scorecardresearch

58 വര്‍ഷത്തിന് ശേഷം നാണക്കേടിന്റെ ആ റെക്കോര്‍ഡ്; അവകാശികള്‍ സ്മിത്തും ഖ്വാജയും

സ്മിത്തിനെ തേടി ഒരു നാണക്കേടിന്റെ റെക്കോര്‍ഡും എത്തിയിരിക്കുകയാണ്.

സ്മിത്തിനെ തേടി ഒരു നാണക്കേടിന്റെ റെക്കോര്‍ഡും എത്തിയിരിക്കുകയാണ്.

author-image
Sports Desk
New Update
Steve Smith,സ്റ്റീവ് സ്മിത്ത്, Smith Ashes, സ്റ്റീവ് സ്മിത്ത് ആഷസ്,Steve Smith Ashes, Steve Smith Record,സ്റ്റീവ് സ്മിത്ത് റെക്കോർഡ്, Steve Smith Bradman, ie malayalam,

ഏറെക്കുറെ ഓസീസ് ബാറ്റിങ്ങിനെ ആഷസ് പരമ്പരയില്‍ ഒറ്റയ്ക്ക് നയിക്കുകയാണ് സ്റ്റീവ് സ്മിത്ത്. ഡോണ്‍ ബ്രാഡ്മാന് ശേഷം ടെസ്റ്റില്‍ സ്മിത്തിനോളം ആധിപത്യം പുലര്‍ത്തുന്നൊരു ബാറ്റ്‌സ്മാനെ കണ്ടിട്ടില്ലെന്ന് പറഞ്ഞാല്‍ അതൊട്ടും അത്ഭുതപ്പെടുത്തുന്നതാകില്ല. തന്റെ ഒരു വര്‍ഷത്തെ വിലക്കില്‍ നിന്നും അതിശക്തിയായ സ്മിത്ത് മടങ്ങി വരികയാണ്.

Advertisment

മടങ്ങി വരവില്‍ ഇതുവരെ സ്മിത്ത് കളിച്ച മൂന്ന് ഇന്നിങ്‌സുകളും ക്ലാസിക്കുകളായിരുന്നു. റെക്കോര്‍ഡുകള്‍ പലതും സ്മിത്തിന് മുന്നില്‍ തകര്‍ന്നു വീണു, പുതിയ ചരിത്രം കുറിക്കപ്പെട്ടു. എന്നാല്‍ ഇതിനിടെ സ്മിത്തിനെ തേടി ഒരു നാണക്കേടിന്റെ റെക്കോര്‍ഡും എത്തിയിരിക്കുകയാണ്. കൂട്ടുപ്രതിയായി ഉസ്മാന്‍ ഖ്വാജയുമുണ്ട്. ഇരുവരും ചേര്‍ന്ന് 58 വര്‍ഷത്തിന് ശേഷമാണ് ഈ നാണക്കേടിന്റെ റെക്കോര്‍ഡ് ആവര്‍ത്തിക്കുന്നത്.

Read More: 148.7 കിലോമീറ്റര്‍ വേഗത്തില്‍ ആര്‍ച്ചറുടെ ബൗണ്‍സര്‍, സ്മിത്ത് നിലത്ത്; ക്രിക്കറ്റ് ലോകം ഞെട്ടി

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് ഈ റെക്കോര്‍ഡ് പിറന്നത്. ഓസീസ് ഇന്നിങ്‌സിന്റെ 23-ാം ഓവറില്‍ 13 റണ്‍സുമായി കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പുറത്താകുമ്പോഴാണ് സസ്മിത്ത് ഖ്വാജയ്‌ക്കൊപ്പം ക്രീസിലെത്തുന്നത്. ഖ്വാജ അതുവരെ ബാറ്റ് ചെയ്ത് 36 റണ്‍സ് നേടിയിരുന്നു. സ്മിത്ത് വന്നതിന് തൊട്ടു പിന്നാലെ തന്നെ ഖ്വാജ പുറത്താവുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്തത് പൂജ്യം റണ്‍. ലോര്‍ഡ്‌സിന്റെ ചരിത്രത്തില്‍ ഇത് വെറും അഞ്ചാമത്തെ തവണമാത്രമാണ് മൂന്നാം വിക്കറ്റില്‍ ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാതെ വരുന്നത്.

Advertisment

ഇതിന് മുമ്പ് മൂന്നാം വിക്കറ്റില്‍ പൂജ്യം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടായത് 1961 ലാണ്. കോളിന്‍ കൗഡ്രയും ടെഡ് ഡെക്‌സ്റ്ററുമായിരുന്നു അത്. എന്തായാലും പൂജ്യം കൂട്ടുകെട്ടിന്റെ നാണക്കേട് സ്മിത്ത് വളരെ പെട്ടെന്നു തന്നെ മറി കടന്നു. 92 റണ്‍സുമായാണ് സ്മിത്ത് കളി അവസാനിപ്പിച്ചത്. 80 റണ്‍സെടുത്ത് നില്‍ക്കെ ജോഫ്ര ആര്‍ച്ചറുടെ പന്തു കൊണ്ട് നിലത്ത് വീണ സ്മിത്ത് റിട്ടയര്‍ഡ് ഹര്‍ട്ടായിരുന്നു. എന്നാല്‍ 45 മിനുറ്റിന് ശേഷം മടങ്ങിയെത്തി സ്മിത്ത് കളി പൂര്‍ത്തിയാക്കുകയായിരുന്നു.

Also Read: ആഷസില്‍ പുതുചരിത്രവുമായി സ്റ്റീവ് സ്മിത്ത്; രണ്ടാം ബ്രാഡ്മാനല്ല, ഒരേയൊരു സ്മിത്ത്

എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് ലോര്‍ഡ്‌സിലെ ഗ്യാലറി സ്മിത്തിന് ആദരമറിയിച്ചത്. നേരത്തെ, ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയാണ് സ്മിത്ത് ഓസ്‌ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്.

Ashes Steve Smith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: