scorecardresearch

ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് തിരുത്തി അമേരിക്കയുടെ വനിത താരം അലിസൺ ഫെലിക്സ്

അമ്മയായ ശേഷമുള്ള അലിസന്റെ ആദ്യ സുവർണ നേട്ടമാണിത്

അമ്മയായ ശേഷമുള്ള അലിസന്റെ ആദ്യ സുവർണ നേട്ടമാണിത്

author-image
Sports Desk
New Update
Alysson Felix. അലിസൺ ഫെലിക്സ്, world athletics championship, ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, athletics worlds, india athletics medal, ഉസൈൻ ബോൾട്ട്, india athletics worlds medal, usain Bolt, indian sports, muhammad anas, vk vismaya, jisna mathew, normal noah tom, hima das, ie malayalam, ഐഇ മലയാളം

ട്രാക്കിലെ വേഗരാജാവ് ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് മറികടന്ന് അമേരിക്കൻ വനിത താരം അലിസൺ ഫെലിക്സ്. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 12-ാം സ്വർണം സ്വന്തമാക്കിയ അലിസൺ ഏറ്റവും കൂടുതൽ തവണ ലോക മീറ്റിൽ സ്വർണമണിയുന്ന താരമായി മാറി. അമ്മയായ ശേഷമുള്ള അലിസണിന്റെ ആദ്യ സുവർണ നേട്ടമാണിത്. 4X400 മീറ്റർ മിക്സഡ് റിലേയിൽ അലിസൺ ഉൾപ്പെട്ട ടീം സ്വർണം സ്വന്തമാക്കി. ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന്റെ അക്കൗണ്ടിലുള്ളത് 11 സ്വർണ മെഡലുകളാണ്.

Advertisment

2005ലാണ് ലോക മീറ്റിൽ അലിസൺ ഫെലിക്സ് ആദ്യ സ്വർണം സ്വന്തമാക്കിയത്. ഇതിനു മുമ്പ് 200 മീറ്ററിൽ മൂന്നു തവണയും 400 മീറ്ററിൽ ഒരു തവണയും 4X100 മീറ്റർ വനിത റിലേയിൽ മൂന്നു തവണയും 4X400 മീറ്റർ നാലു തവണയും സ്വർണം സ്വന്തമാക്കിയിട്ടുണ്ട്. ഈ പട്ടികയിലേക്കാണ് ഏറ്റവും ഒടുവിൽ നേടിയ 4X400 മീറ്റർ മിക്സഡ് റിലേ സ്വർണവും ഇടംപിടിച്ചത്. മൂന്ന് മിനിറ്റ് 9.34 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത അമേരിക്ക ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

Also Read: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: ഷെല്ലി ആന്‍ഫ്രേസര്‍ വേഗതയേറിയ വനിതാ താരം

Advertisment

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍ വേഗറാണിയായി മാറി. ഇന്നലെ നടന്ന 100 മീറ്റര്‍ ഓട്ടത്തില്‍ 10.71 സെക്കന്‍ഡുകൊണ്ടാണ് ഷെല്ലി ലക്ഷ്യം താണ്ടിയത്. സെമി ഫൈനലില്‍ 10.81 സെക്കന്‍ഡും ആദ്യ റൗണ്ടില്‍ 10.80 സെക്കന്‍ഡുമായിരുന്നു 32 കാരിയായ ഷെല്ലി ആന്‍ഫ്രേസര്‍ കുറിച്ച സമയം. എട്ടാം ലോക കിരീടമാണ് ആന്‍ഫ്രേസര്‍ നേടിയത്. ഇതോടെ നൂറ് മീറ്ററില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടുന്ന വനിതാ താരമെന്ന ബഹുമതി ആന്‍ഫ്രേസര്‍ സ്വന്തമാക്കി.

Also Read:കൂടുതൽ പ്രീസീസൺ മത്സരങ്ങൾ കളിക്കാൻ ബ്ലാസ്റ്റേഴ്സ്; എതിരാളികളായി ഐഎസ്എൽ ക്ലബ്ബും

ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി. മെഡൽ ഉറപ്പിച്ചിരുന്ന ഇന്ത്യയുടെ റിലേ ടീമിന് അതിനു സാധിച്ചില്ല. മിക്‌സഡ് 4X400 റിലേയില്‍ ഇന്ത്യന്‍ ടീം ഏഴാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി.കെ.വിസ്മയ, ജിസ്‌ന മാത്യു, നിര്‍മല്‍ നോഹ ടോം എന്നിവരാണ് ഇന്ത്യയ്ക്കായി ബാറ്റണേന്തിയത്. ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ റിലേയില്‍ ഇന്ത്യന്‍ ടീം 1600 മീറ്റര്‍ ഫിനിഷ് ചെയ്തത് 3 മിനിറ്റ് 15.77 സെക്കന്‍ഡിലാണ്.

publive-image

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിലെ പുരുഷവിഭാഗം 100 മീറ്റർ ഓട്ടത്തിൽ അമേരിക്കന്‍ താരം കോള്‍മനാണ് സ്വര്‍ണം നേടിയത്. 9.76 സെക്കന്‍ഡിലാണ് കോള്‍മന്‍ ലക്ഷ്യത്തിലെത്തിയത്.

Athletics Usain Bolt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: