scorecardresearch
Latest News

ആഷസില്‍ പുതുചരിത്രവുമായി സ്റ്റീവ് സ്മിത്ത്; രണ്ടാം ബ്രാഡ്മാനല്ല, ഒരേയൊരു സ്മിത്ത്

ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്മിത്താണ് ഓസ്‌ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്.

ആഷസില്‍ പുതുചരിത്രവുമായി സ്റ്റീവ് സ്മിത്ത്; രണ്ടാം ബ്രാഡ്മാനല്ല, ഒരേയൊരു സ്മിത്ത്

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മഹാനായ ബാറ്റ്‌സ്മാനാണ് ഡോണ്‍ ബ്രാഡ്മാന്‍. ഇന്നോളം അദ്ദേഹത്തെ പോലൊരു താരം പിന്നീട് കളക്കളത്തിലെത്തിയിട്ടില്ല. എന്നാല്‍ ആ ബ്രാഡ്മാനോളം തന്നെ ആഘോഷിക്കപ്പെടേണ്ട താരമാണ് സ്റ്റീവ് സ്മിത്തെന്നു വിശ്വസിക്കുന്നവല്‍ അനേകമാണ്. ഒരു വര്‍ഷത്തെ വിലക്ക് നല്‍കിയ ഇടവേളയെ പോലും മറി കടന്ന് തന്റെ കരുത്ത് തെളിയിക്കുകയാണ് സ്മിത്ത്. ആഷസ് ടെസ്റ്റിലൂടെ ടെസ്റ്റിലേക്ക് മടങ്ങിയെത്തിയ സ്മിത്ത് മിന്നും ഫോമിലാണുള്ളത്.

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി നേടിയതോടെ ചരിത്രത്തില്‍ ആര്‍ക്കും നേടാനാകാത്തൊരു റെക്കോര്‍ഡും സ്മിത്ത് തന്റെ പേരിലാക്കിയിരിക്കുകയാണ്. സ്മിത്തിന്റെ 25-ാമത്തെ ടെസ്റ്റ് അര്‍ധ സെഞ്ചുറിയാണ് ഇന്ന് പിറന്നത്. ഇതോടെ ആഷസില്‍ തുടര്‍ച്ചയായി ഏഴ് 50 പ്ലസ് സ്‌കോറുകളാണ് സ്മിത്ത് നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരുതാരം ആഷസില്‍ തുടര്‍ച്ചയായി ഏഴ് 50 പ്ലസ് സെഞ്ചുറികള്‍ നേടുന്നത്.

ഇതോടെ സ്മിത്ത് പിന്നാലാക്കിയത് മൈക്ക് ഹസിയുടെ ആറ് 50 പ്സ് സ്കോറുകളുടെ റെക്കോര്‍ഡാണ്. 239,76,102,83,144,142,92 എന്നിങ്ങനെയാണ് സ്മിത്തിന്റെ കഴിഞ്ഞ ഏഴ് ആഷസ് ഇന്നിങ്‌സുകളിലെ സ്‌കോറുകള്‍.

എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്മിത്താണ് ഓസ്‌ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്. ആഷസ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് സ്മിത്ത്. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 250 റണ്‍സിന് പുറത്തായി.

Read More Sports Related Stories Here

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Steve smith 1st batsman to score seven successive 50 scores in ashes