്വനിയുടെ ജേഷ്ഠൻ ശിവ് റാണ പറയുന്നു. "ചിലപ്പോൾ ഗ്രാമത്തിന് അടുത്തുള്ള മറ്റ് ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ പോയി അവൻ കളിക്കും. എന്നിട്ട് വൈകുന്നേരം ഞങ്ങളെ വിളിച്ചും കളിക്കും. നല്ല ഷൂസ് പോലും അവന് ഉണ്ടായിരുന്നില്ല," അശ്വനിയുടെ സഹോദരൻ പറഞ്ഞു. 

ഐപിഎൽ ഫ്രാഞ്ചൈസികളായ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നിവരുടെ ട്രയൽസിലും അശ്വനി കുമാർ പങ്കെടുത്തിരുന്നു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടില്ല. ബുമ്രയേയും മിച്ചൽ സ്റ്റാർക്കിനെയും പോലെ ആവണം എന്നാണ് അശ്വനി കുമാറിന്റെ ആഗ്രഹം. സ്വന്തം പേര് എഴുതിയ ജഴ്സി ധരിക്കണം എന്നതായിരുന്നു അശ്വനിയുടെ ഏറ്റവും വലിയ സ്വപ്നം. മുംബൈ ഇന്ത്യൻസിന് വേണ്ടിയുള്ള പ്രകടനത്തോടെ അവന്റെ പേരെഴുതിയ ജഴ്സി അണിഞ്ഞ് കുട്ടികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കളിക്കാനിറങ്ങും എന്നത് സന്തോഷിപ്പിക്കുന്നതായും ശിവ് റാണ പറഞ്ഞു.

Read More

Mumbai Indians IPL 2025 Ashwani Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: