scorecardresearch

ടോപ് 10 ഏകദിന ബാറ്റർ റാങ്കിങ്; സച്ചിനും മുൻപേ തന്റെ പേര് വെച്ച് ഡിവില്ലിയേഴ്സ്

ab de villiers odi batter ranking: ബാറ്റർമാരെ റാങ്ക് ചെയ്യുമ്പോൾ അടുത്തതായി പറയാൻ പോകുന്ന പേര് ആരുടേതാണ് എന്ന് ഡിവില്ലിയേഴ്സിന് അറിയാൻ പറ്റില്ലായിരുന്നു

ab de villiers odi batter ranking: ബാറ്റർമാരെ റാങ്ക് ചെയ്യുമ്പോൾ അടുത്തതായി പറയാൻ പോകുന്ന പേര് ആരുടേതാണ് എന്ന് ഡിവില്ലിയേഴ്സിന് അറിയാൻ പറ്റില്ലായിരുന്നു

author-image
Sports Desk
New Update
De villiers and Sachin Tendulkar

File Photo

21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 10 ഏകദിന ബാറ്റർമാരെ തിരഞ്ഞെടുക്കാനായിരുന്നു പോഡ്കാസ്റ്റിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ മൊയീൻ അലിയും ആദിൽ റാഷിദും ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സിനോട് ആവശ്യപ്പെട്ടത്. പക്ഷേ ഇതിലൊരു ട്വിസ്റ്റ് ഉണ്ടായിരുന്നു. ഒന്ന് മുതൽ 10 വരെ സ്ഥാനങ്ങളിൽ ബാറ്റർമാരെ റാങ്ക് ചെയ്യണം. ഇവിടെ രണ്ട് ഇംഗ്ലീഷ് താരങ്ങളും ചേർന്ന് ഡിവില്ലിയേഴ്സിനെ കുടുക്കി. 

Advertisment

ആദിൽ റാഷിദിന്റേയും മൊയിൻ അലിയുടേയും കെണിയിൽ വീണതേടെയാണ് സച്ചിനും മുകളിൽ ഡിവില്ലിയേഴ്സ് തന്റെ സ്വന്തം പേര് വെച്ചത്. ഒന്ന് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിലെ ബാറ്റർമാരെ റാങ്ക് ചെയ്യുമ്പോൾ അടുത്തതായി പറയാൻ പോകുന്ന പേര് ആരുടേതാണ് എന്ന് ഡിവില്ലിയേഴ്സിന് അറിയാൻ പറ്റില്ലായിരുന്നു.

Also Read: 'ആ പ്രശ്നം അനാവശ്യമായി വഷളാക്കുന്നതെന്തിന്?' ലളിത് മോദിക്കെതിരെ അശ്വിൻ

ഏകദിനത്തിലെ റൺവേട്ടയിൽ ഒന്നാമത് നിൽക്കുന്ന സച്ചിൻ ടെണ്ടുൽക്കറിന് ഡിവില്ലിയേഴ്സ് നാലാം റാങ്കാണ് നൽകിയത്. സച്ചിനെ കൂടാതെ മറ്റ് മൂന്ന് ഇന്ത്യൻ ബാറ്റർമാർ കൂടി ഡിവില്ലിയേഴ്സിന്റെ ലിസ്റ്റിൽ വരുന്നു. വിരാട് കോഹ്ലി, ധോണി, രോഹിത് ശർമ എന്നിവരാണ് അവർ. അഞ്ചാം റാങ്കിൽ ഹാഷിം അംലയാണ്. സച്ചിന് മുകളിൽ മൂന്നാം സ്ഥാനത്തായി റിക്കി പോണ്ടിങ് വരുന്നു.

Advertisment

Also Read: എനിക്ക് തെറ്റുപറ്റി; അതിൽ ലജ്ജിക്കുന്നു; ലളിത് മോദി സ്വാർഥനെന്ന് ഹർഭജൻ സിങ്

വിരാട് കോഹ്ലിയെയാണ് ഡിവില്ലിയേഴ്സ് ഒന്നാം സ്ഥാനത്ത് നിർത്തുന്നത്. രോഹിത് ശർമ ആറാം റാങ്കിലും ധോണി ഏഴാം റാങ്കിലും വരുന്നു. കുമാർ സംഗക്കാര, ബാബർ അസം, ഡേവിഡ് വാർണർ എന്നിവരാണ് അവസാന മൂന്ന് റാങ്കിൽ വരുന്ന ബാറ്റർമാർ. രണ്ടാം സ്ഥാനത്ത് ഡിവില്ലിയേഴ്സ് തന്റെ പേര് വയ്ക്കുന്നു. 

Also Read: Sanju Samson: തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്

ഡിവില്ലിയേഴ്സിന്റെ 'ബ്ലൈൻഡ്റാങ്കിങ്' ഇങ്ങനെ; 1, വിരാട് കോഹ്ലി, 2. ഡിവില്ലിയേഴ്സ്, 3. റിക്കി പോണ്ടിങ്, 4. സച്ചിൻ ടെണ്ടുൽക്കർ, 5. ഹാഷിം അംല, 6. രോഹിത് ശർമ, 7. ധോണി, 8. കുമാർ സംഗക്കാര, 9. ബാബർ അസം, 10. ഡേവിഡ് വാർണർ

Read More: Sanju Samson: ആ 9 സിക്സുകൾ ഗംഭീറിനുള്ള സന്ദേശമാണ്; വിയർപ്പൊഴുക്കി സഞ്ജു

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: