Latest News

148.7 കിലോമീറ്റര്‍ വേഗത്തില്‍ ആര്‍ച്ചറുടെ ബൗണ്‍സര്‍, സ്മിത്ത് നിലത്ത്; ക്രിക്കറ്റ് ലോകം ഞെട്ടി

പന്ത് താടിയുടെ ഭാഗത്ത് ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ വന്നിടിച്ചതോടെ സ്മിത്ത് നിലതെറ്റി താഴെ വീഴുകയായിരുന്നു.

Steve Smith,സ്റ്റീവ് സ്മിത്ത്, Smith Ashes, സ്റ്റീവ് സ്മിത്ത് ആഷസ്,Steve Smith Ashes, Steve Smith Record,സ്റ്റീവ് സ്മിത്ത് റെക്കോർഡ്, Steve Smith Bradman, ie malayalam,

ലോര്‍ഡ്‌സ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ വന്‍ ദുരന്തം ഒഴിഞ്ഞത് തലനാരിഴയ്ക്ക്. ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകത്തെ ഭയപ്പെടുത്തിയിരിക്കുകയാണ് ജോഫ്ര ആര്‍ച്ചര്‍. ആര്‍ച്ചറുടെ ബൗണ്‍സര്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്തിന്റെ തലയ്ക്ക് കൊണ്ടത് ഗ്യാലറിയിലാകെ പരിഭ്രാന്തി പരത്തി. 148.7 കിലോമീറ്റര്‍ വേഗത്തില്‍ കുത്തിയുയര്‍ന്ന പന്ത് താടിയുടെ ഭാഗത്ത് ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ വന്നിടിച്ചതോടെ സ്മിത്ത് നിലതെറ്റി താഴെ വീഴുകയായിരുന്നു.

ഇതോടെ ഗ്രൗണ്ട് വിട്ട സ്മിത്ത് പിന്നീട് 45 മിനിറ്റിനുശേഷം തിരിച്ചുവന്നതോടെയാണ് ഭീതി ഒഴിവായത്. സംഭവ സമയത്ത് 80 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു സ്മിത്ത്. ഇതിന് മുന്‍പ് ആര്‍ച്ചറുടെ തന്നെ പന്ത് വാരിയെല്ലിന് ഇടിച്ച് ചകിത്സ തേടിയാണ് സ്മിത്ത് കളിച്ചത്. കളി പുന:രാരംഭിച്ച സ്മിത്ത് 161 പന്തില്‍ നിന്ന് 92റണ്‍സെടുത്ത് വോക്സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. അതേസമയം, ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 250 റണ്‍സിന് പുറത്തായി.


ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി നേടിയതോടെ ചരിത്രത്തില്‍ ആര്‍ക്കും നേടാനാകാത്തൊരു റെക്കോര്‍ഡും സ്മിത്ത് തന്റെ പേരിലാക്കിയിരിക്കുകയാണ്. സ്മിത്തിന്റെ 25-ാമത്തെ ടെസ്റ്റ് അര്‍ധ സെഞ്ചുറിയാണ് ഇന്ന് പിറന്നത്. ഇതോടെ ആഷസില്‍ തുടര്‍ച്ചയായി ഏഴ് 50 പ്ലസ് സ്‌കോറുകളാണ് സ്മിത്ത് നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരുതാരം ആഷസില്‍ തുടര്‍ച്ചയായി ഏഴ് 50 പ്ലസ് സെഞ്ചുറികള്‍ നേടുന്നത്.

ഇതോടെ സ്മിത്ത് പിന്നാലാക്കിയത് മൈക്ക് ഹസിയുടെ ആറ് അര്‍ധ സെഞ്ചുറികളുടെ റെക്കോര്‍ഡാണ്. 239,76,102,83,144,142,92 എന്നിങ്ങനെയാണ് സ്മിത്തിന്റെ കഴിഞ്ഞ ഏഴ് ആഷസ് ഇന്നിങ്‌സുകളിലെ സ്‌കോറുകള്‍.

Read More Sports News Here

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Jofra archers 148 7 kmph bouncer ends titanic tussle with steve smith

Next Story
ആഷസില്‍ പുതുചരിത്രവുമായി സ്റ്റീവ് സ്മിത്ത്; രണ്ടാം ബ്രാഡ്മാനല്ല, ഒരേയൊരു സ്മിത്ത്Steve Smith,സ്റ്റീവ് സ്മിത്ത്, Smith Ashes, സ്റ്റീവ് സ്മിത്ത് ആഷസ്,Steve Smith Ashes, Steve Smith Record,സ്റ്റീവ് സ്മിത്ത് റെക്കോർഡ്, Steve Smith Bradman, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express